ചന്ദ്രികേ, ശാരദച്ചന്ദ്രികേ – ( ജയൻ വർഗീസ് )

ശ്രീരാമ വില്ലിന്റെ തിരുനെറ്റിയിൽ

സിന്ദൂര പൗർണ്ണമി കുളിർ നെറ്റിയിൽ

ഒരു ചുംബനം, ഒരു മൃദു ചുംബനം,

പരിഭവമില്ലെങ്കി ലരികിൽ വരൂ,

എന്റെ അരികിൽ വരൂ !

ഏതോ മായിക നിദ്രയി ലേദനിൽ

ഈശ്വരനെന്നിൽ നിന്നടർത്തി മാറ്റി,

പൂനിലാ പാൽക്കുഴമ്പരച്ചു  ചാർത്തി –  നിന്റെ

രൂപമായ് ഇനിയെന്റെയരികിൽ വരൂ !

ഒരു ചുംബനം, ഒരു മൃദു ചുംബനം,

പരിഭവമില്ലെങ്കി ലരികിൽ വരൂ!

എന്റെ അരികിൽ വരൂ!

ഏതോ മുരളികാ സ്വര രാഗ ലഹരിയിൽ

യദു കുല രതി ഭാവ പരവശയായ്,

പയധര ചടുലതേ, പരിണിത  നടനമായ്

പ്രിയ സഖി രാധിക, യരികിൽ വരൂ!

ഒരു ചുംബനം, ഒരു മൃദു ചുംബനം

പരിഭവമില്ലെങ്കിൽ അരികിൽ വരൂ,

എന്റെ അരികിൽ വരൂ!

LEAVE A REPLY

Please enter your comment!
Please enter your name here