കാലിന്റെ ഇടയിൽ കയറുന്ന ഭൂതച്ചെറുക്കൻ. – (ലീലാമ്മ തോമസ് ബോട്സ്വാന)

Facebook
Twitter
WhatsApp
Email
 തൈപ്പറമ്പിൽ
ലീല എന്നും
രാത്രിയിൽ അത്താഴം കഴിഞ്ഞു അടുക്കള
തൂത്തു തുടച്ചു വൃത്തിയാക്കിയിട്ടു ഉറങ്ങും..
ഇതു പതിവാണ്.
 ഒരു ദിവസം
 കറുത്ത സുന്ദരിയായ
 ഒരു സ്ത്രീ
 അടുക്കള ജോലി ചെയ്യാൻ വന്നു.
 ലീല പതിവായി അടുക്കള വൃത്തിയാക്കി കൊണ്ടിരുന്നപ്പോൾ,
 ആ കറുത്ത സുന്ദരി പറഞ്ഞു,
 അത്താഴത്തിന് ശേഷം അടുക്കള ഇത്രയും വൃത്തിയാക്കി ഇടരുത്
 അപ്പോൾ ലീല ചോദിച്ചു അതെന്താണ്,
 അപ്പോൾ ആ സ്ത്രീ പറഞ്ഞു ആഫ്രിക്കയിൽ ചില വിശ്വാസങ്ങളുണ്ട്,
 രാത്രിയിൽ ആത്മാക്കൾ വരുമ്പോൾ അവർക്ക് ഭക്ഷണം വേണം അപ്പോൾ പാത്രത്തിൽ കുറച്ചു ഭക്ഷണം രാത്രിയിൽ വിളമ്പി വച്ചിട്ടേ ഉറങ്ങാവൂ
 ലീല ഇത് കേട്ട് വിസ്മയിച്ചു,
ഈ കറുത്ത സുന്ദരി
വന്നതിനു ശേഷം
 ലീലയ്ക്ക് പല പുതിയ കാര്യങ്ങളും
അറിയാൻ കഴിഞ്ഞു.
 നല്ല സ്നേഹത്തിൽ വർത്താനം പറഞ്ഞു കൊണ്ടിരിക്കുമ്പോൾ അവരുമായിട്ട് പെട്ടെന്ന് ഒരു കലഹം,
 നല്ല രുചിയായിട്ട് ഭക്ഷണം പാകം ചെയ്താലും,
 ഒരു കുറ്റം പറച്ചിൽ കേൾക്കാം,
 എത്ര വൃത്തിയായിട്ട് ഭക്ഷണം പാകം ചെയ്താലും എവിടുന്നെങ്കിലും ഒരു മുടിയോ എന്തെങ്കിലും വന്ന് വീഴും,
 അങ്ങനെ ലീല സമാധാനമുള്ള അന്തരീക്ഷത്തിൽ ജീവിക്കാൻ ഒരുങ്ങുമ്പോൾ എന്തെങ്കിലും ഒരു കശകുശ ഉണ്ടാകും,
 ലീലയ്ക്ക് ഇത് ഭയങ്കര വിഷമമായിട്ട് തീർന്നിരിക്കുകയാണ്,
 അപ്പോൾ
ജോലിക്കാരിയായ കറുത്ത സുന്ദരി പറഞ്ഞു,
 ” കുഞ്ഞേ ഇത്
ആകുരുളച്ചെക്കന്റെ പണിയാണ് “”
 അതു കേട്ട് ലീല ഞെട്ടി
കാലിനിടയിൽ
കയറുന്ന ഭൂത ചെറുക്കനെ പറ്റി വിവരിച്ചു.””
 കാലിന്റെ അടിയിൽ കയറുന്ന ഭൂതച്ചെറുക്കന്റെ
വികൃതി .
ഇവിടെ
എല്ലാവരും
കട്ടിലിന്റെ നാലു
കാലും നാലിഷ്ടികയുടെ
മുകളിൽ വെച്ചുറങ്ങും
കുരുളനായ
ഭൂതച്ചെറുക്കൻ
കട്ടിലിൽ
കയറാതിരിക്കാൻ.. അതിനു വേണ്ടി ഉള്ള
ഉപ്പുകൾ ഉണ്ടന്നു
പറഞ്ഞു .
