അമ്മതന്‍ നെഞ്ചുടഞ്ഞുള്ള തേങ്ങല്‍ പോലെ കവിതകള്‍
ചില വ്യക്തികളിലേക്ക് അല്ലെങ്കില്‍ ചില പുസ്തകങ്ങളിലേക്ക് നമ്മള്‍ സ്വയമറിയാതെ ആഴ്ന്നു പോകുന്നതിന് കാരണമെന്താണ്? ചില വിജനമായ ഒറ്റയടിപ്പാതകള്‍ മനസ്സിൽ മാഞ്ഞു പോവാത്ത നിഴല്‍ത്തണുപ്പാവുന്നതെങ്ങനെ ? പലതരം ശബ്ദങ്ങളാൽ ചുറ്റപ്പെടുമ്പോഴും ഒരാന്തരിക സ്വരജതിയില്‍ സ്വയം മറന്നു പോകുന്നതെന്തുകൊണ്ട്?
പൂ ർണ്ണമായും നമ്മുടെ നിയന്ത്രണത്തിലല്ലാത്ത ചില ഇഷ്ടങ്ങളാണ് ഇതിനൊക്കെ കാരണം .
വായനയിലെ ആനന്ദത്തിനു പി ന്നിലുള്ളതും പൂർണമാ യി വ്യാഖ്യാനിക്കാ നാവാത്ത ഇത്തരം ഇഷ്ടങ്ങളാണ്.
എന്നുറപ്പിച്ചുപറയാം.
വായന രണ്ടുമനസ്സുകള്‍ തമ്മിലുള്ള സംഭാഷണമാണ്. എവുത്തുകാരന്‍റെ മനസ്സും അനുവാചകന്‍റെമനസ്സും തമ്മിലുള്ള സംഭാഷണം. എല്ലാമനസ്സുകളോടും സംവദിക്കാന്‍ കഴിയാത്തതുപോലെ എല്ലാ രചനകളും വായനയ്ക്കു തിരഞ്ഞെടുക്കാന്‍ സാധിക്കില്ല. വായനക്കാരനും ഒരു പത്രാധിപരാണ്. അവന്‍റെ മനസ്സിനു സ്വീകരിക്കാന്‍ കഴിയാത്ത രചനകളെ തിരസ്ക്കരിക്കാനുള്ള സ്വാതന്ത്ര്യം അവനുണ്ട്.
പി ശിവപ്രസാദിന്‍റെ കട്ടിലുകള്‍ക്കിടയില്‍ ഒരു ഭൂഖണ്ഡം എന്ന എന്ന കവിതാസമാഹാരം വായനക്കെടുക്കു മ്പോൾ ആദ്യം മനസ്സിലേക്കടര്‍ന്നുവീണത് നിര്‍വ്വചനങ്ങള്‍ക്കു വഴങ്ങാത്ത ഈ ഒരിഷ്ടത്തിന്‍റെ ഒരിലയാണ്.
സ്ഥലകാലസമൂഹബദ്ധമായി മാത്രമേ ഏതാഖ്യാനവും രൂപപ്പെടുന്നുള്ളൂ . അത് കഥയോ കവിതയോ നോവലോ
സിനിമയോ ഏതു കലാരൂപമായാലും കാലത്തിനനുസരിച്ച് വേഷം മാറുന്നത് അതു
കൊണ്ടാണ്. കവിതയുടെ ഇതിവൃത്തത്തിലും ആഖ്യാനത്തിലും മാത്രമല്ല അറിവിൻ്റെ വിനിമയത്തിലുമെല്ലാം പുതുമ തിരയുന്ന അന്വേഷകനാണ് പി ശിവപ്രസാദ്. അദ്ദേഹത്തിൻ്റെ
കട്ടിലുകള്‍ക്കിടയില്‍ ഒരു ഭൂഖണ്ഡം എന്ന കാവ്യസമാഹാരം വായിക്കേണ്ടത് ഈ കാഴ്ചപ്പാടിലാണ്. പുതുമയുള്ള ഇതിവൃത്തങ്ങളും ആഖ്യാനരീതികളും പരീക്ഷിച്ചു നോക്കിയിട്ടുണ്ട് അദ്ദേഹം തന്‍റെ കാവ്യപ്രയാണത്തില്‍.
സഹജീവികളുടെ ദുരന്തവും ദു :ഖവും തന്‍റെ ആഘോ ഷങ്ങൾക്കിടയിലെ ‘ഒരു ബ്രേക്കിങ്ങ് മാത്രമായി
കാണാൻ ശീലിച്ചു പോയ ഭൂരിപക്ഷം
മനുഷ്യരോടുമുള്ള പരിഹാസവും പ്രതിഷേധവും
ആ കവിതകളിലുണ്ട്.
