അകലങ്ങളിലാണ് നമ്മളെങ്കിലും നമ്മുടെ സ്നേഹ ലയനങ്ങൾ ദൂരങ്ങളുടെ അളവുകളെ മായ്ച്ചു കളഞ്ഞിരുന്നു.
കാണാമറയത്തായിരുന്നിട്ടും നമ്മൾ മനസ്സിനെ മനസ്സു കൊണ്ടും ഹൃദയത്തെ ഹൃദയം കൊണ്ടും കണ്ടെടുക്കുകയായിരുന്നു.
മനസ്സിന്റെ മായിക ഭാവങ്ങളും ഹൃദയത്തിലെ ആത്മരാഗങ്ങളും ഇണ ചേർന്ന നിമിഷങ്ങളിൽ എന്റെ അക്ഷരമലർവാടിയിൽ വിരിഞ്ഞത് പ്രണയ പുഷ്പങ്ങളായിരുന്നു
പൂർണ്ണേന്ദു മിഴി തൂകിയ നീല യാമങ്ങളിൽ ഞാൻ നിനക്ക് കൂട്ടിരുന്നപ്പോൾ പ്രണയപുഷ്പങ്ങൾ കൊണ്ടു നീയൊരു വരണമാല്യം കോർത്തു വെച്ചു.
ഒരിക്കലും വാടാത്ത പ്രണയ ഹാരമായ്.
ഹൃദയ തന്ത്രികളിൽ നീ മീട്ടിയ പ്രണയ ശ്രുതികളാൽ കാവ്യപ്രവഞ്ചമേ..
ഞാനുമിന്നൊരു പാട്ടുകാരൻ.
About The Author
No related posts.