സ്വാമി വിവേകാനന്ദന്‍ കേരളത്തെ നോക്കി മതഭ്രാന്തന്മാര്‍ എന്ന് വിളിച്ചെങ്കില്‍ ഇന്ന് വിളിക്കേണ്ടത് കാമഭ്രാന്തന്മാരുടെ നാടെന്നാണ്. കുറെ മനുഷ്യരുടെ പഴുത്തു ചീഞ്ഞ മലീമസ മായ ചിന്തകളാണ് നടി ഹണി റോസിന്റെ ലൈംഗിക പരാതിയില്‍ വ്യവസായി ബോബി ചെമ്മ ണ്ണൂര്‍ അറസ്റ്റിലായത്. തലയില്ലാത്ത സോഷ്യല്‍ മീഡിയയടക്കം പശുവിനു് പ്രസവവേദന മറ്റൊരു കൂട്ടര്‍ക്ക് കാളയ്ക്ക് കാമവേദന ഇതാണ് ഈ കൂട്ടരുടെ മനോസംസ്‌കാരം. പത്തനംതിട്ട ജില്ല യില്‍ അറുപതിലേറെ പേര്‍ ചേര്‍ന്ന് ഒരു ദളിത് കായിക താരത്തെ പീഡിപ്പിച്ചതിന് പോലീസ് അറസ്റ്റ് തുടരുന്നു.
വാളയാര്‍ പെണ്‍കുട്ടികള്‍ കൊലചെയ്യപ്പെട്ടത്, വണ്ടിപ്പെരിയാര്‍ പിഞ്ചു പൈതല്‍ ഇങ്ങനെ കേരളത്തിന്റെ മുക്കിലും മൂലയിലും പച്ചപ്പുല്ല് കണ്ട പശുവിനെപോലെ കാമഭ്രാന്തന്മാര്‍ വിലസുന്നത് വിദേശ മലയാളികള്‍ ആശ്ചര്യത്തോടെ കാണുന്നു. ഈ കാമരോ ഗികളുടെ ശിരസ്സില്‍ ചുംബിച്ചു് താലോലിക്കുന്നത് ആരാണ്? നവോദ്ധാനം പ്രസംഗിക്കുന്ന നാട്ടില്‍ ഹേമ കമ്മിറ്റി പുറത്തു വിട്ട, ആക്രമിക്കപ്പെട്ട സ്ത്രീകളുടെ പരാതിയില്‍ സിനിമ കാമഭ്രാന്ത ന്മാരില്‍ ആരെങ്കിലും ജയില്‍ വാസമനുഭവിക്കുന്നുണ്ടോ? സിനിമ രംഗം മാത്രമല്ല സ്വന്തം വീട്ടിലും തൊഴിലിടങ്ങളിലും പെണ്‍കുട്ടികളടക്കം പീഡനങ്ങള്‍ തുടരുന്നു. സുന്ദരമായ കേര ളത്തെ വൈകൃതമുള്ള ലൈംഗിക വഷളന്മാരുടെ കൊടുങ്കാടായി വളര്‍ത്തുന്നു. കാമന് കണ്ണി ല്ലെങ്കില്‍ നിയമത്തിന് കണ്ണില്ലേ?
കേരളത്തിലെ എഴുത്തുകാരെപോലെ സ്ത്രീകളുടെ പ്രതികരണശേഷി നഷ്ടപ്പെട്ടിട്ട് കാല ങ്ങള്‍ ഏറെ യായി.ചെന്താമര പുക്കള്‍പോലെ പുഞ്ചരിവിടരുന്ന പല മുഖങ്ങളും അസഹ്യമായ മനോവേദന പ്രകടമാക്കാതെ നമ്മുടെ മുന്നിലൂടെ സഞ്ചരിക്കുന്നു. ലൈംഗിക അരാജകത്വം നേരിടുന്ന നാട്ടില്‍ സ്ത്രീകള്‍ ഭയം, ഭീതി,ഒറ്റപ്പെടല്‍, നിശ്ശബ്ദത അവരെ മാനസിക രോഗികളാ ക്കുന്നു. സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികളെയോര്‍ത്തു് വീടുകളില്‍ ആശങ്കാകുലരായി ജീവി ക്കുന്ന അമ്മമാര്‍. ഈ അത്യാധുനിക യുഗത്തിലും ഭീതിജനകമായ മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന വാര്‍ത്തകളാണ് കേള്‍ക്കുന്നത്. ഒരു നടിയുടെ പരാതിയെക്കാള്‍ എത്രയോ പിഞ്ചുപെണ്‍കുട്ടികളോടെ കാട്ടുന്ന കഠോരതകള്‍ നമ്മള്‍ കാണുന്നു. കേരളത്തില്‍ സ്ത്രീകള്‍ മാറ് മറക്കാതെ നടന്നൊരു കാലമുണ്ടായിരുന്നു. അതിനെയാരും മാധുര്യത്തോടെ കണ്ടിരുന്നില്ല.
