ഏഷ്യയിൽ നിന്നുള്ള മാർത്തോമ്മ സുറിയാനി സഭയുടെ ഉന്നത സുന്നഹദോസ് തിരുമേ നിമാരുമായി 2024 നവംബർ 11-ന് ഫ്രാൻസിസ് മാർപ്പാപ്പ ചരിത്രത്തിലാദ്യമായി കൂടിക്കാഴ്ച നടത്തി അറിയിച്ചത് പൗരസ്ത്യ പാശ്ചാത്യ സഭകൾ പരസ്പരം കേടുപാടില്ലാത്ത പാലമുണ്ടാക്കുന്ന പദ്ധതിയാണ്. അതിന് നേതൃത്വം വഹിച്ചത് മാർത്തോമ്മ സഭയിലെ റവ.ഡോ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത. ഇതിനിടയിൽ ധാരാളം കുപ്രചാരണങ്ങളിൽ ഒന്ന് കണ്ടത് മാർത്തോമ്മ സഭയിലെ യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് എന്നാണ്. തലയില്ലാത്ത സോഷ്യൽ മീഡിയയിൽ ധാരാളം ഇകഴ്ത്തൽ, പുകഴ്ത്തൽ കാണാറുണ്ട്. സാമാന്യം സാക്ഷരതാ ബോധമുള്ളവർ, സാമാന്യബോധമില്ലാത്ത അധിക പ്രസംഗികളെ തിരിച്ചറിയുന്നവരാണ്. സമൂ ഹത്തിൽ ഈ കൂട്ടർ ചെയ്യുന്ന ദ്രോഹം ചില്ലറയല്ല. ചിലരുടെ ആത്മസംതൃപ്തിക്കായി സാമൂഹ്യ മാധ്യമങ്ങളിൽ പലതും തള്ളാറുണ്ട്. മാർത്തോമ്മ സഭയിലെ ഒരു ആദ്ധ്യാല്മികാചാര്യനാണ് റവ.ഡോ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത. അദ്ദേഹത്തെ നേരിട്ടറിയാ വുന്നവർക്ക് ഈ കാട്ടുന്ന വാചാലത, വായാടിത്തമായി തോന്നും. ഒരാളുടെ വാക്കുകൾ മുറിവേൽ പ്പിക്കാനുള്ളതല്ല അതിലുപരി മുറിവുണക്കുന്നതാകണം. ആഗോള കത്തോലിക്ക സഭാ തലവൻ ഒരു പൗരസ്ത്യ സഭാ തലവന്മാരെ സ്‌നേഹപുർവ്വം അഭിവാദ്യം ചെയ്തതാണോ ഏറ്റവും വലിയ ക്രൂരത ? അതോ യെരുശലേം ദേവാലയത്തിൽ വെച്ച് യേശു ചോദിച്ച ‘നിങ്ങൾ ഈ ദേവാല യത്തെ കള്ളന്മാരുടെയും കൊള്ളക്കാരുടേയും ഗുഹയാക്കിയിരിക്കുന്നു'(മാർക്കോസ് 11:18) ഈ കാര്യം ചർച്ച ചെയ്യാത്തതോ?
സോഷ്യൽ മീഡിയ എന്ന വായുസേന ജന്മമെടുത്തതിന് ശേഷം ഊഹാപോഹങ്ങൾ പരത്തി പറയുക, ആക്ഷേപവാക്കുകൾ, കഥയ്ക്ക് കാലുമില്ല, തലയില്ലാത്ത വിധമാണ് സഞ്ചരി ക്കുന്നത്. ഈ സഫ്രഗൻ മെത്രാ പ്പോലീത്തയെടുത്താൽ മാർത്തോമ്മാ സഭയിലെ ഒരു പൂത്തുത ളിർത്ത മാങ്ങയുള്ള മാവ് തന്നെയാണ്. ജീവിത യാഥാർഥ്യങ്ങൾ പോലെ സമൂഹത്തിൽ ഉന്നതർ ക്കെതിരെ കല്ലേറ് പുത്തരിയുള്ള കാര്യമല്ല.അവർക്കാണ് ഏറ് കൂടുതൽ കിട്ടുക. ആരൊക്കെ ഗൂഡാലോചന നടത്തി അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാലും അദ്ദേഹം നല്ല ഫലം കായ്ക്കുന്ന ഒരു ക്രിസ്തീയ മരമായിട്ടാണ് 1993 ഒക്‌ടോബർ 2-ന് തിരുവല്ല എസ്‌സിഎസ് കോമ്പൗണ്ടി ലുള്ള മദ്ബഹയിൽ ജോസഫ് മാർ ബർണബാസ് എപ്പിസ്‌കോപ്പയായി അഭിഷിക്തനായ നാളുകൾ മുതൽ സത്യവിശ്വാസികൾ കണ്ടുവരുന്നത്.
