ഗാന്ധി ഭവൻ മരത്തണലിൽ – കാരൂർ സോമൻ, ചാരുംമൂട്

Facebook
Twitter
WhatsApp
Email
മനുഷ്യർക്ക് തണലായി നിൽക്കുന്ന പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസി ടി.പി.മാധവനെ പരിചയപ്പെടുന്നത് എന്റെ ആത്മകഥ ‘കഥാകാരന്റെ കനൽ വഴികൾ’ പ്രകാശനം ചെയ്യുന്നവേളയിലാണ്. പ്രശസ്ത കവി ഡോ.ചേരാവള്ളി ശശി നടൻ ടി.പി.മാധവന് കൊടുത്തു കൊണ്ടാണ് നിർവ്വഹിച്ചത്. ഉച്ച  ഭക്ഷണം കഴിച്ചതിനു് ശേഷം ഞങ്ങൾ മനസ്സ് തുറന്നു സംസാ രിച്ചു.
ടി. പി യുടെ ജീവിതത്തിൽ തൊട്ടാൽ പൊള്ളുന്ന വെറുപ്പും വിരോധവും ഒറ്റപ്പെടലും ധാരാളമായി അനുഭവിച്ചിട്ടുള്ളതായി ഞാൻ മനസ്സിലാക്കി. മനുഷ്യ മനസ്സുകളിൽ കുടിലമലീമ സമായ ധാരാളം മാലിന്യങ്ങൾ അടിഞ്ഞു കൂടിയിട്ടുണ്ടെങ്കിലും പലരിലും നന്മയുടെ ഒരംശം നിറഞ്ഞു നിൽക്കാറുണ്ട്. അതിലൊരാളാണ് ടി. പി. മാധവൻ. ജീവിതത്തിൽ പലവിധ പിരിമുറുക്ക ങ്ങളുണ്ടായിട്ടും മുഖത്തു വിരിയുന്ന പുഞ്ചിരി,  ലാളിത്യം, വിനയം, മറ്റുള്ളവരോടുള്ള ബഹുമാനം ഒരുപക്ഷെ അദ്ദേഹം ആർജ്ജിച്ച ഭാവശില്പഘടനയുടെ ഭാഗമാകാം. ഞാൻ പറഞ്ഞു. ‘മധു സാറിനെ സിനിമയിലെ കണ്ടിട്ടുള്ളു. നേരിൽ കാണാൻ സാധിച്ചതിൽ സന്തോഷം’. ഉട നടി അദ്ദേഹം പ്രതികരിച്ചത്.’സാറിനെ എനിക്കറിയാം. ഓണപതിപ്പുകളിൽ വായിച്ചിട്ടുണ്ട്. ഗാന്ധി ഭവൻ ലൈ ബ്രറിയിലെ നോവൽ, കഥ, യാത്രാ വിവരണമൊക്കെ ഞാൻ വായിച്ചിട്ടുണ്ട്. അതിൽ എനിക്ക് ഏറെ ഇഷ്ടം തോന്നിയത് ‘കാല പ്രളയം’ എന്ന സംഗീത നാടകമാണ്. ഇത് സംഗീത നാടക അക്കാദമി മത്സരത്തിന് അയക്കണം’ ഞാൻ കൊടുത്ത ഉത്തരം ‘കേരളത്തിൽ നീതിപൂ ർവ്വമായ ഒരു മത്സരം സാഹിത്യമായാലും, തെരെഞ്ഞെടുപ്പായാലും നടന്ന് കണ്ടിട്ടുണ്ടോ? ഇവിടെ നടക്കുന്നത് രാഷ്ട്രീയ കളിവിളയാട്ടങ്ങളല്ലേ?  അധികാരികൾക്ക് മുന്നിൽ രാജിചെയ്യാത്തവർ അവരുടെ ഇരകളല്ലേ?
സാഹിത്യ സാംസ്‌കാരിക രംഗം ഹൈജാക്ക് ചെയ്യപ്പെട്ടിട്ട് എത്രയോ കാലങ്ങളായി. ഏതെങ്കിലും ഒരു പാർട്ടിയുടെ അംഗത്വമുണ്ടെങ്കിൽ പേരും പെരുമയും താനേ എത്തിക്കോളും. അതിന് അധിക സാഹിത്യ സംഭാവനകൾ ആവശ്യമില്ല. അത് ഇവിടെ കൊടുക്കുന്ന സമഗ്ര സംഭാവനകൾ പരിശോധിച്ചാൽ മതി. ഒറ്റ നോട്ടത്തിൽ സാംസ്‌കാരിക രംഗത്ത് നടക്കുന്ന ദുര വസ്ഥ ആ രംഗത്തുള്ളവർക്കറിയാം. അധികാരമുണ്ടെങ്കിൽ ഏത് മായിക പരിവേഷവും സൃഷ്ടി ക്കാൻ സാധിക്കും. ഭരണകൂടങ്ങളെ താലോലിക്കുന്നവരെ ആടയാഭരണങ്ങളിണിഞ്ഞു അണിയി ച്ചൊരുക്കികൊള്ളും. എതിർശബ്ദമുള്ളവരെ പിഴുതെറിയും.ഇതിലേക്ക് വഴുതിപോകുന്നവരുടെ നില വാരമില്ലാത്ത കഥ-കവിതകൾ പോലും നിലവാരമുള്ളതായി മാറും. സമൂഹത്തിൽ അർ ബുദം പോലെ പടർന്നി രിക്കുന്ന ജാതി ചിന്ത-അനീതി-അനാചാര-കാപട്യങ്ങൾക്കെതിരെ എത്ര എഴുത്തുകാർ രംഗത്തുണ്ട്? ഇത് ഒരു മഹാരോഗം പോലെ ഇന്ത്യയിലെങ്ങും പടർന്നു കൊണ്ടി രിക്കയല്ലേ? ജാതി മതങ്ങളിലെ അനാചാരങ്ങൾ ചൂണ്ടിപറയുമ്പോഴും ചിലരുടെയുള്ളിൽ ഉറ ഞ്ഞുതുള്ളുന്ന തീവ്രവികാരം നമ്മൾ കാണുന്നില്ലേ?