സോളമൻ്റെ ഉത്തമഗീതങ്ങളുടെയും ഷെല്ലിയുടെയും നെരൂദയുടെയും ടെനിസന്‍യും വിരഹാർദ്ര മൗന സങ്കീ ർത്തനങ്ങളും കടന്ന് എ ഐആപ്പു കൾ നല്കുന്ന ഇൻസ്റ്റന്‍റ് കവി തകളുടെ ജീവനില്ലായ്മയിലേക്ക് സഞ്ചരിക്കുമ്പോ ൾ,
എന്താ ണ് കവി ത?
എന്താവണം കവി ത?
എന്നത് ചർച്ച ചെ യ്യാ ൻ പോ ലും ഭയക്കുന്ന സോ ഷ്യൽ മീഡിയ സാംസ്കാ രിക നായകലോകത്തിൽ കവിതയെന്താണെന്ന് കവിതയിലൂടെ പോലും പറയാ നാകാത്ത അവസ്ഥയാണ് .
ഇവിടെ കവി തകൾ ഉണ്ടാകുന്നില്ല. രചനകൾ
കാ ക്കത്തൊള്ളാ യിരം സം ഭവിക്കുന്നുണ്ട് പക്ഷേ അവയൊന്നും തന്നെ അക്കാഡമിക് മികവ് പുലർത്താ ത്തതിനാൽ വായനയില്‍ ഇടം പിടിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
പി ശിവപ്രസാദിന്‍റെ കട്ടിലുകള്‍ക്കിർയില്‍ ഒരു ഭൂഖണ്ഡം എന്ന എന്ന കവിതാ സമാ ഹാ രം വായനക്കെ ടുക്കു മ്പോ ൾ മനസ്സി ൽ വളരെയധികം പ്ര തീക്ഷകൾ ഒന്നും തന്നെ യില്ലായിരുന്നു . കാരണം മുൻവിധികളുമാ യി സമീപിക്കുന്ന ഏതുവായനകളും മിക്കവാറും കനത്ത ആഘാതങ്ങൾ തരുന്നവയെന്നതാണ് മുന്‍ അനുഭവങ്ങള്‍.
മുപ്പത്തിയൊന്‍പതോളം കവിതകളാൽ നിറഞ്ഞ ഈ
പുസ്തകത്തിൽ ചുറ്റുപാടുകളുടെ പൊള്ളിക്കുന്ന മുഖങ്ങള്‍ കാണാം, ആ കാഴ്ചകള്‍ കവിമനസ്സിനെ അലോസരപ്പെടുത്തുകയും അസ്വസ്ഥമാക്കുകയും ചെയ്യുന്നു. അത് വായനക്കാരനിലേക്കും പകര്‍ത്തപ്പെടുന്നു.
ആർദ്രതയുടെ , അലിവിന്‍റെ വരികളിലുടെ കവിഉയർത്തുന്ന ദീനാനുകമ്പ കേവലം ആദർശം
മാത്രമല്ല. സൗന്ദര്യത്മകതയും സത്യവും തുടിക്കുന്ന
ജീവിതത്തിന്‍റെ പ്രതിഫലനം കൂ ടിയാണ്.
ഇവിടെ മനുഷ്യ സ്നേഹത്തിന്‍റെ തീവ്രപക്ഷം അടയാളപ്പെടുത്തുകയാണ് കവി .
വ്യക്തിയും സമൂഹവും നേരിടുന്ന ദുരന്തങ്ങളാണ്
പി ശിവപ്രസാദിന്‍റെ കവിതകള്‍ വിഷയമാക്കുന്നത്. ഒരു പക്ഷെ ഇത്തരം ദുരന്ത കഥാപാത്രങ്ങൾ നേർക്കാഴ്ച്ചയാ യി വന്ന ഒരു ഗ്രാ മീണ പശ്ചാത്തലം ഹൃ ദയഭിത്തിയിൽ കോറി വരഞ്ഞു കിടക്കുന്നതുകൊണ്ടാകാം അവ കവിതകൾക്കു വി ഷയമാകുന്നത്. അതു കൊണ്ടു തന്നെയുമാകാം അതിന് പൊതുമാനവും ഉണ്ടാകുന്നത്. ഭാഷയുടെയും ദേശത്തിന്‍റെയും വ്യത്യാ സമില്ലാതെ ഈ ദുരന്താനുഭവങ്ങൾ എന്നും എങ്ങും
പി റവിയെടുക്കു കയും പൊള്ളു ന്ന അനുഭവങ്ങളായി , ജീവിതമെന്ന സംഭവത്തിന് തീർത്തും നമ്മിൽ അർത്ഥശൂന്യപ്പട്ടം നല്കുകയും ചെയ്യുന്നുണ്ട്. ഒരു തരത്തിൽ പറഞ്ഞാൽ അറിഞ്ഞോ അറിയാതെയോ നാം അപരിചിതമാക്കിയെടുത്ത വഴികളിലൂടെ നമ്മെ നടത്തുകയാണ് പി. ശിവപ്രസാദ് ഈ കവിതകളിലൂടെ . വ്യക്തികളുടെ നിരാശ, വേദന, നിസ്സഹായത ഒറ്റപപ്പെടൽ, ദുരന്തങ്ങൾ, ദുഃഖങ്ങൾ, അമ്പരപ്പ്
ഒക്കെയാണ് ഈ സമാ ഹാ രത്തിലെ കവിതകൾ.
തനിക്കും തന്‍റെ ജീവിതത്തിനുമിടയിലെ സങ്കീര്‍ണ്ണ വ്യവഹാരം എന്ത് എന്ന അന്വേഷണമാണ്ശിവപ്രസാദിന് കവിത.
കവികളെക്കുറിച്ച് ഒസ്യത്ത് എന്ന ആദ്യ കവിതയില്‍ കവി വാചാലനാവുന്നുണ്ട്. പ്രകൃതിയുടെ മിടിപ്പറിയുന്ന പകലുറങ്ങാക്കിളികളേ എന്നാണ് കവികളെ വിളിക്കുന്നത്. നട്ടെല്ലിന്‍റെ വീണക്കുടത്തില്‍ നെഞ്ചിലെ സിരാതന്തികള്‍ മുറുക്കി ആത്മസ്വരങ്ങള്‍ അടിമുടിചേര്‍ത്ത് ഉദിക്കേണ്ടുന്ന സൂര്യനെപ്പറ്റിയും പുലരേണ്ടുന്ന നീതിയെപ്പറ്റിയും ഉറക്കെയുറക്കെപ്പാടാന്‍ കവികളെ ആഹ്വാനം ചെയ്യുന്നു ഒസ്യത്തിലൂടെ
പ്രവാസിയായിരുന്ന കവി പ്രവാസചിത്രങ്ങള്‍ കവിതയാക്കുന്നുണ്ട്. പോത്തല്ലെങ്കില്‍ പിന്നെ നീയാരാണ് പ്രവാസി എന്ന കവിയുടെ ചോദ്യത്തിന് ഒരു കനല്‍ച്ചൂടുണ്ട്. മനുഷ്യന്‍റെ നിസ്സഹായാവസ്ഥയെ ഉണ്ണിയേശുവിനെ വരയ്ക്കുമ്പോള്‍ എന്ന കവിതയില്‍ വരച്ചുകാട്ടുന്നു.
മുന്‍കാലൊടിഞ്ഞ്
മുഖം മുറിഞ്ഞ
അമ്മയില്ലാത്ത
രാജ്യമില്ലാത്ത
ആധാരരേഖകളേതുമില്ലാത്ത
ഞാന്‍
അതാ……
സുരക്ഷിതലോകത്തിരുന്ന് കവിത മെനയുന്ന കവികളെ പരിഹാസത്തിന്‍റെ ചാട്ടവാറിനാല്‍ പ്രഹരിക്കുന്നുണ്ട് കവി അണ്‍സേഫ് സോണ്‍ എന്ന കവിതയില്‍
രാമായണത്തിലെ ദുഃഖപുത്രിയായ ഊര്‍മ്മിളയെ ആര്‍ദ്രതയോടെ സ്പര്‍ശിക്കുന്ന വരികളാണ് ഊര്‍മ്മിളാദുഃഖം, വീടുപേക്ഷിക്കാന്‍ വയ്യാത്ത ജീവന്‍റെ കാടുകള്‍ താണ്ടുന്ന ധീരയെന്നാണ് കവി ഊര്‍മ്മിളയെ വിശേഷിപ്പിക്കുന്നത്.
ജീവിതമെന്താണ്?
തത്വചിന്തകരും ആചാര്യന്മാരും മാത്രമല്ല കവികളും ഈ അന്വഷണത്തിലേര്‍പ്പെടാറുണ്ട്. ശിവപ്രസാദിലെ കവി ഇങ്ങനെ കുറിക്കുന്നു
തമ്മില്‍ വേര്‍തിരിക്കാനാവാത്ത അക്കരെയും ഇക്കരെയും യാതൊരു കരയില്ലായ്മയും
ഇഴകള്‍ അമര്‍ത്തിയമര്‍ത്തി പിരിച്ചെടുത്ത കയറാണ് അയാള്‍ക്കു ജീവിതം. വിസ്മയിപ്പിക്കുന്ന ഒരുചിത്രമാണ് ഏകാന്തത്തടവ് എന്ന ഈ കവിത.
