സൂര്യന്റെ രഥചക്രച്ചാലുകള്‍ സഞ്ചരിച്ചിട്ടുള്ള എല്ലാം ജനതയ്ക്കും ചരിത്രപരമായ, സമ്പന്നമായ,ആര്‍ ജ്ജവത്തായ ഒരു സാംസ്‌കാരിക ചരിത്രമുണ്ട്. അത് ജ്ഞാനം, ഭക്തി, വിവേകം, അനുഭവത്തിലൂടെ നേടിയ സൗഭാഗ്യങ്ങളാണ്. അതില്‍ മനം കുളിര്‍ത്തു് ജീവിക്കുന്ന മലയാളികള്‍ ഇന്ന് ലോകമെങ്ങുമുണ്ട്. അവര്‍ കേരളത്തിലെ കലാലയങ്ങളില്‍ നിന്ന് പഠിച്ചു പോയവരാണ്. ഇന്ന് നമ്മുടെ വിദ്യാഭ്യാസ രംഗം ആ അന്തസ്സിനെ ഉയര്‍ത്തിപ്പിടിക്കാനാകാതെ നമ്മുടെ കുട്ടികള്‍ പ്രപഞ്ചത്തിലെങ്ങോ ചിതറികൊണ്ടിരിക്കുന്നു.വിദ്യാഭ്യാസ ഉന്നത വിഹായസ്സി ലേക്ക് ഉയര്‍ന്നു് പറക്കേണ്ട, മുത്തുമണികളായി വിടരേണ്ട ഇളംതളിരുകള്‍ തളിര്‍ക്കുന്നില്ല, വിരിയു ന്നില്ല. ആധുനിക ലോകത്തിന്റെ നൂതന മേഖലകളിലേക്ക് കടന്നുവരേണ്ട കുട്ടികള്‍ മത രാഷ്ട്രീയക്കാരുടെ തങ്കവിഗ്രഹങ്ങളായി, നിസ്വാര്‍ത്ഥ സേവനം എന്തെന്നറിയാത്തവരായി, ദീര്‍ഘവീക്ഷണമില്ലാത്തവരായി മാറി ക്കൊണ്ടിരിക്കുന്നു.
നമ്മുടെ വിദ്യാഭ്യാസ രംഗം താറുമാറാ കുന്നതിന്റെ ഒടുവിലത്തെ തെളിവാണ് കോട്ടയം ഗവണ്മെന്റ് നഴ്സിംഗ് കോളേജില്‍ വിദ്യാര്‍ ത്ഥികളെ കെട്ടിയിട്ട് പീഡിപ്പിക്കുന്ന അമ്പരിപ്പിക്കുന്ന പൈശാചിക റാഗിംഗ്. കാട്ടാളന്മാര്‍പോലും കാട്ടാത്ത വിധം ജനനേന്ദ്രിയമടക്കമാണ് തകര്‍ത്തത്. വാവിട്ടു കരയുന്നവരുടെ പ്രാണവേദന ഹോസ്റ്റല്‍ വാര്‍ഡന്‍ പോലുമറിഞ്ഞില്ല. ഗുണ്ടാ നേതാക്കന്മാര്‍ക്ക് കൊടുക്കുന്നതുപോലെ ജൂനി യര്‍ കുട്ടികള്‍ സീനിയര്‍ കുട്ടികള്‍ക്ക് മദ്യപിക്കാന്‍ ഓരോ ആഴ്ചയും 800 രൂപ കൊടുക്കണം ഇല്ലെങ്കില്‍ ഇതുപോലുള്ള ക്രൂരകൃത്യങ്ങള്‍ക്ക് ഇരയാക്കും. രോഗികളെ പരിചരിക്കുന്ന നഴ്സ സിനെ കണ്ടിട്ടുള്ളത് സ്നേഹം, ക്ഷമ, കരുണയാണ്. ഇത് ലോകത്തുള്ള എല്ലാം നഴ്സസിനും അപമാനമാണുണ്ടാക്കിയത്. ഇതില്‍ പങ്കാളികളായ വിദ്യാര്‍ത്ഥി നേതാക്കളെ മാതൃകാപരമായി ശിക്ഷിക്കുമോ?