മലയാള സിനിമയിൽ 600 ഓളം സിനിമകൾ, അതിൽ പകുതിയോളം സീരിയൽ, ധാരാളം നാടകങ്ങളിൽ വേഷങ്ങൾ കെട്ടി തിമിർത്താടിയിട്ടുള്ള ഒരു നടൻ ഏത് സാഹചര്യത്തിലായാലും സിനിമാ ലോകം അവഗണിച്ചു എന്നതാണ് യാഥാർഥ്യം. അദ്ദേഹം ആരെയും തൃപ്തിപ്പെടുത്താൻ പോയിട്ടുണ്ടാകില്ല. നമ്മിൽ നിന്ന് വിട പറയുമ്പോൾ മനസ്സിലൊരു നൊമ്പരമായി അത് കിടക്കു ന്നുണ്ടാകാം. ഞാനുമായി സംസാരിക്കുമ്പോൾ മറ്റൊരു നൊമ്പരം പങ്കുവെച്ചത്  ‘എനിക്ക് നടൻ മോഹൻലാലിനെ ഒന്ന് കാണണം. ഞങ്ങൾ എത്രയോ സിനിമകളിൽ ഒന്നിച്ച് അഭിനയിച്ച വരാണ്’
കണ്ടോ കണ്ടില്ലയോ അതറിയില്ല.
പത്തനാപുരം ഗാന്ധി ഭവൻ ടി. പി യ്ക്ക് ഒരു തണൽ മരം തന്നെയായിരുന്നു. ആ തണൽ മരച്ചുവട്ടിൽ ഇളം കാറ്റുകൊണ്ടിരിക്കുന്ന ടി. പിയെയാണ് ഓർക്കുന്നത്. രണ്ടായിരത്തോളം പാവങ്ങൾ, രോഗികൾ ഗാന്ധി ഭവനെ ആശ്രയിച്ചു കഴിയുന്നു. സ്വന്തം മക്കളാൽ ഒഴുവാക്കപ്പെ ട്ടവർ, ഉപേക്ഷിച്ചു പോയവർ, രോഗികൾ അങ്ങനെ ഉറ്റവരും ഉടയവരുമില്ലാത്ത ദുർബല വിഭാഗ ത്തിന് താങ്ങും തണലുമായി ഗാന്ധി ഭവൻ ഓരോരുത്തരെ എണ്ണതേച്ചു് മിനുക്കിയെടുക്കുന്നു. സമൂഹത്തിന്റെ നാനാ തുറകളിൽ അവഗണിക്കപ്പെട്ട, പ്രാന്തവൽക്കരിക്കപ്പെട്ടവരുടെ വിയർപ്പു ഗന്ധങ്ങളെ ഏറ്റുവാങ്ങിയ ഗാന്ധി ഭവന്റെ ജീവനും കരുത്തുമായ ഡോ.സോമരാജന്റെ ആതുര സേവന പ്രവർത്തനങ്ങൾ ആരിലും വിസ്മയമുളവാക്കുന്നതാണ്. ഇന്ത്യയിലെ പാവങ്ങളുടെ ദുഃഖ ദുരിതമനുഭവിക്കുന്നവരുടെ പ്രകാശ ഗോപുരമാണ്  ഗാന്ധി ഭവൻ. ഈ സ്ഥാപനത്തിന് അത്താ ണിയായി പ്രമുഖ വ്യവസായി യൂസഫ് അലിയും ഒപ്പമുണ്ട്.
പാവങ്ങളുടെ, രോഗികളുടെ വിശപ്പ് അകറ്റുക, പരിചരിക്കുക ഇതിനേക്കാൾ വലിയ പുണ്യപ്രവർത്തനം ഈ മണ്ണിലെന്താണ്? ഇന്ത്യൻ സർക്കാർ വിശുദ്ധ മദർ തെരേസയ്ക്ക് നൽ കിയ ഉന്നത ബഹുമതി ഇവർക്ക് കൊടുക്കേണ്ടതാണ്. ശത്രുക്കളുടെയിടയിൽ ധാരാളം ത്യാഗ ങ്ങൾ സഹിച്ചു് ധീരനിലപാടുകളുമായി മുന്നേറിയ ഡോ. സോമരാജന്റെ ‘നമ്മളൊന്ന്’ എന്ന  ജീവി തദർശനം ആർക്കും ഹൃദ്യസ്ഥമാക്കാവുന്നതാണ്.
ജീവിത ദർശനം പോലെ കലാ സാഹിത്യ രംഗത്തും കലാ ദർശനമുള്ള കാലത്തിന്റെ നാഴികമണിയാണ് ഗാന്ധി ഭവൻ. എനിക്കും ഗാന്ധി ഭവൻ സാഹിത്യ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഏഷ്യയിലെ ഈ പ്രമുഖ ആതുര സേവനകേന്ദ്രം പ്രകാശരശ്മിപോലെ ജ്വലിച്ചുയരട്ടെ.

About The Author

Leave a Reply

Your email address will not be published. Required fields are marked *