അർത്ഥങ്ങൾ തിരയുമ്പോൾ യുദ്ധങ്ങൾ മുറുകുന്നു
അർത്ഥമില്ലാത്തൊരു കാര്യങ്ങളും
വ്യർഥമോഹങ്ങൾതൻ ചാപല്യഭാവങ്ങൾ
സ്വാർത്ഥത പേറുന്ന രാഷ്ടങ്ങളേറുന്നു.
കഷ്ടതയേറുന്ന കാലങ്ങൾ തന്നിടും
സ്പഷ്ടമെന്നോർക്കുക യുദ്ധങ്ങളൊക്കെയും
മുഷ്ടിയാൽ നേടുമീ അല്പജയങ്ങളും
സൃഷികളൊക്കെയും മായ്ച്ചിടുന്നു.
പെയ്തൊഴിയുന്ന വർഷങ്ങളെപ്പോലെ
യുദ്ധങ്ങളൊക്കെക്കഴിഞ്ഞിടുമ്പോൾ
നഷ്ടങ്ങളൊക്കെയുമെണ്ണിപ്പെറുക്കുവാ-
നിഷ്‌ടങ്ങളേറേയോ മർത്യനിന്നും
ആരും ജെയിക്കാത്ത യുദ്ധമെന്തിനാണിന്ന്
കാര്യം ഗ്രഹിക്കാത്ത മർത്യനോ കാലൻ.
പാരിൽ കഴിഞ്ഞൊരു യുദ്ധങ്ങളെല്ലാം
ആരും ജെയിക്കാതെ പോയതല്ലേ.
About The Author
No related posts.