LIMA WORLD LIBRARY

80 കോടി പാവപ്പെട്ടവര്‍ക്ക് 5 കിലോ വീതം സൗജന്യഭക്ഷ്യധാന്യം അനുവദിച്ച് കേന്ദ്രം

80 കോടി പാവപ്പെട്ടവര്‍ക്ക് അഞ്ചുകിലോവീതം സൗജന്യഭക്ഷ്യധാന്യം അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന വഴി അടുത്ത രണ്ടുമാസം വിതരണം ചെയ്യും. കൂട്ടായി ശ്രമിച്ചാല്‍ കോവിഡ് രണ്ടാം തരംഗം പിടിച്ചുനിര്‍ത്താനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആശുപത്രികളുടെ സുരക്ഷ ഉറപ്പാക്കണം. മരുന്ന് അടക്കം അവശ്യവസ്തുക്കളുടെ പൂഴ്ത്തിവയ്പിനെതിരെ കര്‍ശനനടപടി വേണം. ഓക്സിജന്‍ വിതരണത്തിന് സംസ്ഥാനതല കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. മുഖ്യമന്ത്രിമാരുമായുളള ചര്‍ച്ചയിലാണ് നിര്‍ദേശം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px