ഈ ബിഷപ്പന്മാരുടെ കൂടിക്കാഴ്ചയിൽ കണ്ടത് ഒന്നാം നൂറ്റാണ്ടിൽ വിശുദ്ധ തോമാശ്ലീ ഹായുടെ ആഴ ത്തിൽ വേരുകളുള്ള കത്തോലിക്കാ സഭയും മാർത്തോമ്മാ സഭയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന എക്യുമെനിക്കൽ ബന്ധത്തെ ഊട്ടിയുറപ്പിക്കലാണ്. ‘അവർ കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വന്ന് മേശപ്പുറത്ത് ഇരിക്കും’ (മത്തായി 8:11) എന്ന ക്രിസ്തുവിന്റെ വാക്കുകൾ അനുസ്മരിച്ചുകൊണ്ട്, സംസ്‌കാരങ്ങൾക്കതീതമായി കൂടു തൽ ഏകീകൃതമായ സഭയെക്കുറി ച്ചുള്ള തന്റെ കാഴ്ചപ്പാട് ഫ്രാൻസിസ് മാർപാപ്പ അടിവരയിട്ടു് പറഞ്ഞത് ‘പാലങ്ങൾ നിർമ്മിക്കുക’ എന്ന് തന്നെയാണ്.ഡച്ചുകാർ കൊച്ചിക്കോട്ട പിടിച്ചടക്കി പോർട്ടുഗീസുകാരെ തോൽ പ്പിച്ചപ്പോൾ നാല് ദിവസത്തിനകം എല്ലാം യൂറോപ്യന്മാരും നാട് വിടണമെന്ന കല്പനയുണ്ടായി. കത്തോലിക്ക രായ പോർട്ടുഗീസുകാരെയും കേരളത്തിലെ കത്തോലിക്കരെയും പ്രൊട്ടസ്റ്റന്റുകാരായ ഡച്ചു കാർ വിളിച്ചത് ചാരന്മാരെന്നാണ്. വെച്ചൂർ ദേശത്തിന്റെ ചരിത്രം പഠിക്കുന്നവർക്കറിയാം 1663-ൽ കേരളത്തിൽ ഒരു തദ്ദേശ മെത്രാനുണ്ടായിരുന്നു. പേര് പള്ളിവീട്ടിൽ ചാണ്ടി മെത്രാൻ. അദ്ദേ ഹമാണ് ഈ രണ്ടുകൂട്ടർക്കും ക്രിസ്തുവിന്റെ പാലമിട്ടത്. 1600-ൽ നിന്ന് 2024-ൽ എത്തിയിട്ടും സഭകൾ തമ്മിലുള്ള ഇണക്ക പിണക്കങ്ങൾ മാറ്റാൻ ആരോഗ്യ പരമായ ചർച്ചകൾ വേണ്ട ന്നാണോ?
