നിരാശയുടെ ആഴപ്പൊത്തുകളിൽ
എന്റെ വാക്കുകൾ പൊറ്റയടിഞ്ഞ്
മൗനം കനത്തു കിടക്കുന്നു.
പ്രതീക്ഷകളില്ലാതെ
മനസ്സ് എന്നിൽ നിന്ന്
പറന്നകന്നു.
നൂറ് വാളുകളുടെ
മൂർച്ചയുള്ള നിന്റെ നാവ്
എന്നെ വരഞ്ഞുകീറി
രസിക്കുന്നു.
നിന്റെ മനസ്സിലും, കനവുകളിലും നിന്ന്
എന്മുഖം മായിക്കപ്പെട്ടിരിക്കുന്നു.
എൻ മനസ്സിൽ
ആഴത്തിൽ പതിഞ്ഞു കിടക്കുന്ന
നിന്മുഖം മായിക്കാനാവാതെ …..
കാഴ്ചകൾ നിറയാത്ത കണ്ണുകളിൽ
നിറയാൻ കൊതിച്ചത് ഉറക്കമാണ്;
ഒരിക്കലും ഉണരാനാവാത്ത ഉറക്കം.