‘നമ്മളായിരുന്ന കാലം’; വായനാനുഭവം-സിസ്റ്റര്‍ ഉഷാ ജോര്‍ജ്‌

Facebook
Twitter
WhatsApp
Email

സ്. നിധീഷിന്റെ ‘നമ്മളായിരിക്കുന്ന കാലം ‘ എന്ന കവിതയുടെ ആസ്വാദന കുറിപ്പ്:-

ഒരു കവി തന്റെ കവിത രചിക്കാന്‍ തന്റെ ഭാവനയില്‍, ഓര്‍മ്മയില്‍ എത്തുന്ന ചിന്തകളെ മുത്തുകളായി കവിതയില്‍ കൊണ്ട് വരുമ്പോള്‍!

വായനക്കാരന്‍ അതിനെ തന്റെ ജീവിതാ നുഭവുമായിട്ടായിരിക്കും പലപ്പോഴും നോക്കി കാണുന്നത്. എല്ലായിപ്പോഴും അങ്ങനെ ആയിരിക്കണമെന്നില്ല.

ഞാന്‍ എസ്. നിധീഷിന്റെ ‘ നമ്മളായിരിക്കുന്ന കാലം ‘ എന്ന കവിതയിലൂടെ ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്താന്‍ ശ്രെമിച്ചു.

ഈ കവിത പലതവണ വായിച്ചിട്ടുണ്ട്. ഇന്ന് ഈ കവിത വായിക്കുമ്പോള്‍ പച്ചയായജീവിതത്തിന്റെ, സ്വാന്തനത്തിന്റെ നിധി കണ്ടെത്തുവാന്‍ സാധിച്ചു.

‘നമ്മളായിരിക്കുന്നകാലം’എന്ന നിധീഷിന്റെ കവിതയേ ഞാന്‍
രണ്ടായിതിരിച്ചു.

ഒന്ന് : – സ്‌നേഹത്തിന്റെ, പ്രണയത്തിന്റെ ഉജലമായ മധുര്യമേറുന്ന ഓര്‍മ്മകള്‍ കോര്‍ത്തിണക്കി വായിക്കാം!.

രണ്ട് :- വേര്‍പാടിന്റെ ഘനീഭവിക്കാത്ത ദുഃഖത്തിന്റെ സിമയില്‍ നില്‍ക്കുന്ന വ്യക്തിക്കു ഒരു ദിവ്യപ്രകാശമായി മാറ്റികൊണ്ട്

1.മ. അതേ , ആദ്യചിന്തയില്‍ കാമുകി – കാമുകന്‍ അല്ലെങ്കില്‍ ഭാര്യ – ഭര്‍ത്തു ബന്ധത്തിന്റെ ഉലായത്ത ബന്ധം എങ്ങനെയാണ്, അല്ല ; എങ്ങനെ ആയിരിക്കണം എന്നൊക്കെ മനോഹരമായി ഹൃദയസ്പര്‍ശിയായി ഒരു വ്യക്തിയെയും എടുത്തു പറയാതെ കവി വിവരിക്കുന്നു. സ്‌നേഹത്തിന്റെ തീവ്രത ഓരോ വരികളിലും കാണാം.

ഈ കവിത രണ്ടാം ഭാവത്തില്‍ വായിക്കാനാണ് എനിക്ക് ഇഷ്ട്ടം.

2. യ. രണ്ട് വ്യക്തികളുടെ (ആരോ ആയികൊള്ളട്ടെ ) മനസ്സിലേക്കുള്ള സ്‌നേഹത്തിന്റെ വിശുദ്ധി ഈ കവിതയില്‍ കാണാം. വേര്‍പാടിലും പിരിയിക്കാത്ത നൈര്‍മല്യമുള്ള ഓര്‍മ്മകള്‍. വേദനിക്കുന്ന ഇണക്ക് നീലാവൃതമായ സ്വര്‍ഗ്ഗംകാണിച്ചു കൊടുക്കുന്നത് പോലെയുണ്ട് ഓരോ വരികളും.

ഈ കവിതയേ രണ്ട് തരത്തില്‍ വിഭജിച്ചുഎന്ന് ഞാന്‍ വിവരിച്ചല്ലോ!അതില്‍ രണ്ടാം ഭാഗം എന്റെ ദുഃഖങ്ങളേ ചേര്‍ത്ത് നിര്‍ത്തി വായിച്ചു.