ഭാവിയില്‍ രോഗികള്‍ക്ക് ശിശ്രൂഷ നല്‍കേണ്ട നേഴ്സ്സ് മദ്യത്തിന്റെ, മയക്കു മരുന്നിന്റെ അടിമകള്‍ മാത്രമല്ല ഗുണ്ടാപ്പിരിവും തുടങ്ങിയിരിക്കുന്നു. കുട്ടി നേതാവുപോലും മറ്റുള്ളവരുടെ പോക്കറ്റിലിരിക്കുന്ന കാശ് അടിച്ചുമാറ്റി ആഡംബരത്തോടെ എങ്ങനെ ധൂര്‍ത്തടിച്ചു് ജീവിക്കാ മെന്ന ചിന്തയാണ്. നമ്മുടെ വിദ്യാഭ്യാസ രംഗം താറുമാറാകുന്നതിന്റെ ഏറ്റവും വലിയ തെളി വാണ് ആരെയും ഞെട്ടിക്കുന്ന കോട്ടയം ഗവണ്മെന്റ് നഴ്സിംഗ് കോളേജില്‍ കണ്ടത്. വിദ്യാ ഭ്യാസ സ്ഥാപനങ്ങളില്‍ ആസ്വദിക്കാന്‍ ലഹരി, കഞ്ചാവ്, മയക്ക് മരുന്ന് തുടങ്ങിയവ സുലഭമായി ലഭിക്കുന്നു. കുട്ടികള്‍ കേരളത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ പ്രധാന കാരണം ഇതുപോലുള്ള കണ്ടുപിടിത്തങ്ങളാണ്. ഒരു പറ്റം തെമ്മാടികളും കോമാളികളും നമ്മുടെ വിദ്യാഭ്യാസ രംഗത്തെ സെമിത്തേരിയിലെ ശ്മശാന ശിലകളാക്കി മാറ്റികൊണ്ടിരിക്കുന്നു. റാഗിംഗ്,ലഹരി വിരുദ്ധ ക്ലാസ്സു കള്‍ക്ക് നേതൃത്വം കൊടുക്കുന്നവര്‍ തന്നെ പ്രതികളായി വരുന്നത് എന്തൊരു വിരോധാഭാസം? നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരത്തിലുള്ള ക്രിമിനലുകളെ തീറ്റിപ്പോറ്റുന്നത് ആരാണ്?
വിദേശ രാജ്യങ്ങളില്‍ കുട്ടികള്‍ സ്‌കൂള്‍,കോളേജില്‍ പോകുന്നത് പഠിക്കാനാണ്. അല്ലാതെ ജാതി മത രാഷ്ട്രീയ ആധിപത്യം സ്ഥാപിക്കാനല്ല. എന്തുകൊണ്ടെന്നാല്‍ അവിടെ പഠി ക്കുന്ന കുട്ടികള്‍ക്ക് മാനസിക ഹൃദയവ്യഥകള്‍ ഇല്ല. അവിടെ തുറക്കുന്നത് പുസ്തകത്താളുകളാണ്. അവര്‍ക്ക് ലഭിക്കുന്ന അറിവുകള്‍, ചിന്തകള്‍ കളങ്കമറ്റ തലച്ചോറിലേക്ക് ചിറകുവയ്ക്കുന്നു. അവ രുടെ നിഷ്‌കളങ്ക മനസ്സില്‍ ഇടുങ്ങിയ പിന്‍വാ തില്‍ നിയമനം കിട്ടുമെന്നുള്ള പ്രതീക്ഷയില്ല.
