പാവങ്ങള്‍ക്കായ് കുരിശുവരിച്ചോനെ
പ്രാര്‍ത്ഥന കേള്‍ക്കുന്നോനെ
പാരിന്റെ വെളിച്ചമായവനെ
നിനക്കെന്നും പാടുന്നു
സങ്കീര്‍ത്തനങ്ങള്‍
സ്‌നേഹവും, സഹനവും
ഞങ്ങള്‍ക്കായ് ചൊരിഞ്ഞവന്‍
കര്‍ത്താവിന്‍ ഈശോനാഥന്‍…
പോറ്റിയോന്‍ നിതന്നെ
പൊറുത്തോനും നീ തന്നെ
നാഥാ നീ ത്യാഗിയല്ലോ
കുരിശിനാല്‍ മുള്‍മുടിതറഞ്ഞപ്പോഴും
നിന്റെചങ്കു തകര്‍ന്നതില്ല
മര്‍ത്യനു വേണ്ടി നീ വേദന
തിന്നവന്‍ കാക്കണെയെന്റെ ഈശോ…..
കാല്‍വരിക്കുന്നില്‍ പാപികള്‍ക്കിടയിലായ്
കുരിശിനാല്‍ ജീവന്‍ വെടിഞ്ഞു
ക്രൂരതകാട്ടിയ കൂട്ടാളികള്‍ക്കായ്
നീ കരള്‍ നൊന്തു പ്രാര്‍ത്ഥിച്ചവന്‍
പാരിന്‍വെളിച്ചമായ് തെളിയുന്നനാഥാ
പ്രാര്‍ത്ഥനയെന്നുമൊന്നും…
മുപ്പതുവെള്ളിക്കാശിനു വേണ്ടി
ഒറ്റികൊടുത്തവന്‍
യൂദാസെ!
നിന്റെ കുറ്റബോധത്തിലും അവസാനം
നാഥന്‍ നിന്നോട് പൊറുത്തതല്ലെ
കുഷ്ഠരോഗിയെപ്പോലും
കെട്ടിപ്പുണര്‍ന്നോനാം
പൊന്നീശോ നാഥനല്ലെ….
കഷ്ടതമാറ്റുന്ന കാരുണ്യനാഥന്റെ
ജീവന്‍ വെടിഞ്ഞവസാനം
ഉയര്‍ത്തെഴുന്നേറ്റതല്ലെ സ്തുതിഗീതം പാടി
ഞങ്ങള്‍ അണയുന്നു
ചൊരിയേണെ നാഥാ അനുഗ്രഹങ്ങള്‍….
അഞ്ചപ്പം കൊണ്ട് നീ
അയ്യായിരങ്ങള്‍ക്ക് അന്നം
വിളമ്പിയോനും നിന്റെ
ശരീരമപ്പമായ് തന്നതും നിന്‍ ചുടുരക്തം
വീഞ്ഞായൊരുക്കിയും അന്ത്യത്താഴത്തെ
ഒരുക്കിയോണ്‍ കര്‍ത്താവേ
അന്ത്യം വരെയും കൂട്ടായിരിക്കണെ….
കര്‍ത്തനാമീശോയെ നിന്റെ ദു:ഖസ്മരണയില്‍
ഉരുകുന്നു ഞങ്ങളിന്ന്
ആണിതറച്ച നിന്‍
കൈവെള്ളയില്‍ ഞങ്ങള്‍ മുത്തിനമിച്ചിടുന്നു
മുട്ടിപ്പായ് പ്രാര്‍ത്ഥിച്ചു മുട്ടുകുത്തി
ഞങ്ങള്‍ കാര്‍ത്താവിനെ സ്തുതിക്കുന്നു…