എന്റെ അനുജത്തിയുടെയും മകളുടെയും വേദനയിലൂടെയും ആശങ്കയിലൂടെയും ആഴ്ന്നിറങ്ങി വായിച്ചപ്പോള്‍ ഹൃദയം നുറുങ്ങുന്ന വേദന നല്‍കിയ വരികള്‍

‘വേദനിച്ചിടിലും മധുരമാണോര്‍മ്മകള്‍ ;
നറുനിലാവിന്റെ ചെറുതുണ്ടുപോല്‍
നിന്റെ ഓര്‍മ്മകള്‍
ഒളിമങ്ങാതെ വിസ്മൃതിയിലാഴാതെ
അരികയില്ലെങ്കിലും
അരികെയാണെന്നപോല്‍ ‘.

അതേ വേര്‍പാടിന്റെ പൊള്ളുന്ന സത്യത്തെ ഈ മനോഹരമായ വരികള്‍ സുവിശേഷം പോലെ ശാന്തിയും സമാധാനവും നല്‍കുന്നു.

‘ ഒളിമങ്ങാതെ വിസ്മൃതിയിലാഴാതെ
അരികയില്ലെങ്കിലും
അരികഎണേന്നപോള്‍ ‘
അതേ പ്രാണനായവന്‍ ഒളിമാങ്ങാതെ അരികില്‍ തുണയി ഉണ്ടായിടും’.

തിരിച്ചു വരും എന്ന പ്രതീക്ഷയില്‍ പോയ പ്രിയതമനെ

‘അതിശൈത്യത്തിലരികെ ചെറു ചൂടിന്റെ
അടരായി ‘

കവിയുടെ ഭാവനയില്‍ കൂടെ സഞ്ചരിക്കാതെ എന്റെ ജീവിത യാഥാര്‍ഥ്യത്തിന് മുന്നില്‍ എന്റെ സഹോദരിയുടെ നിസ്സഹായ അവസ്ഥയില്‍ വായിക്കുമ്പോള്‍ തിരിച്ചുവരും എന്ന പ്രതീക്ഷ ( ശൈത്യം )യില്‍ പോയ സ്വന്തം പാതിയേ
അനന്തതയില്‍ ചൂടിന്റെ കനലാക്കി മാറ്റി.

നഷ്ടത്തില്‍ ദുഃഖിതയായ ഞങ്ങള്‍ക്ക് ആ വേര്‍പാടില്‍ ജീവിക്കാനുള്ള പ്രതീക്ഷ നല്‍കുന്നു.

‘അരികില്‍ വസന്ത സുഗന്ധങ്ങള്‍ നീ
തീര്‍ത്തോരാകാലം
ഹൃത്തിലോത്തിരി നറുവെളിച്ചമായ്
കെടാതെ കിടക്കയാണിപ്പോഴും,
വരള്‍ച്ചക്ക് നിരുപോല്‍’.

ഈ വരികള്‍ മറ്റേതു വരിയെക്കാള്‍ ജീവനുണ്ട്. ഇത് എന്നോട് പറയുന്നു ജീവിതയാത്രയില്‍ വസന്തങ്ങള്‍ കൊഴിയില്ല അത് മനസ്സിന്റെ ചെപ്പിലോളിപ്പിച്ചു കെട്ട്‌പോകാതെ ദീപമായി അതിന്റെ വെളിച്ചത്തില്‍ ജീവിച്ചു മുന്നേറാന്‍ പറയുന്നു.വരണ്ട ഭൂമിയിലെ നിര് ഉറവപോലെ ഈ വരികള്‍ പ്രതീക്ഷയിലും വിശ്വാസത്തിലും ശാന്തതയോടെ കഴിയാന്‍ സഹായിക്കുന്നു.

മനോഹരമായ, വളരെ ലാളിത്യത്തോടെ പറഞ്ഞ, രചിച്ച കവിതയ്ക്ക്, കവിക്ക് ഒരായിരം പ്രാര്‍ത്ഥനാ മലരുകള്‍ അര്‍പ്പിക്കുന്നു. അതോടൊപ്പം അദ്ദേഹത്തിന് ഇനിയും ധാരാളം കവിതകള്‍ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *