നാം ആരോഗ്യത്തോടെ ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കാൻ മറക്കും. തിരക്കു കാണിച്ചും വാശി കാണിച്ചും മറുതലിച്ചും പിണങ്ങിയും ജീവിതത്തിലെ രാപ്പകലുകൾ വികൃതമാക്കും. വാസ്തവത്തിൽ നാം സ്നേഹത്തെ കൊല ചെയ്യുകയാണ്. അങ്ങനെ സ്നേഹത്തെ വധിക്കുന്ന കൊലപാതകികളായി സ്വയം മാറുകയാണ്. സ്നേഹിക്കാനും പ്രണയിക്കാനുമുള്ള കാലങ്ങളെ വാശി കൊണ്ടും വെറുപ്പു കൊണ്ടും നിഷ്കരുണം കൊന്നു കളയുന്നവരായി മാറുകയാണ് നമ്മൾ. എന്നിട്ട് വീണ പൂവിനു തുല്യമാകുമ്പോൾ നമ്മുടെ ദുരവസ്ഥയെക്കുറിച്ചോർത്ത് പ്രലപിക്കും : കുറച്ചു കൂടെ സ്നേഹം കൊടുത്ത് ജീവിക്കാമായിരുന്നെന്ന് . സ്നേഹിക്കാതിരുന്ന ഓരോ നിമിഷത്തെയും നമ്മൾ കൊന്നതു തന്നെയാണ്. നമ്മുടെ ജീവിതത്തിൽ ഇളം കാറ്റിന്റെ തലോടലും പുലരിയുടെ പുതുമയും പൂമഞ്ഞിന്റെ ഗന്ധവും പൂക്കളുടെ സുഗന്ധവും പുഴയുടെ സംഗീതവും ഏൽക്കുമ്പോൾ എങ്ങനെ സ്നേഹിക്കാതിരിക്കാനായി ?
About The Author
No related posts.