ചിങ്ങമാസത്തിൽ ഓണമല്ലോ
ചിങ്ങത്തിലത്തത്തിലോണമായി
അത്തച്ചമയങ്ങളേറെയുണ്ട്,
അത്തപ്പൂക്കളം മുഖ്യമാണ്.
പൂമുറ്റം തഞ്ചത്തിൽ മോടികൂട്ടി
പൂക്കളം വൃത്തത്തിൽ
കോറിടേണം
പത്തുവിഭാഗങ്ങളാക്ക വേണം
പത്താം ദിനം വരെ ഇട്ടിടാനായ്
പത്തിനം പൂക്കൾ പറവതുണ്ട്,
പത്തിനം തട്ടിൽ നിരത്തിടാനായ്.
ഒന്നാം നാൾ തൂവെള്ള-
തുമ്പയല്ലോ
ഒപ്പം കൂട്ടാം തുളസിക്കതിർ
രണ്ടും വിശുദ്ധി തൻ പര്യായങ്ങൾ
രണ്ടാം നാൾ മുക്കുറ്റി ചേർന്നിടട്ടെ
മൂവർക്കുമൊപ്പമായ് മൂവർകൂടി
മൂന്നാം നാളിൽ ചേർന്നീടാനായ്
നന്ത്യാർവട്ടം,തൊട്ടാവാടി,കദളി-
പൂവും എത്തിയല്ലോ
നാലാം നാളിൽ ശംഖുപുഷ്പം, ചെമ്പരത്തിയും സ്ഥാനമാക്കി.
അനിഴത്തിലെല്ലാ പൂക്കളുമാം
അരളിയുമൊപ്പം കൂടിക്കോട്ടെ
തൃക്കെട്ട നാളിൽ കുട കുത്തണം,
തിരുവോണത്തപ്പനെ വരവേറ്റി-
ടാൻ
കൃഷ്ണകിരീടം ചൂടിക്കേണം
കണ്ണൻ തലയിലെ മകുടം പോൽ.
ഏഴാം നാളിൽ കോണുകൾ നാലി-
ലും
ഏതലങ്കാരവും ആയിടാമേ.
പൂരാടം ഉത്രാടം നാളുകളിൽ
പൂക്കൾ നിറയണം ഇവ്വിധത്തിൽ
തിരുവോണനാളിൽ പൂക്കള-
ത്താൽ
തമ്പുരാൻ തൻ മനം നിറഞ്ഞി-
ടട്ടെ,
തമ്പുരാൻ തൻ മനം നിറഞ്ഞി-
ടട്ടെ,
തമ്പുരാൻ തൻ മനം നിറഞ്ഞി-
ടട്ടെ.
———————-
എല്ലാവർക്കും ഓണാശംസകൾ