കക്ഷി രാഷ്ട്രീയം നോക്കാതെ പൂക്കാട്, കോട്ടയം നഴ്സിംഗ് കോളേജില്‍ നടന്നതുപോലെ ഇങ്ങനെ സഹജീവികളെ ആക്രമിക്കുന്ന വേട്ട നായ്ക്കളെ ലഹരിക്കടിമയാക്കുന്ന സംഘടനാ-രാഷ്ട്രീയ അര ഭ്രാന്ത ന്മാരെ ഇരുമ്പഴിക്കുള്ളിലാക്കിയിരുന്നെങ്കില്‍ അധ്യാപകര്‍ക്കോ രക്ഷിതാക്ക ള്‍ക്കോ ദുഃഖിക്കേണ്ടിവരില്ലായി രുന്നു. ഈ കുട്ടികള്‍ ആരുടെ അഞ്ജയനുസരിച്ചാണ് ഈ വിഡ്ഢി വേഷങ്ങള്‍ കെട്ടുന്നത്?
കേരളത്തില്‍ വിദ്യാലയങ്ങള്‍ക്കും പാഠപുസ്തകങ്ങള്‍ക്കും യാതൊരു പഞ്ഞവുമില്ല. കേര ളത്തിലെ വിദ്യാഭ്യാസ രംഗം ഭൗതികമായി വാണിജ്യവല്‍ക്കരിക്കപ്പെടുമ്പോള്‍ അറിവിന്റെ ഗുണ നിലവാരം കുറയുന്നു, കേരളത്തിന് പുറത്തുള്ള കുട്ടികള്‍ക്കൊപ്പമെത്താന്‍ നമ്മുടെ കുട്ടികള്‍ക്ക് സാധിക്കുന്നില്ല, നിരന്തരമുണ്ടാ കുന്ന രാഷ്ട്രീയ യൂണിയനുകളുടെ സംഘര്‍ഷങ്ങള്‍ കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ പഠിക്കാനുള്ള അവസരം നഷ്ടപ്പെടുന്നു. ഇങ്ങനെ പ്രളയത്തിന് നടുവി ലാണ് നമ്മുടെ കുട്ടികള്‍ പഠിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.എം.എ.ബേബിക്ക് ശേഷം വിദ്യാഭ്യാസ മൂല്യ തകര്‍ച്ച പാഠപുസ്തക ഉള്ളടക്കംപോലെ വിശദമായി പരിശോധിക്കപ്പെ ടണം ഇല്ലെങ്കില്‍ പൊങ്ങച്ചം പറയുന്ന ഉന്നത വിദ്യാഭ്യാസത്തിന് കടലാസിന്റെ വിലമത്രമേയു ണ്ടാകു എന്നത് മറക്കരുത്. ഈ കൂട്ടരുടെ മക്കള്‍ പഠിക്കുന്നത് വിദേശത്തോ അല്ലെങ്കില്‍ അച്ച ടക്കമുള്ള ആധുനിക ലോകത്തെ ഏതെങ്കിലും വിദ്യാലത്തിലായിരിക്കും. കേരളത്തിന് പുറ ത്തേക്ക് കുട്ടികള്‍ പഠിക്കാന്‍ പോകുന്നതെന്തെന്ന് പൊതുവിദ്യാഭ്യാസ രംഗത്തെ താറുമാറാക്കു ന്നവര്‍ ചിന്തിച്ചിട്ടുണ്ടോ?