അതു വാരി എറിഞ്ഞാൽ
ഓടിപ്പോകും.
 കുടലെടുത്തു കാണിച്ചാൽ വാഴനാരാണെന്ന് പറയുന്ന ലീല
 ഇത് കേട്ട് വിശ്വസിച്ചില്ല.
 അപ്പോൾ ലീലയെ കാണിച്ചുകൊടുക്കാൻ വേണ്ടി
 മരത്തലപ്പുകളിലെ കിളികളുടെ ആരവം കേൾക്കുന്ന ഗ്രാമത്തിലേക്കു
 കൂട്ടി കൊണ്ടുപോയി . അവിടെയാണ് ഭൂതചെറുക്കനെ ഓടിക്കാൻ
ഉള്ള ഉപ്പുകളുടെ
 സ്ഥലം.
അനേകം ആളുകൾ വാങ്ങിക്കൊണ്ടു പോകന്നു. ” “
   വിവിധ നിറത്തിലുള്ള ” ഉപ്പു കുപ്പികൾ.
” എന്തിനാണ് ഇത്രയും ഉപ്പു വാങ്ങിക്കുന്നത് എന്നറിയാൻ
ലീലയെ അവരുടെ അടുത്തേക്ക്
കൊണ്ടു പോയി.
    . ഈ ഉപ്പ്‌ കൊണ്ടു ദുരാത്മാവിനെ മുളയിലേ നുള്ളാൻ ആയിര കണക്കിനു ആളുകൾ വാങ്ങുന്ന പ്രത്യേക ഉപ്പാണ് ” “. ഇവിടെ ഉപയോഗിക്കുന്നതിനാൽ ഭൂതം ഓടിപ്പോകുന്നു. ഇവിടെ ഓരോ വീടിന്റെ ചുറ്റും സ്ഥാപനങ്ങളിലും ഈ ഉപ്പു വാരി വിതറുന്നതു ശീലമായി.
 മാന്ത്രിക ഉപ്പാണ് “”
ഭൂതക്കഥ ആരംഭിക്കുന്നത് നൂറിലധികം വർഷങ്ങൾക്ക് മുമ്പ്, ഒരു ഗ്രാമത്തിലെ കുള്ളനും വികൃതവും ആയ ഒരു ആൺകുട്ടി ഗ്രാമത്തിലെ പരമ്പരാഗത നേതാവുമായി പ്രശ്‌നം ഉണ്ടാക്കിയതായി പറയപ്പെട്ടതോടെയാണ് അറിയപ്പെടുന്നത്. പുരാണങ്ങളിൽ അറിയപ്പെടുന്ന
കുരുളൻ എല്ലാവരെയും ഉപദ്രവിക്കുന്ന ഒരു ഭൂത ചെറുക്കൻ. രാത്രിയിൽ എല്ലാവരെയും ശല്യപെടുത്തും, കുട്ടികൾ വിളിച്ചു കൂകി കരയും
ആത്മാവ് തലയോട്ടിയുടെ മുകളിൽ നിന്ന് പിന്നിലേക്ക് താഴേക്ക് എത്തുന്ന പോലെ തോന്നും. തിളങ്ങുന്ന ചുവന്ന കണ്ണുകളുള്ള ഭൂത ചെറുക്കൻ
   തറയിൽ
 ഉറങ്ങാതെ ഇരിക്കുകയും കട്ടിൽ കാലുകൾക്ക് താഴെ ഇഷ്ടികകൾ ഇട്ട് കിടക്കകൾ ഉയർത്തുകയും ചെയ്യും. കാരണം ഇവനൊരു കുളളനാണല്ലോ. രാത്രി വിശ്രമിക്കുന്നതിന് മുമ്പ് കട്ടിലിന്റെ അടിയിൽ ഒരാൾ ഒളിച്ചിരിക്കുന്നതു പോലെ തോന്നും.