ജീവിതോത്സവം എന്ന കവിതയിലും കവി ജീവിതത്തെ ഭംഗിയായി അടയാളപ്പെടുത്തുന്നുണ്ട്. നൊന്തുപേക്ഷിച്ചുപോകുമമ്മതന്‍ നെഞ്ചുടഞ്ഞുള്ള തേങ്ങല്‍ അനുവാചകരിലേക്കുെം കവി പകര്‍ന്നു തരുന്നു. വാക്കുകള്‍ക്കപ്പുറം നില്‍ക്കുന്നവിസ്മയമായ ഗാന്ധിയെ നഷ്ടപ്പെടാത്ത ഗാന്ധിയില്‍ കവി വരച്ചുകാട്ടുന്നു.
കട്ടിലുകള്‍ക്കിടയില്‍ ഒരു ഭൂഖണ്ഡത്തെ വാക്കുകളാല്‍ വരയ്ക്കുകയാണ് കവി. പ്രവാസലോകത്ത് ഭാരതീയനും പാക്കിസ്താനിയും ഒന്നാവുന്ന ചിത്രം എത്ര ഹൃദ്യമായാണ് വരച്ചിരിക്കുന്നത്.
കരുണ , സ്നേഹം, അനുതാപം ഇവയെല്ലാം അപൂര്‍വ്വ പദങ്ങളായപ്പോള്‍ ഇരകള്‍ പെരുകുന്നു. ഇരകളുടെ ഓര്‍മ്മദിനമാണ് ഹോളോകോസ്റ്റ്.
വായനക്കാരനെ കവിതയുടെ തോണിയിൽ കയറ്റി നമ്മൾ മു ഴു വനാ യി കാണാത്ത നമ്മുടെ ഭൂഖണ്ഡങ്ങളിലേക്കും നമ്മൾ ഒരു വിലയും കൊടുക്കാ ത്ത നമ്മളിലേക്ക് തന്നെ യും കൊണ്ടു പോവുകയാണ് കട്ടിലുകള്‍ക്കിടയില്‍ ഒരു ഭൂഖണ്ഡം എന്ന ഈ കവിതാ സമാഹാരത്തിലൂടെ പി. ശിവപ്രസാദ്. ലോകത്തിന്‍റെ ഏതു കോ ണിലിരുന്നു മുകളിലേക്ക് കണ്ണെറിഞ്ഞാലും നമ്മൾ കാ ണു ന്നത് ഒരേ ആകാശമാ ണെന്നത് പോ ലെകൈരളി പബ്ലി ക്കേ ഷൻസ് പ്ര സി ദ്ധീ കരി ച്ച കട്ടിലുകള്‍ക്കിടയില്‍ ഒരു ഭൂഖണ്ഡം വായനക്കാ രന് അവരു ടെ ചിന്തകൂടിയായി തോന്നുമെന്നത് സുനിശ്ചിതം.
വാ യനക്കിടയിൽ പലയിടത്തും കവി വാക്കുകളിലൂടെ വരച്ചിടു ന്ന ദൃശ്യങ്ങളി ൽ നി ന്ന്എനിക്ക് സ്വ ന്തം മനസ്സിനെ തി രിച്ചെ ടുക്കാൻ സാധിച്ചില്ല
അവസാന പേജിലെ അവസാന വാക്കും വായിച്ചു
കഴിയു മ്പോൾ നമ്മളിൽ നിറയുന്നൊരു ശൂന്യതയുണ്ട്. മറ്റൊന്നും കടന്നു വരാത്തവിധം ഏറെനേരത്തേക്ക് കവിത നമ്മുടെ മനസ്സിനെ നിശ്ചലമാക്കുന്നു . ആ ശൂന്യ തയിലാണ്, ആ നിശ്ചലതയിലാ ണ് പി. ശിവപ്രസാദ് എന്ന കവി കൈയ്യൊപ്പ് വായനക്കാരു ടെ മനസ്സി ൽ
കോറി യിടു ന്നത്. അവതാരികയില്‍ അന്‍വര്‍ ഹുസൈന്‍ കുറിച്ചതുപോലെ ശിവപ്രസാദില്‍ കവിത സംഭവിക്കുകയാണ്. ചുറ്റുപാടും നിറയുന്ന ജീവിതങ്ങളിലൂടെ കവിത വിരിയണം വിടരണം പരക്കണം.എഴുത്തിന്‍റെ ധര്‍മ്മമാണത്.
KR Mohandas
Journalist and Content writer
പ്രസാധകര്‍: കൈരളിബുക്സ് വില : 220 രൂപ
പുസ്തകം ലഭിക്കാന്‍ വിളിക്കുക: 86069 05639
About The Author
No related posts.
One thought on “പുസ്തക പരിചയം കട്ടിലുകൾക്കിടയിൽ ഒരു ഭൂഖണ്ഡം : പി ശിവപ്രസാദ് എഴുത്ത്: കെ.ആർ. മോഹൻദാസ്”
വളരെ സന്തോഷം. നന്ദി.