കൂനൻ കുരിശ് സത്യം നടന്നത് 1653-മകരം ഒന്നിനാണ്. അതിലെ സത്യം കത്തോലിക്ക പാപ്പയുമായി ബന്ധമില്ലെന്നാണ്. അതോടെ സഭ പിളർന്നു. ഇന്ന് പെരുവഴിയിലൂടെ പല സഭ കളും സഞ്ചരിച്ചു് കാശുണ്ടാക്കുന്നു. റോമാസഭയുടെ കീഴിൽ നിന്ന് പുറത്തുവന്നവരെ കത്തോ ലിക്കർ പുത്തൻകൂറ്റുകാർ എന്ന് വിളിച്ചു. കേരളത്തിലെ നവീകരണ സുറിയാനികൾ അല്ലെ ങ്കിൽ മാർത്തോമ്മക്കാർ എല്ലാവരും കത്തോലിക്കാ സഭ വിട്ടുപോയില്ല. പമ്പാനദിതീരത്തുള്ള മാരാമൺ ഇടവകയിലെ പാലകുന്നത്തു എബ്രഹാം മല്പാൻ ദൈവമാതാ വിനോടുള്ള പ്രാർത്ഥന, മരിച്ചവർക്ക് വേണ്ടിയുള്ള പ്രാർത്ഥന നിരോധിച്ചു. അതിനെ തുടർന്ന് ചേപ്പാട്ട് മെത്രാൻ അബ്രഹാം മല്പാനെ മുടക്കി. മല്പാന്റെ ശിഷ്യഗണങ്ങൾക്ക് വൈദീക പട്ടം കൊടുത്തതുമില്ല. ദിവ ന്ന്യാസോസ് നാലമെന്റെ കാലം 1825 കാലയളവിൽ വായോവൃദ്ധനായ തൊഴിയൂർ പീലാസി നേയും ചേപ്പാട്ട് തിരുമേനിയേയും കൈയേറ്റം നടത്തി പള്ളിക്കുള്ളിൽ പൂട്ടിയിട്ടു. അന്ന് റസി ഡന്റ് ആയിരുന്ന ന്യൂവെൽ 1826-ൽ അന്ത്യോ ഖ്യൻ പാത്രിയർക്കിസ് ആയിരുന്ന അത്താനോ ന്യാസിനെ നാടുകടത്തി. മദ്യപാനിയായിരുന്ന, പല പള്ളികളുടെ പൂട്ടുകൾ തള്ളിത്തുറന്ന് മോഷണം നടത്തിയ അന്ത്യോഖ്യൻ മെത്രാൻ ഈവാനിയോസിനെ കൊച്ചി രാജാവ് അറസ്റ്റ് ചെയ്തു. അദ്ദേഹത്തെ 1754-ൽ മാർത്താണ്ഡവർമ്മ നാടുകടത്തി.
ഇതൊക്കെ സൂചിപ്പിച്ചത് ഇന്നത്തെ യാക്കോബ് ഓർത്തഡോക്‌സ് പള്ളി തർക്കമാണ്. ഇങ്ങനെ ആരാ ധന-പള്ളിയെച്ചൊല്ലി പല തർക്കങ്ങൾ മാത്രമല്ല സഭാ നേതൃതം, പട്ടക്കാരെയും ചൊല്ലിയും ആക്ഷേപങ്ങൾ ധാരാളമുയരുന്നു. ഇതിനെ വിവേകബുദ്ധിയോട് കണ്ടില്ലെങ്കിൽ യേശുക്രിസ്തു വെറുമൊരു ആത്മീയ വില്പനച്ചരക്കായി മാറുകതന്നെ ചെയ്യും. മനുഷ്യരിലെ മത ചിന്തകൾ മരിക്കാതെ ആത്മബോധത്തിലേക്ക് സഞ്ചരിക്കാൻ സാധിക്കില്ല. മനുഷ്യർക്കായി അത്ഭുതങ്ങളും അടയാളങ്ങളും തന്റെ ശിഷ്യരിലൂടെയും ലോകത്തിന് നൽകിയ യേശുവിലുള്ള ആത്മാവിന്റെ അസ്തിത്വമറിയാത്തവർ, നിങ്ങളിലെ അധമമായ സ്വത്വത്തെ കണ്ടെത്താൻ യേശു വിന്റെ വേല ചെയ്യരുത്. നിങ്ങൾ ഒറ്റപ്പെടലും അവിശ്വാസവും ആത്മീയവിരുദ്ധമായ ദർശന ങ്ങളും മാറ്റിവെച്ചു് പുറത്തുപോകുക. മാമോനെയും ദൈവത്തെയും ഒരുപോലെ സേവിക്കാൻ പറ്റില്ല. കയ്യാലപ്പുറത്തെ തേങ്ങപോലെ എന്തിനാണ് നിങ്ങൾ ഉരുളുന്നത്?