ഒരു തലമുറയെ നശിപ്പിക്കുന്ന വിദ്യാഭ്യാസ അധികൃതര്‍, പ്രാകൃത സ്വഭാവമുള്ള രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍, അവര്‍ക്ക് ഒത്താശ ചെയ്യുന്ന മൗനം പാലിക്കുന്ന അധ്യാപക സംഘടനകള്‍, സര്‍വ്വീസ് സംഘടനകള്‍, ഇവര്‍ക്ക് ഒത്താശ ചെയ്യുന്ന നേതാക്കന്മാരാണ് ഓരോ ആക്രമപ്രീണന സംഭവങ്ങളിലെ ആദ്യ പ്രതികള്‍. ജനരോഷം പ്രകമ്പനം കൊള്ളുമ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഒരു സസ്പെന്‍ഷന്‍ നടത്തും.മൂന്നോ ആറോ മാസം കഴിയുമ്പോള്‍ അവര്‍ ഒരു കേടുപാടും കൂടാതെ ജോലിയില്‍ പ്രവേശിക്കുന്ന കാഴ്ചയാണ് പോലീസ് വകുപ്പടക്കം നമ്മള്‍ കണ്ടിട്ടുള്ളത്. ഇവര്‍ക്കെതിരെ ഒരു നിയമനടപടികളും നടക്കാറില്ല. അതിന്റെ കാരണം ഇവ രൊക്കെ പിന്‍വാതില്‍ നിയമനത്തിലൂടെ കടന്നു വന്ന സാമൂഹ്യവിരുദ്ധ സേവകരാണ്. പിന്‍ വാതില്‍ നിയ മനത്തിന് ഒരു പാര്‍ട്ടിയും പിന്നിലല്ല. ഇവര്‍ക്ക് കുട്ടികളുടെ ഭാവിയെപ്പറ്റി ഒരു ചിന്തയുമില്ല. ഇവര്‍ക്ക് ശമ്പളം കൊടുക്കുന്ന ജനത്തോടല്ല ആദരവ് അവര്‍ക്ക് നിയമനം കൊടു ത്തവരോടാണ്. ഇത് വെളിപ്പെടുത്തുന്നത് അധികാരത്തിന്റെ അരാജകത്വമാണ്. ഇതുപോലുള്ള നെറികേടുകളും നേരറിവുകളും അധിനിവേശ സംസ്‌കാരവും പാശ്ചാത്യ രാജ്യങ്ങളില്‍ അനു വദിക്കാറില്ല. അപക്വ മനസുകളില്‍ കുടിയേറിപ്പര്‍ത്തിരിക്കുന്ന ഇത്തരം കപട സംസ്‌കാരം ആരുടെ സൃഷ്ടിയാണ്?
കോട്ടയത്ത് നടന്ന റാഗിംഗ് കഴിഞ്ഞ നവംബര്‍ മാസത്തിലാണ്. ഇന്നുവരെ അവിടെ നടന്ന കൊടുംപീ ഡനം ഹോസ്റ്റല്‍ വാര്‍ഡന്‍, പ്രിന്‍സിപ്പല്‍, അധ്യാപകര്‍ അറിഞ്ഞില്ലെന്ന് ആര്‍ ക്കാണ് വിശ്വസിക്കാന്‍ കഴിയുക. പൂക്കോട് വെറ്റനറി കോളേജില്‍ നടന്ന പീഡനമരണം ആരും മറന്നിട്ടില്ല.പുറത്തുവരുന്നത് ചുരുക്കം. എത്രയോ മറ്റുള്ളവരറിയാതെ ഒളിത്താവളങ്ങളില്‍ ഉല്ല സിക്കുന്നു. രാഷ്ട്രീയ ഗുണ്ടകളുള്ള വിദ്യാസ്ഥാപനങ്ങളില്‍ കുട്ടികള്‍ ഭയത്തോടെയാണ് കഴിയു ന്നത്. അവരുടെ നാവ് ഉയരുന്നില്ല. നെഞ്ചിലെരിയുന്ന തീയുമായി അവര്‍ ദിനങ്ങള്‍ തള്ളിവി ടുന്നു. ഇവര്‍ പഠിക്കുന്ന വിദ്യാലയങ്ങളില്‍ ഈ അന്ധകാര അധികാര വര്‍ഗ്ഗത്തിനെതിരെ ആഞ്ഞടി ക്കാന്‍ കാവ്യബോധമുള്ള ഒരു പ്രതിഭയുമില്ലേ? ഈ ചെയ്തികളെ തമസ്‌കരിക്കുന്ന ഇന്നത്തെ പ്രതിഭ നാളെ ഏതെങ്കിലും കൊടിയുടെ നിറത്തില്‍ എഴുത്തുകാരനായി, പുരസ്‌കാ രങ്ങളുമായി കടന്നുവരുമ്പോള്‍ പ്രബുദ്ധ കേരളം മുത്തം കൊടുത്തു് ഓമനിക്കുന്നത് കാണാം. ഈ താന്തോന്നികള്‍ക്ക് വളമായി, ക്യാമ്പസ് ഹീറോകളായി അഴിഞ്ഞാടാന്‍ രാഷ്ട്രീയത്തിലെ ചേട്ടന്റനുജന്‍ കോന്തക്കുറുപ്പായി വാഴാനുള്ള ധൈര്യം എവിടുന്ന് കിട്ടുന്നു?
