പ്രണയം ചാലിച്ചു ചായം
വരഞ്ഞു പ്രണയ ലേഖനം
ഹൃദയത്തിൻ്റെ ഒത്ത നടുവിൽ –
തന്നെ പതിപ്പിച്ചു.
സഹിച്ചില്ല ശ്യാമ ശക്തികൾ
ക്ഷമിച്ചില്ല ഒറ്റനിമിഷം
ഒന്നാവാനാവാത്ത വിധം
അടയാളങ്ങളില്ലാത്ത വിധം
ഒരു പക്ഷിക്കും വായിക്കാനാ
വാത്തവിധം
ഒരു ശിലയ്ക്കും കണ്ടെത്താ
നാവാത്ത വിധം
അഗ്നിക്കും ജലത്തിനു മറിയാ
ത്തവിധം
ഹൃദയമറിയാതെ
രക്തമറിയാതെ
നാടി ഞരമ്പുകളറിയാതെ
ഒരു ഞരക്കയും ബാക്കി
വെയ്ക്കാതെ
അടർത്തിയില്ലെ
പ്രണയ ഹൃദയത്തെ
About The Author
No related posts.