പാശ്ചാത്യ ലോകത്തേക്ക് വരുമ്പോൾ ഇതിലും ഭീകര സംഭവങ്ങളുണ്ട്. റോമൻ ചക്രവർ ത്തിമാരാൽ, വന്യമൃഗങ്ങളാൽ (റോമിലെ കൊളോസിയം) ആയിരകണക്കിന് വിശ്വാസികളാണ് യേശുവിന് വേണ്ടി രക്തസാക്ഷികളായത് ? അതിൽ വിശ്വാസികൾ മാത്രമല്ല സഭാ പിതാക്കന്മാരു മുണ്ട്. കഴിഞ്ഞ നൂറ്റാണ്ടുകളിൽ യേശുവിന്റെ നാമത്തിൽ എത്രയോ അത്ഭുതങ്ങൾ പാശ്ചാത്യ രാജ്യങ്ങളിൽ നടന്നത് എന്റെ പല യാത്രാ വിവരണങ്ങളിലുണ്ട്. പൗരോഹത്യത്തിലെ ജഡീക പ്രവർത്തികളാണ് പാശ്ചാത്യരെ ദേവാലയങ്ങളിൽ നിന്നകറ്റിയത്. മനുഷ്യർ ദുഃഖ ദുരിതങ്ങളുടെ മൂടൽമഞ്ഞിലൂടെ സഞ്ചരിക്കുമ്പോൾ അല്പം വെളിച്ചം കാണാനാണ് യേശുവിൽ അഭയം പ്രാപി ക്കുന്നത്. അവരുടെ സമ്പത്തു് പോലും ദാനം ചെയ്യുന്നത് പാവങ്ങൾക്കായിട്ടാണ്. നമ്മുടെ ഭരണ ചക്രങ്ങളിൽ കാണുന്നതുപോലെ സമ്പത്തു് ധൂർത്തടിക്കാനുള്ളതല്ല.ഇന്നത്തെ പല സഭാ നേതാ ക്കന്മാരുടെ ചെയ്തികൾ സഭാ സമൂഹം അമ്പരപ്പോടെയല്ലേ കാണുന്നത്?
ഓരോ കുടുംബത്തിലും മുടിയനായ പുത്രന്മാരുണ്ടാകുന്നതുപോലെ ഇതുപോലുള്ള ഒറ്റ പ്പെട്ട സംഭവങ്ങളെ മുൻനിറുത്തി സഭകളെ കരിവാരിത്തേക്കുന്നതും ആധുനിക ചാപ്പന്മാർ അവസാനിപ്പിക്കുക. കേരളത്തിലെ ക്രിസ്തിയ സഭകൾ തീർത്ത പാലങ്ങളിൽ പലയിടത്തും പൊട്ടലും വിള്ളലും കണ്ടുതുടങ്ങിയിട്ട് കാലങ്ങളായി. അതിനൊക്കെ പരിഹാരം കാണേണ്ടവർ, യേശുക്രിസ്തുവിന്റെ നാമം ദുരുപയോഗം ചെയ്യു മ്പോൾ കല്ലേറുകൾ കിട്ടുക സ്വഭാവികം. ഇന്നത് അർഹിക്കാത്ത ഭാഗത്തേക്ക് കടന്നുകയറി വ്യക്തിഹത്യ, തീക്ഷ്ണമായ പരിഹാസ രൂപത്തിലായി രിക്കുന്നു. വിമർശനം കൂടുതലും സ്ഥിത്യാത്മകമാണ്. ആധുനിക യുഗ ത്തിന്റെ ഗതിവിഗതി കളെ, അനീതികളെ, കെടുതികളെ അത് ജാതി മത രാഷ്ട്രീയ സാഹിത്യ സാംസ്‌കാരികം തുടങ്ങി ഏത് വിഷയമായാലും വിമർശിക്കപ്പെടണം. ആരും വിമർശനത്തിനതീതരല്ല. അവിടെ പുലർ ത്തേണ്ടത് സത്യസന്ധതയാണ്. അല്ലാതെ സ്വാർത്ഥത, സ്ഥാപിത താല്പര്യങ്ങളാകരുത്. സോഷ്യൽ മീഡിയ വന്നതോടെ വിഷയദാരിദ്ര്യം കൂടുതൽ മലീമസമായി, ധാരാളം മസാലക്കൂട്ടുകൾ ചേർത്ത് തെറ്റിദ്ധാരണകൾ സോഷ്യൽ മീഡിയയിൽ വളർത്തി കിളച്ചിറക്കി വിളവെടുത്തു എണ്ണം കൂട്ടി വില്പന നടത്തുന്നത് ധനമോഹമാണ്.
