ഞാനെന്റെ ശരീരത്തെ
പൊന്നുപോലെ സ്നേഹിക്കുന്നു. കാത്തുസൂക്ഷിക്കുന്നു.
എങ്കിൽ;
ഞാനെന്റെ വീടിനെ പൊന്നുപോലെ സ്നേഹിക്കുന്നു; കരുതുന്നു.
എങ്കിൽ
ഞാനെന്റെ നാടിനെ
പൊന്നുപോലെ സ്നേഹിക്കുന്നു.
എങ്കിൽ ; ഞാൻ
എന്റെ ദേശത്ത പൊന്നുപോലെ സ്നേഹിയ്ക്കുന്നു; കരുതുന്നു. ക്ഷേമത്തെ
ഉറപ്പാക്കുന്നു.
എങ്കിൽ :
ഞാനെന്റെ രാജ്യത്തെ സ്നേഹിക്കുന്നു.
ഹൃദയം പോലെ കാത്തുരക്ഷിക്കുന്നു.
എങ്കിൽ ; ഞാൻ
ഈ ലോകത്തെയും . സർവ്വ ലോകരെയും , സർവ്വ ചരാചരങ്ങളും എന്റെ ജീവനെപ്പോലെ
സ്നേഹിക്കുന്നു. !
കാത്തു രക്ഷിക്കുവാൻ
പ്രതിജ്ഞ ചെയ്യുന്നു.
അപ്പോൾ
ഞാനും നീയും ഒന്നാകുന്നു.
ഞാനും നീയും
പരേതാത്മാക്കളും
അവർക്കുവേണ്ടി
” ലോകാ സമസ്താ
സുഖിനോ ഭവന്തു ”
എന്ന്
പ്രാർത്ഥിക്കുക
About The Author
No related posts.