സുന്ദരനായ കുമാരകാ, ഷണ്മുഖാ
സന്താപമൊക്കെയും തീര്‍ത്തിടേണം
നിന്തിരുമുമ്പില്‍ നമിക്കുന്ന ഞങ്ങളില്‍
കാരുണ്യരശ്മി ചൊരിഞ്ഞിടേണം
സന്തതമങ്ങതന്‍ ചിന്തകളാ,ലെന്റെ –
യന്തരാത്മാവു നിറഞ്ഞിടേണം
ഉത്തരംകിട്ടാത്തൊരെന്നുടെ ജന്മത്തി-
നുത്തരംകിട്ടാനലിഞ്ഞിടേണം
അജ്ഞാനതാരക നിഗ്രഹം ചെയ്തെന്നില്‍
വിജ്ഞാനസിന്ധു നിറച്ചിടേണം
ആദരണീയമാമങ്ങതന്‍ കീര്‍ത്തിക-
ളാലപിച്ചീടാന്‍ കഴിഞ്ഞിടേണം
ഞാനെന്ന ഭാവമകന്നുമാറാനെന്നും
ജ്ഞാനപ്പഴങ്ങള്‍ നീ തന്നിടേണം
പൂജനീയങ്ങളാം പാദസരോജങ്ങള്‍
പാവനം കാണുമാറാക്കിടേണം
വള്ളീമണാളനെന്നുള്ളില്‍ സമാധാന-
മാമയില്‍പ്പീലിയുഴിഞ്ഞിടേണം
ഷഷ്ഠിവ്രതങ്ങളനുഷ്ഠിക്കുമെന്നുടെ
കഷ്ടങ്ങളൊക്കെയും നീക്കിടേണം
അഷ്ടരാഗങ്ങളില്‍നിന്നു വിമോചന-
മേകി സന്തുഷ്ടിയും നല്‍കിടേണം
സ്‌കന്ദാ, വിശാഖാ, വിപത്തുകളൊക്കെയും
വേലായുധം കൊണ്ടകറ്റീടണം
(തുടരും)
About The Author
No related posts.