കേരളത്തിലെ കഞ്ചാവ്-സ്വര്‍ണ്ണക്കടത്തു്-അഴിമതി മാഫിയ നേതാക്കന്മാരെ, ഉദ്യോഗസ്ഥ ന്മാരെ വെറുപ്പോടെ കാണാനോ തുറുങ്കിലടയ്ക്കാനോ ഇന്നുവരെ നമ്മുടെ ഭരണകൂടങ്ങള്‍ക്ക് സാധിച്ചിട്ടില്ല. എല്ലാം പരസ്പര സഘകരണ സംഘങ്ങളാണ്. ഈ അധികാര കൂട്ടുകെട്ടില്‍ നെയ്തു ണ്ടാക്കിയ ചിലന്തി വലകള്‍ക്കു ള്ളില്‍ പാവം കുട്ടികള്‍ കുരുങ്ങി അവരുടെ ജീവിതം തകര്‍ ന്നടിയുന്നു. ഇപ്പോള്‍ അധികാരത്തിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് കഞ്ചാവും മയക്കുമ രുന്നും വിറ്റ് സമ്പന്നരാകുന്ന ചൈന, കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളുടെ കഴുത്തില്‍ പിടിമുറുക്കിയപ്പോള്‍ അവരുടെ ശ്വാസം നിന്നതുപോലെയായി. അതിന് രാജ്യ സ്‌നേഹികളായ ഭരണാധിപന്മാര്‍ ജനിക്കണം.അവര്‍ ജനത്തെ നയിക്കണം.പ്രസംഗത്തില്‍ പ്രവാചകന്മാരാ യിട്ടുള്ള സ്വാര്‍ത്ഥന്മാര്‍ ഭരിക്കുന്നിടം മറ്റുള്ളവരുടെ പുരോഗതി ആഗ്രഹിക്കാത്തവരാണ്. ഈ അന്ധകാര ശക്തികള്‍ക്കതിരേ രക്ഷിതാക്കളും കുഞ്ഞുങ്ങളെ സ്നേഹിക്കുന്നവരുമാണ് രംഗത്ത് വരേണ്ടത്. ഇതില്‍ പലതും നിയമംമൂലം സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ടെങ്കിലും അവരുടെ ആശീര്‍വാദത്തോടെയല്ലേ നമ്മുടെ നാട്ടില്‍ വിറ്റഴിയുന്നത്. പാരകൊണ്ട് തലയിലെഴുത്തു് നടത്തിയ ഈ മന്ദബുദ്ധികള്‍ അറിവിലൂടെ അധികാരം നേടാന്‍ പഠിച്ചിട്ടില്ല അതിലുപരി അക്രമ ആയുധത്തിലൂടെ മറ്റുള്ളവരെ ഭയപ്പെടുത്തുന്നു. മതഭ്രാന്തന്മാരെപോലെ രാഷ്ട്രീയ തിമിരം ബാധിച്ച കുട്ടികള്‍ പേപ്പട്ടികളെപോലെ നിരപരാധികളായ കുട്ടികളെ കടിച്ചുകീറുന്നു.
