LIMA WORLD LIBRARY

പൊതുജനം ഇറച്ചിക്കോഴികളോ?-മിഥില

പ്രശസ്ത സാഹിത്യകാരന്‍ ശ്രീ. കാരൂര്‍ സോമന്‍ രചിച്ച  ‘കോഴി’ എന്ന കഥയിലെ നായകനായ  നാണപ്പന്‍ വലിയൊരു സാമൂഹ്യ വിമര്‍ശകന്‍ തന്നെയാണ്. ഒരു ഇറച്ചിക്കോഴിയുടെ നിസ്സഹായവസ്ഥയെ സമകാലികരാഷ്ട്രീയവുമായി ചേര്‍ത്ത് ശക്തമായ സാമൂഹ്യ വിമര്‍ശനമാണ് കഥാകാരന്‍ നടത്തുന്നത്. സമാനമായ കഥകള്‍ വി. കെ. എന്‍ എഴുതിയിട്ടുണ്ട്.
നാടന്‍കോഴിയോട് പഥ്യമുള്ള അമേരിക്കക്കാരനോട് കോഴിപിടുത്തത്തിന്റെ ടെക്നിക്ക് പറഞ്ഞു കൊടുക്കുന്ന ഡ്രൈവര്‍ നാണപ്പന്‍ കോഴിപിടുത്തം പാര്‍ട്ടിസഖാക്കന്മാരുടെ അടവു കള്‍ പോലെയാണെന്ന് നര്‍മ്മത്തിലൂടെ പ്രതിപാദിക്കുന്നു. പയ്യെ വലമുറുക്കണം, പിന്നെ വാള്‍, പിന്നെ കൊല്ലലും തടുക്കലും  അങ്ങനെ രാഷ്ട്രീയ കുതന്ത്രങ്ങള്‍ കുരുക്കഴിയുന്ന നാണപ്പന്റെ വിമര്‍ശനങ്ങള്‍ തികച്ചും കാലികമായ പ്രസ്താവ നകള്‍.
വിവരമില്ലെങ്കിലും കൂവാന്‍ ഇവറ്റകള്‍ മതിയെന്ന് കഥാകാരന്‍ വെളിപ്പെടുത്തുകയാണ് നാണപ്പനി ലൂടെ.കാല്‍ചുവട്ടില്‍ കിടന്നു ഗാര്‍ജ്ജിച്ചോളും പാവംകോഴികള്‍ കത്തി കയറുന്നത റിയാതെ. നിലാവുപൊഴിയുംപോലെ ഒരു കോഴിയുടെ തൊലിയുരിയുന്നത് മനുഷ്യരുടെ നിസ്സഹാ യവസ്ഥ വെളിപ്പെടുത്തുന്നു. കോഴിയുടെ പരിഭ്രമം സ്വരക്ഷയാണ്.
ആ രക്ഷ ലഭിക്കാതെ ഒരു കോഴി പ്രാണരക്ഷാര്‍ത്ഥം ഓടിമറയുന്നതും വീണ്ടും വേട്ടക്കാരന്റെ കയ്യില്‍പ്പെടുന്നതും ഉടഞ്ഞു വീഴുന്ന ജീവിതത്തിലേക്കുള്ള സൂചനയാണ്. കോഴിയെ ജീവിതത്തിലെ ഒരു അധ:സ്ഥിതവര്‍ ഗ്ഗമായിട്ടാണ് അനാവരണം ചെയ്യുന്നത്.
കാരൂരിനെ വേറിട്ടുവായിക്കാന്‍ ഈ കഥതന്നെ ധാരാളം. രാജാവ് നഗ്നനാണെന്നു് അല റിപ്പറഞ്ഞവന്റെ നാവ് അറുത്തുമാറ്റപ്പെട്ടപ്പോള്‍ രാജാവ് മൗനത്തിന്റെ അറയിലായിരുന്നു. കണ്ണും ചെവിയും നാവും ഉള്ളവരെ ഇരുട്ടറകളില്‍ തള്ളുന്ന രാജവിദ്യ ഇന്നും തുടരുന്നു.
വിങ്ങി പ്പൊട്ടിനില്‍ക്കുന്ന മനുഷ്യഹൃദയങ്ങള്‍ അഗ്നിയാവാന്‍ അധികസമയം വേണ്ട എന്ന് കഥാകാ രന്‍ പറയാതെ പറയുന്നു. നമ്മുടെ സമകാലിക രാഷ്ട്രീയത്തെ തൊലി പൊളിച്ചു കാട്ടുകയാണ് പ്രഭാത് ബുക്സ് പ്രസിദ്ധീകരിച്ച’കാട്ടുകോഴികള്‍’ എന്ന കഥാ സമാ ഹാരത്തിലെ കോഴി എന്ന കാരൂര്‍ കഥ.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px