അവര്‍ ശീതള മായ കുറ്റിക്കാടുകളിലൂടെ സഞ്ചരിച്ചപ്പോള്‍ അവിടെയെങ്ങും കാമദേവന്മാരെ കണ്ടില്ല. ഇന്ന് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമ ദുര്‍വിധി സ്ത്രീകളോടുള്ള അവഗണന യാണ്. സ്ത്രീ സുരക്ഷ ഇല്ലാത്തതിന്റെ തെളിവാണ്. വികസിത രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ വികാരശൂന്യമായ ഒറ്റ നോട്ടത്തില്‍ അവന്‍ അകത്താകും ഇല്ലെങ്കില്‍ കരണത്തടി കിട്ടുമെന്നു റപ്പ്. ഒരു നോട്ടത്തെപോലും അവര്‍ ലാഘവത്തോടെ കാണാതെ ചങ്കൂറ്റത്തോടെ കാണുന്നു. പെണ്‍കുട്ടികളടക്കം അവര്‍ ഭീരുക്കളുമല്ല. അതിനവരെ പ്രാപ്തരാക്കിയത് അവരുടെ വായനയും, സാംസ്‌കാരിക വളര്‍ച്ചയും വിദ്യാഭ്യാസവുമാണ് കേരളത്തില്‍ കുളത്തിലെ താവളകളെ പോലെ, കുടത്തിലകപ്പെട്ട വിത്തുകള്‍പോലെ ജീവിക്കുന്ന കുറെ കൊഞ്ഞാണന്മാര്‍ക്ക് ലോകമെന്തന്ന് അറിയില്ല. കുടത്തിലാക്കപ്പെട്ട ഈ മുളകള്‍ എന്ന് മുളക്കുമോ?
ഇന്ത്യന്‍ സ്ത്രീകള്‍ ധാരാളം മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുമ്പോള്‍ പാശ്ചാത്യ സ്ത്രീകള്‍ കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നു. അവര്‍ സ്വന്തം ഭര്‍ത്താവിനോടുപോലും അധിക വിധേയത്വം കാണിക്കുന്നവരല്ല. അവര്‍ എന്ത് വസ്ത്രം ധരിക്കണമെന്നുപോലും അഭി പ്രായം പറയില്ല.കാരണം അത് പൊട്ടിത്തെറിയിലെത്തുമെന്നും ഭാര്യ ഭര്‍ത്താവിന് കീഴടങ്ങി കഴിയേണ്ടവളല്ല തുല്യ പങ്കാളിയെന്നുള്ള തിരിച്ചറിവാണ്. അതവരില്‍ ആശ്വാസവും ആത്മ വിശ്വാസവും വര്‍ദ്ധിപ്പിക്കുന്നു. കരുത്തില്ലാത്ത നിയമവാഴ്ചയും, അധികാരദു ര്‍വിനിയോഗവും നടക്കുന്ന രാജ്യങ്ങളിലാണ് അനീതിയും അധര്‍മ്മങ്ങളും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതും കാണുന്നത്. എല്ലാം ദേശത്തും പോലീസ് സ്റ്റേഷനുള്ള ഒരു രാജ്യത്തു് നീതി ലഭിക്കണമെങ്കില്‍ അധികാരത്തിലിരിക്കുന്നവരുടെ ആനുകൂല്യം വേണം. നേരില്‍ പോയി പരാതി കൊടുക്കണം. ഇല്ലെങ്കില്‍ ഇരയുടെ നൊമ്പരം തിരിച്ചറിയില്ല. ഇത് വേട്ടക്കാരെ വളര്‍ത്തുന്ന സംവിധാനമാണ്. ഇങ്ങനെയാണോ സാമൂഹ്യ നീതി നടപ്പില്‍ വരുത്തേണ്ടത്? കാലത്തിനൊത്ത കോലങ്ങളായി കോടതി, പോലീസ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്തിനാണ്?
സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ സവര്‍ണ്ണ മേലാളന്മാര്‍, ഒളിഞ്ഞും മറഞ്ഞും അവഹേ ളിക്കുന്നവര്‍ അവളുടെ കവിളെല്ലുകള്‍ ഉന്തിനില്‍ക്കുന്നുണ്ടോ, നീണ്ട മുടിയുണ്ടോ, പുരിക മുണ്ടോ, സ്തനങ്ങള്‍ തുടുത്തു നില്‍ക്കുന്നുണ്ടോ എന്ന് കൂടി പരിശോധിക്കണം. നടിമാരുടെ അര മുറി വസ്ത്രം, അവരുടെ നഗ്നത സിനിമയില്‍ കണ്ടാല്‍ ഇമവെട്ടാതെ നോക്കി പുളകം കൊള്ളുന്ന ഈ കാമരോഗികളെ തടവറയില്‍ അടയ്ക്കുകയാണ് വേണ്ടത്. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തില്‍ ഇത്ര വൈകാരികമായ അഭിനിവേശമെന്തിനാണ്? ഈ രണ്ട് കൂട്ടരും അവ രുടെ മേഖലയില്‍ കപടവേഷധാരികളെന്ന് സിനിമാപ്രേമികള്‍ക്ക് അറിയില്ലെങ്കില്‍ വിവരമുള്ള വര്‍ക്കറിയാം. ഇവരുടെ ഉദ്ഘാടന പരിപാടികളില്‍ കൂട്ടം കൂടുന്നത് ആരാണ്? ഇന്ത്യയില്‍ നഗ്ന രായി ജീവി ക്കുന്ന ഒരുപറ്റമാളുകളില്ലേ? അവരുടെ മൗലികാവകാശങ്ങളില്‍ ആര്‍ക്കും പരാതി യില്ല. ലോകമെങ്ങും സ്ത്രീ കള്‍ നിക്കറും ബനിയനുമിട്ട് പുരുഷന്മാരെപ്പോലെ ജീവിക്കുന്നില്ലേ? സമൂഹത്തില്‍ വെറുപ്പും സ്പര്‍ദ്ധയും വളര്‍ത്തുന്നവരും ചാനല്‍ ചര്‍ച്ചകളില്‍ ജനങ്ങളുടെ പൊതുബോധ സംസ്‌കാരമറിയാത്തവരും മനസ്സിലാക്കേണ്ടത് ഈ രണ്ട് കൂട്ടരുടേയും മനസ്സു കള്‍ക്കിടയിലെ മതിലുകള്‍ എങ്ങനെ പൊളിഞ്ഞു?
സമ്പന്നന്മാരുടേയും, ദന്തഗോപുരങ്ങളിലെ രതിലീല സുഖഭോഗങ്ങളില്‍ മുഴുകി കഴിയു ന്നവരുടെയും ധനവിനിയോഗ ചരക്കുകളായി സ്ത്രീത്വത്തെ അപമാനിക്കുമ്പോള്‍, സാധാരണ സ്ത്രീകള്‍ക്ക് നീതി നിഷേധിക്കപ്പെടുമ്പോള്‍ കാക്ക ഓട്ടക്കലത്തില്‍ നോക്കുംപോലെ ഒരു നടി യുടെ പരാതിയില്‍ ചാനലുകള്‍പോലും നോക്കിയിരിക്കുന്നത് എന്ത് മാധ്യമ സംസ്‌കാരമാണ്? ഇങ്ങനെ പീഡനങ്ങള്‍ നേരിടുന്ന പുരുഷന്മാരുടെ പരാതികള്‍ കൊട്ടിഘോഷിക്കാറില്ല. എത്രയോ സ്ത്രികള്‍ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പേരില്‍ കുതന്ത്ര കഥകള്‍ മെനഞ്ഞു് പുരുഷന്മാരെ അപമാനിക്കുന്നു. കേസെടുക്കുന്നു. പീഡനങ്ങള്‍ക്ക് ഇരയായ എത്രയോ സ്ത്രീകളുടെ പരാതികള്‍ വെളിച്ചം കാണാതെയുറങ്ങുന്നു. എത്രപേരെ അറസ്റ്റു ചെയ്തു? അതിനൊന്നും നേരമില്ല. എണ്ണം പെരുപ്പിക്കുന്ന ചാനലുകളുടെ ഇരട്ടത്താപ്പ് നിറുത്തുക.വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു നടി മൃഗീയമായി ആക്രമിക്കപ്പെട്ടത് ഇന്ന് എവിടയെത്തി നില്‍ക്കുന്നു? മതങ്ങളിലെ ദുരാചാരങ്ങള്‍പോലെ ഇന്ത്യന്‍ സ്ത്രീകളുടെ ദുര്‍വിധി പുരുഷമേധാവിത്വം തന്നെയല്ലേ?
