വാക്സീന്‍, ഓക്സിജന്‍ നിര്‍മാതാക്കളടക്കം ആരോഗ്യമേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയ്ക്ക് പരിഹാരമെന്ന നിലയ്ക്ക് പ്രത്യേക സാമ്പത്തിക സഹായവുമായി റിസര്‍വ് ബാങ്ക്. 50,000 കോടി രൂപ ബാങ്കുകള്‍ വഴി വായ്പ നല്‍കാനാണ് പദ്ധതി. ഇടത്തരം ചെറുകിട സംരംഭങ്ങള്‍ക്കും വ്യക്തികള്‍ക്കും വായ്പാ പുനക്രമീകരണ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്