കേരളത്തിലെ ഇതര സഭകൾ തമ്മിൽ വിശ്വാസ പ്രമാണങ്ങളുമായുള്ള തർക്കങ്ങൾ ഒരു മാതൃകയായി മറ്റുള്ളവരുടെ മുന്നിൽ വരുമ്പോൾ യഥാർത്ഥ ക്രിസ്തിയ സ്‌നേഹം ശത്രുക്കളിൽ പോലും മാറ്റങ്ങൾ വരുത്തും. യേശു തമ്മിലടിക്കാൻ ആരോടും പറഞ്ഞിട്ടില്ല. പരസ്പര പാലമിടൽ, കൂടിക്കാഴ്ചകൾ ക്രിസ്ത്യൻ ഐക്യമുറപ്പിക്കാൻ നല്ലതെങ്കിലും പുതു തലമുറയിൽ ഉയർന്നുവരുന്ന വാദമുഖങ്ങളെ എങ്ങനെ പ്രതിരോധിക്കുമെന്നു കൂടി പുരോഹിതർ പഠിക്കണം. ഇപ്പോൾ എക്‌സ് മുസ്ലിം എന്ന പേരിൽ മുഹമ്മദ് നബിയെ കൊത്തിയരിഞ്ഞു കൊണ്ടിരിക്കുമ്പോൾ എക്‌സ് ക്രിസ്തിയാനികളുടെ എണ്ണവും പെരുകുന്നു. യേശു ചൂണ്ടിക്കാണിച്ച ദേവാലയം കള്ള ന്മാരുടെ ഗുഹയോ എന്ന ചോദ്യംപോലെ ആത്മീയ വിരുദ്ധരുടെ അഹംബോധവാദം സ്വർഗ്ഗ നര കത്തെപ്പറ്റി ശാസ്ത്രിയമായി തെളിയിക്കാൻ പറ്റുമോ.? യേശുവിന്റെ ശിഷ്യരായി ജീവിക്കുന്നവർ പാവങ്ങൾക്ക് ഒപ്പമോ.? യേശുവിനെ പോലെ ദരിദ്രരായി ജീവിക്കാൻ തയ്യാറുണ്ടോ? പ്രതികരണ ശേഷിയും വിവേകശാലികളും ചോദ്യങ്ങൾ ചോദിക്കും. ചോദ്യങ്ങളെ അസഹിഷ്ണതയോടെ കാണാതെ, വികടനവാദിയെന്ന് മുദ്രകുത്താതെ ക്രിസ്തുവിനെ ആത്മീയദുരന്തങ്ങളിൽ നിന്ന് വിടുവിക്കുക. ക്രിസ്തിയ സഭകളിൽ പൗരോഹിത്യം സമ്പന്നർക്കൊപ്പമാണോ അതോ ദുർബല രായ പാവങ്ങൾക്ക് ഒപ്പമോ? ഇങ്ങനെ ധാരാളം ഭീമമായ പ്രശ്‌നങ്ങൾ ആത്മീയ വിരുദ്ധതയി ലേക്ക് ക്രിസ്തിയ വിശ്വാസികളെ നയിച്ചതുകൊണ്ടാണ് പാശ്ചാത്യർ സഭകളിൽ നിന്നകന്നത്. ഈ ആത്മീയ ദുരന്തം ഇന്ത്യയിലുണ്ടാകാതെയിരിക്കട്ടെ.
About The Author
No related posts.