കാലുകളുണ്ട് – ബിന്ദു പ്രതാപ്

Facebook
Twitter
WhatsApp
Email

എനിക്ക് കാലുകളുണ്ടെന്ന്
പ്രജ്ഞകളിനിയും
ഉടൽ പൂകാത്തവരോട്
വെള്ളി വെളിച്ചത്തിന്റെ
തിരതിളക്കത്തിൽ
ഹാഷ്ടാഗുകളിൽ
അവളെ കോർത്തിടുമ്പോൾ,

ഉടയാടകൾ
മൂടിപ്പുതച്ചു കൊണ്ടൊരുവൾ
നടന്നെത്താത്ത ഇരുട്ടിന്റെ
സ്വാതന്ത്ര്യത്തെക്കുറിച്ചു
വേവലാതിപ്പെട്ടുകൊണ്ടു
കാലുകൾ നീട്ടിവെച്ചു !

മറിഞ്ഞു മറിഞ്ഞു വരുന്ന
കണ്ണീർ ക്കഥകളെ
ആറ്റിക്കുടിച്ചുകൊണ്ടൊരുവൾ
വെറുതെ തിളച്ച് തൂവുന്ന
ആവേശത്തിന്റെ
ലാവകിതപ്പുകളെ
നെടുവീർപ്പുകളുടെ
വെണ്ണീർക്കൂനയിലൊതുക്കി.

കത്തുന്ന വയറിന്റെയോ
ഇളകുന്ന വാതിൽകുറ്റിയുടെയോ
നിസ്സഹായത പങ്കുപറ്റാൻ
ആളില്ലാതെയൊരുവൾ
എനിക്കൊരു മുഖമുണ്ടെന്നോ
ശബ്ദമുണ്ടെന്നോ
ഒക്കെ പിറുപിറുത്തുകൊണ്ടിരുന്നു !

About The Author

One thought on “കാലുകളുണ്ട് – ബിന്ദു പ്രതാപ്”

Leave a Reply

Your email address will not be published. Required fields are marked *