അനന്തവും ശാശ്വതവുമായ ആത്മീയ സംസ്‌കാരത്തിന്റെ ഔന്നിത്യം അനുഗ്രഹം എന്തെന്നറിയാതെ ഭൗതിക നേട്ടങ്ങളെ ചുംബിച്ചു് ജീവിക്കുന്ന ഇന്ത്യയടക്കം പാശ്ചാത്യ രാജ്യ ങ്ങളില്‍ നിന്നുള്ള മത വര്‍ഗ്ഗീയത പഠിച്ചുവളര്‍ന്ന കുട്ടികളടക്കമുള്ള അഭയാര്‍ത്ഥികളെ അമേ രിക്കയടക്കം പല പാശ്ചാത്യ രാജ്യങ്ങളും നാട് കടത്തുന്നു. കുട്ടികള്‍ പഠിച്ചുവളരേണ്ടത് ആത്മീയ തയും മതഭൗതികതയും തമ്മിലുള്ള അടിസ്ഥാനപരമായ ജ്ഞാനത്തിലാണ്. പാശ്ചാത്യ ക്രിസ്തി യാനികളില്‍ നല്ലൊരു വിഭാഗം ദേവാലങ്ങളില്‍ പോകുന്നവരല്ലെങ്കിലും അവരില്‍ ക്രിസ്തുവിന്റെ സ്നേഹം, സമാധാനം ജീവിക്കുന്നു. അതാണല്ലോ വീടും കൂടുമില്ലാതെ വിശന്നു വലഞ്ഞു് വന്ന അഭയാര്‍ത്ഥികളെ അതിഥികളായി സ്വീകരിച്ചത്.അവര്‍ പാശ്ചാത്യരുടെ സംസ്‌കാരത്തില്‍ കടന്ന് മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അവര്‍ക്കറിയാം ഏത് രാജ്യത്തു് കടിഞ്ഞാണി ല്ലാത്ത കുതിരയെപോലെ ജീവിച്ചു വന്നുവോ അവിടെ കൊണ്ടുപോയി കെട്ടാന്‍. പലരിലും കാണുന്നത് സ്നേഹമോ വിനയമോ അല്ല അതിലുപരി അഹന്ത, അഹംങ്കാരം, വെറുപ്പ്, വര്‍ഗ്ഗി യത കാടുപോലെ വളരുന്നതാണ്. പാശ്ചാത്യരുടെ ഈ മാനവിക സംസ്‌കാരവും നാട് കടത്തലും മറ്റും നവോദ്ധാന- പ്രബുദ്ധ -ദൈവത്തിന്റെ നാട്ടിലുള്ളവര്‍ക്കുള്ള ഒരു മുന്നറിയിപ്പുകൂടിയാണ്. ചെറുപ്പം മുതല്‍ കുട്ടികളില്‍ അരാഷ്ട്രീയവും അന്ധവിശ്വാസങ്ങളും വളര്‍ത്തിയാല്‍ അത് പിടിച്ചുവലിച്ചു് കുപ്പായമിടുന്നതിന് തുല്യമാണ്. യഥാര്‍ത്ഥ ഈശ്വര ഭക്തര്‍, വിവേകികള്‍ അത് വലിച്ചുകീറി എറിയുക തന്നെ ചെയ്യും. മനുഷ്യന്റെ തലച്ചോര്‍ നവീകരിക്കേണ്ട എഴുത്തുകാരന്‍ പോലും ആര്‍ദ്രമായ ഒരു എത്തിനോട്ടമോ, ഉയര്‍ത്തെഴുന്നേല്‍പ്പോ നടത്തുന്നില്ല. കുട്ടികളെ ജീര്‍ണ്ണമായ മതില്‍കെട്ടിനുള്ളില്‍ തളച്ചിട്ടാല്‍ ദുഷ്ടസന്തതികളായി വളരുമെന്നുള്ളത് മറക്കരുത്.
About The Author
No related posts.