അതു കാണാൻ
നമ്മളെ പ്രാപ്തരാക്കുന്നു. ഇവനെ ഭയപ്പെടാൻ
ഒരു നല്ല കാരണമുണ്ട് നിവാസികൾക്ക്‌ ഒപ്പം കട്ടിലിൽ കയറുകയും ഉറങ്ങുന്ന പുരുഷന്റെ കാൽ വിരലുകൾ കടിക്കുകയും ചെയ്യുമെന്ന് പറഞ്ഞു . ഇഷ്ടപ്പെടാത്ത ഈ അതിഥിയെ വിളിക്കുമോ എന്ന ഭയത്താൽ ചിലർ
ഇവന്റെ പേര് പോലും പറയില്ല . ആരെ എങ്കിലും ഉപദവിക്കണം എങ്കിൽ മറ്റൊരാളെ ദ്രോഹിക്കണമെങ്കിൽ ഇവർ ഈ കുരുളനെ വിളിക്കും ഇങ്ങനെ കുരുളൻ ഉപദ്രവിച്ച
 ബുദ്ധിമുട്ടു വരുമ്പോൾ
 അതിനെ ബന്ധിക്കുന്ന ന്യാങ്ക പിതാവിനെ വിളിച്ച്
 ഇടപെടുത്തി
തിന്മയെ തുരത്തിയോടിക്കും. ഇരയ്ക്കും അത് കൈകാര്യം ചെയ്യുന്ന കുറ്റവാളിക്കും മാത്രമേ ഭൂതച്ചെറുക്കനെ കാണാൻ കഴിയൂവെങ്കിലും,
ഈ ജീവിയെ കുട്ടികൾക്ക്
വ്യക്തമായി കാണാനും, ഇരുവരും തമ്മിൽ സൗഹൃദം വളർത്തി എടുക്കാനും കഴിയും. അവർ പൊതുവെ കുട്ടികളെ ഉപദ്രവിക്കില്ല ഒരുപക്ഷേ ഇത് ലോകം എമ്പാടുമുള്ള നിരവധി കുട്ടികൾക്ക് പൊതുവായ ഒരു അദൃശ്യ കളികൂട്ടുകാരന്റെ ആഫ്രിക്കൻ പതിപ്പാണോ? എന്നറിയാൻ ഞാൻ ഒരു സിംബാബ്‌വേൻ ഡോക്ടറിനെ കണ്ടു ചോദിച്ചു. അപ്പോൾ അദ്ദേഹവും പറഞ്ഞു നാടോടി കഥകളിൽ കിഴക്കൻ ഹൈലാൻഡ്‌സിലെ മാണിക്യ പ്രവിശ്യയിലെ ഒരു നദിയിൽ ദിവസവും കുളിക്കാൻ എത്തിയിരുന്ന ഒരു സുന്ദരി ആയ പെൺകുട്ടിയെ കുറിച്ച് പറയുന്ന ഒരു കഥയുണ്ട്.
വെള്ളത്തിൽ താമസിക്കുന്ന ഒരു തൊഖൊലോട്സി അവളുടെ സൗന്ദര്യത്തിൽ ആകിർഷ്ടയായി ഒരു ദിവസം അവൾ കുളിക്കുമ്പോൾ അവളോട് “പ്രണയം” പറഞ്ഞു. കുള്ളനും വികൃതനുമായ തൊഖൊലോട്സിയെ കണ്ടു അവൾ ഭയചകിതയായി, അവളുടെ കാമുകന്റെ അടുത്തേക്ക് ഓടി. അപ്പോൾ ഈ ഭൂത ചെറുക്കൻ അതിന്റെ ഇരകളെ പീഡിപ്പിക്കാൻ ഉപയോഗിക്കുന്ന ശക്തി എല്ലാവർക്കും പേടിയാണ്. മുതിർന്നവർ കുട്ടികളെ ഭയപ്പെടുത്താൻ ഭൂതച്ചെറുക്കനെ വിളിക്കന്നു.
നമ്മുടെ നാട്ടിലെ പിള്ളേർ ഭക്ഷണം കഴിച്ചില്ലങ്കിൽ മാക്കാൻ വരുന്നു എന്നു പറയുന്ന പോലെയാണ് ഇവിടെ കുരുളൻ .