ഒരു നടിയെ ലൈംഗികമായി അധിക്ഷേപിച്ചു എന്ന പരാതിയില്‍ എത്ര വേഗത്തിലാണ് എതിര്‍ കക്ഷിയെ അറസ്റ്റ് ചെയ്തത്? ഈ പരിരക്ഷ മാനസികവും ശാരീരികവുമായി പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നവര്‍ക്ക് എന്തുകൊണ്ട് ലഭിക്കുന്നില്ല? ഇങ്ങനെ അടിയന്തരമായി ലൈംഗിക വൈകൃതമുള്ളവരെ ജാമ്യം കൊടുക്കാതെ ജയിലില്‍ പാര്‍പ്പിച്ചിരിന്നുവെങ്കില്‍ ദുഃഖത്തിന്റെ ചുളിവുകള്‍ സ്ത്രീകളുടെ മുഖത്തു് കാണില്ലായിരുന്നു അതുമല്ല ഒരു പൗരന്റെ പൗര സ്വാത ന്ത്ര്യത്തെ ഹനിച്ചാല്‍ ഏത് അധികാരഗോപുരത്തില്‍ ഇരിക്കുന്നവ നായാലും കപടമായ മുടന്തന്‍ ന്യായങ്ങള്‍ കേള്‍ക്കാതെ അഴിക്കുള്ളിലാക്കുമെന്നുള്ള അടയാളക്കൊടി ഓര്‍ക്കുമായിരിന്നു.
നമ്മള്‍ കാണുന്നത് വിശ്വസ്തസേവകര്‍, ഉപജാപകസംഘം സ്ത്രീപീഡകരായാല്‍ സ്വാര്‍ത്ഥ തയുടെ തത്വശാസ്ത്രം നിരത്തി നിയമങ്ങളെ അവഹേളിക്കുന്നതാണ്. അത് മലവെള്ളംപോലെ വന്ന് പാവം സ്ത്രീകളെ വേട്ടയാടുന്നു. ഇത് വീടുകളില്‍, ജോലി ചെയ്യുന്ന സിനിമ മേഖലകളടക്കം എല്ലാം രംഗങ്ങളിലും കാണുന്ന അധികാരശക്തികളുടെ വിളയാട്ടങ്ങളാണ്. സ്ത്രീകളുടെ മാറിടം കണ്ടാല്‍ വിവേകം അപ്രത്യക്ഷമായി മലിന മോഹങ്ങള്‍ കാമാസക്തിയായി മാറ്റി സ്ത്രീകളെ പീഡിപ്പിക്കുന്ന ഈ പകല്‍മാന്യന്മാരെ ഇപ്പോഴും കേരള ജനത മനസ്സിലാക്കുന്നില്ല. അധികാര മുള്ളതുകൊണ്ടാണ് ഈ നായ്ക്കള്‍ക്ക് മണികെട്ടാന്‍ പലരും മുന്നോട്ട് വരുന്നത്. സാക്ഷരതയില്‍ ഉന്നതരെന്ന് വീമ്പിളക്കുന്നവരില്‍ ലൈംഗിക അറിവില്ലായ്മ വളരുന്നത് അക്ഷരത്തിന്റെ, വിദ്യാ ഭ്യാസത്തിന്റെ കുറവ് തന്നെയാണ്.
സ്ത്രീകളെ വാണിജ്യവല്‍ക്കരിക്കുന്നവര്‍ക്കെതിരെ സമൂഹം മൗനമാണ്. ഇതാണോ നമ്മുടെ സാംസ്‌കാരിക വിദ്യാഭ്യാസ പുരോഗതി? സമൂഹത്തോട് പ്രതി ജ്ഞാബദ്ധരായിട്ടുള്ളവര്‍ യാഥാര്‍ഥ്യങ്ങളുടെ സൂക്ഷ്മത കണ്ടെത്തി പരിഹാരം കാണുകയാണ് വേണ്ടത്. സ്ത്രീകളെ കാഴ്ചവസ്തുവായി, വില്പനച്ചരക്കായി, അടിമപെണ്ണായി കാണാതെ പുരുഷന്മാര്‍ ക്കുള്ള തുല്യതകൊടുത്തു് അവരുടെ മുറിവിന്റെ നീറ്റലുകള്‍ അകറ്റുകയാണ് വേണ്ടത്. അതിന് കൃത്യമായ മൂല്യബോധമുള്ള ഭരണാധിപന്മാരുണ്ടാകണം, നിയമനടപടികള്‍ ശക്തമാക്കണം.
Karoor Soman
About The Author
No related posts.
One thought on “കാമനും കാലനും ചങ്ങാതികള്‍-കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)”
പ്രിയ സോമൻ സാർ,
താങ്കൾ തക്ക സമയത്തു തന്നെ സമകാലീന വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നു. സ്വന്തം വ്യക്തിത്വം പണയം വെച്ച് സിനിമാക്കാരെ ആരാധിച്ചു, തിക്കിത്തിരക്കുണ്ടാക്കുന്ന അന്തം കമ്മികളായ ‘പ്രബുദ്ധ’ മലയാളികളുടെ സ്വന്തം നാട് !!!