എന്നാൽ ഇവിടെ തമാശയ്ക്കു വേണ്ടി പോലും ഈ വാക്കുകൾ കൊണ്ടു പേടിപ്പിക്കാൻ
ഒരുങ്ങുന്നവർക്കു അസുഖമോ മരണമോ ഉണ്ടാകുമെന്നു ഇവർ വിശ്വസിക്കുന്നു. ഉറങ്ങുന്ന ആളുകളുടെ കാൽവിരലുകളിൽ കടിക്കുമെന്നന്നു പറയുന്നു. അതിനാലാണ് മുകളിൽ പറഞ്ഞ പോലെ
ഇവർ കാലിന്റെ അടിയിലും കട്ടിലിന്റെ അടിയിലും ഇഷ്ടിക വെക്കുന്നതിന്റെ കാരണം. പൊക്കം ഇല്ലാത്ത കുളളന്മാർ ആണ്. ഇരയുടെ കിടക്കയുടെ ഓരോ കാലിനു താഴെയും ഒരു ഇഷ്ടിക വെച്ചു കൊണ്ട് രാത്രിയിൽഭൂതത്തിൽ നിന്ന് സ്വയം പരിരക്ഷ നേടാമെന്നു ഇവർ വിശ്വസിക്കുന്നു. ഇത് അവരെയും കിടക്കയെയും സംരക്ഷിക്കും എന്നു ഇവിടെ ഉള്ളവർ പറയുന്നു.
പക്ഷേ ഇരയുടെ ചുറ്റും ഉള്ളവർക്ക് എപ്പോഴും പ്രശ്‌നം ഉണ്ടാക്കി കൊണ്ടിരിക്കുന്നു. പരിഹാരങ്ങൾക്കായി സാംഗോമ (പാരമ്പര്യ വൈദ്യർ) കാരണവരുമായി സംസാരിക്കുകയും ഭൂതത്തിൽ നിന്ന് മുക്തി നേടാനുള്ള ചില സൂചനകൾ നേടുകയും ചെയ്യുന്നു. കുള്ളനെപ്പോലെ ചുരുങ്ങി രോമമുള്ള രൂപമുള്ള ഇത് ഒരു സോമ്പി,ഭൂതം ഇതൊക്കെ ഓരോ വർഗ്ഗങ്ങൾ ദുരാത്മാവിനെ മുളയിലേ നുള്ളാൻ ആയിരക്കണക്കിന് ആളുകൾ പ്രത്യേക ഉപ്പ് വാങ്ങുന്നതിനാൽ ഈ രാജ്യത്തെ ജീവിതത്തിന്റെ ഭാഗമാണ്. . പിങ്ക് മുതൽ ചുവപ്പ് മുതൽ നീല വരെ വിവിധ നിറങ്ങളിൽ ലഭ്യമാണ്.
 ഭക്ഷണത്തിൽ അൽപ്പം ഉപ്പ് ചേർത്ത് നിങ്ങളുടെ “ആന്തരിക” മെരുക്കാൻ കഴിയുമെന്ന് പരസ്യം അവകാശപ്പെടുന്നു.
  പരമ്പരാഗത വിശ്വാസങ്ങൾ ഇവിടെ വളരെ ശക്തമായതിനാൽ ഉൽപ്പന്നത്തിന്റെ ആവശ്യം അവിശ്വസനീയമാണ്”. കൂടാതെ ഉൽപ്പന്നം യഥാർത്ഥത്തിൽ വിജയത്തിനുള്ള ഒരു പാചകക്കുറിപ്പാണ്.
ഉൽപാദന ഘട്ടത്തിൽ ഒരു പരമ്പരാഗത വൈദ്യൻ ഉപ്പിനെ അനുഗ്രഹിക്കുന്നു, ഇത് ഉപ്പിന് അതിന്റെ മാന്ത്രിക ഗുണങ്ങളും സവിശേഷതകളും നൽകുന്നു, .
ഉപ്പിന്റെ വ്യത്യസ്ത നിറങ്ങളുടെ കാരണവും മാർക്കറ്റർ വിശദീകരിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *