എമ്പുരാന്‍ എന്ന സിനിമ തമ്പ്രാന്‍ കേരളത്തിലെങ്ങും കുറെ ദിനങ്ങളായി തിളച്ചുമറിയുകയാണ്. ആദ്യം സിനിമയെടുത്തവരെ അഭിനന്ദിച്ചിരുന്നു. പിന്നീട് കണ്ടത് സിനിമയെ ഐ.സി.യൂവില്‍ കയറ്റി ശസ്ത്ര ക്രിയ നടത്തുന്നതാണ്. നമ്മുടെ കലാ സാഹിത്യ സംസ്‌കാരിക-ജാതി-മത-രാഷ്ട്രീയ രംഗങ്ങള്‍ ഇന്ന് ലൂസിഫര്‍ മാരായ ചൂഷക-ഉപജാപക-സ്തുതിപാഠകരുടെ കൈകളില്‍ ചെപ്പടിവിദ്യക്കാരന്‍ അമ്പലം വിഴുങ്ങുംമ്പോലെ ഉപരിവര്‍ഗ്ഗ താല്പര്യ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.ചവുട്ടിയാല്‍ കടിക്കാത്ത പാമ്പുണ്ടോ എന്നപോലെ ഇരുപത്തിനാല് വെട്ടും കുത്തും കിട്ടിയിട്ടും ചാകാത്ത എമ്പുരാന്‍ സിനിമയെ വെട്ടിക്കൊല്ലാന്‍ പതിവിലേറെ വീറും വാശിയുംകാട്ടി ഹിന്ദു മതവിശ്വാസികള്‍ മാത്രമല്ല സമൂഹത്തെ കാര്‍ന്നു തിന്നുന്ന പല നീറുന്ന വിഷയങ്ങ ളിലും തന്ത്രപരമായ മൗനം ദീക്ഷിക്കുന്ന ക്രൈസ്തവ സഭകളും ഒറ്റക്കെട്ടായി നിന്ന് ശബ്ദിച്ചുതുടങ്ങിയിരിക്കുന്നു. അവര്‍ പറയുന്നത്. ആരോടും ഒരു ഉപദ്രവത്തിന് പോകാത്ത ഞങ്ങളെ എന്തിന് ഇതില്‍ വലിച്ചിട്ടു. മലയാള സിനിമയുടെ പിതാവായി അറിയപ്പെടുന്ന ജെ.സി. ഡാനിയേല്‍, ചലച്ചിത്ര പ്രദര്‍ശനത്തിന്റെ പിതാവ് കാട്ടൂക്കാരന്‍ വാറുണ്ണി തുടങ്ങിയ മഹത്വ്യ ക്തികളും സാഹിത്യസാമൂഹ്യ രംഗത്തെ ബുദ്ധി ജീവികളൊക്കെ കണ്ണില്‍ പൊടിയിടുന്ന, കണ്ണ ടച്ച് ഇരുട്ടാക്കുന്ന, ബുദ്ധിശൂന്യനെ മുത്തുമാണിക്യമാക്കുന്ന ഇന്നത്തെ ചലച്ചിത്ര ലോകത്തെ നോക്കി ഊറി ചിരിക്കുന്നുണ്ടോ?
സിനിമ എന്ന ദൃശ്യ കല ആസ്വദിക്കാനുള്ള മനുഷ്യന്റെ തീഷ്ണയെ ഏറ്റവും കൂടുതല്‍ തൃപ്തി പ്പെടുത്തിയ നവീന സാങ്കേതികവിദ്യയില്‍ എല്ലാം ജനവിഭാഗങ്ങളെയും ആകര്‍ഷകമാക്കുന്ന കലാരൂപം നൂറ്റാണ്ടുകളായി നമ്മുടെ മുന്നില്‍ നില്‍ക്കുന്നത് ജീവിതത്തിന്റെ നിഴലും വെളിച്ച വുമായിട്ടാണ്. ഏതൊരു കലാസൃഷ്ടിയുടെ ഉള്ളടക്കം അതിലൂടെ ആവിഷ്‌കരിക്കുന്ന പ്രമേയം തന്നെയാണ്. കലാ സാഹിത്യ സൃഷ്ടികള്‍ വികാസം പ്രാപിക്കുന്നത് ആ വ്യക്തിയുടെ ഭാവനയ്ക്ക നുസരിച്ചാണ്. സിനിമ ഒരു കഥയല്ല.അത് ദൃശ്യ ഭാഷയില്‍ എഴുതപ്പെടുന്ന തിരക്കഥയാണ്. ആ തിരക്കഥയില്‍ പ്രേക്ഷക മനസ്സിലേക്ക് കടന്നുചെല്ലാന്‍ അവര്‍ പല മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കും. അതില്‍ മത രാഷ്ട്രീയവാദികള്‍ നിരുത്തരവാദപരമായി പ്രതികരിച്ചിട്ട് കാര്യമില്ല. അതുകൊണ്ടാ ണല്ലോ കച്ചവട സിനിമകള്‍ എന്ന് വിളിക്കുന്നത്. ഒരിക്കല്‍ ബംഗാളി, മലയാള സിനിമകള്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് മാതൃകയായിരിന്നു. അന്ന് നോവല്‍, കഥകളിലൂടെ പുറത്തു വന്ന സിനി മകള്‍ ജീവിതത്തെ മൂല്യബോധത്തോടെ ചിട്ടപ്പെടുത്തിയിരുന്നു. പഴയത് നല്ലത് പുതിയത് നന്നല്ല എന്ന യാഥാസ്ഥിതിക കാഴ്ചപ്പാടല്ല പറഞ്ഞത്. ഇവിടെ സംഭവിച്ചത് ബുദ്ധികെട്ട രാജാവിന് മതി കെട്ട മന്ത്രിയെപ്പോലെ തിരക്കഥാകൃത്തും സംവിധായകനും സൈന്യാധിപനും സഹജീവികളെ സമഭാവനയോടെ കാണാന്‍ സാധിച്ചില്ല.വിശ്വാസങ്ങളില്‍ അന്ധവിശ്വാസ വിഷം പുരട്ടുക ഒരു കലാകാരന് ചേര്‍ന്നതാണോ? ഇത് കുട്ടികള്‍ക്ക് കാണാന്‍ കൊള്ളാവുന്ന ഒരു ചിത്രമാണോ?
ഈ സിനിമയില്‍ ദൈവത്തെയും പിശാചിനെയും കൊണ്ടുവരുമ്പോള്‍ നാം ജീവിക്കു ന്നത് ആധുനിക ശാസ്ത്ര യുഗത്തിലെന്ന് ഓര്‍ക്കണം. ദൈവ വിശ്വാസത്തിന് എതിരെ നാസ്തിക നുമുണ്ട്. പാശ്ചാത്യ രാജ്യങ്ങളില്‍ വിശ്വാസികളേക്കാള്‍ കൂടുതല്‍ അവിശ്വാസികളാണ്. അതി നാല്‍ കലാസാഹിത്യ രംഗത്തുള്ളവര്‍ അസ്വാതന്ത്ര്യം അനുഭവിക്കുന്നില്ല. ഇത്രയധികം പ്രലോപ നങ്ങള്‍ ഈ സിനിമക്കെതിരെയുണ്ടായത് കേരളം പശ്ചാത്തലമാക്കി എടുക്കുകയും അതിലൂടെ ഭയം, ഭീതി വിളമ്പുക മാത്രമല്ല രാജ്യവിരുദ്ധതയും പ്രകടിപ്പിക്കുന്നു. ഇതൊക്കെ രാജ്യസ്നേഹി കള്‍ അംഗീകരിക്കില്ല.അതാണല്ലോ ഒരു നടന്റെ കേണല്‍ പദവിയും എടുക്കുമെന്ന് കേള്‍ക്കു ന്നത്. ഈ രംഗത്തുള്ളവരുടെ പൊയ്മുഖങ്ങള്‍ അഴിഞ്ഞുവീഴുന്നത് സ്ത്രീപീഡന കേസുകളില്‍ കണ്ടതാണ്. ആവിഷ്‌കാര സ്വാതന്ത്ര്യമെന്നാല്‍ സാത്താന്‍ സേവ മറ്റുള്ളവരെ പഠിപ്പിക്കലല്ല.
കലാകാരന്‍ നിലകൊള്ളേണ്ടത് ജാതി ചിന്തകളും, അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും വള ര്‍ത്തുകയല്ല അതിനെ പൂട്ടിയിടാനുള്ള ചങ്ങലകളുണ്ടാക്കി കൊടുക്കുകയാണ് വേണ്ടത്. കലാരൂ പങ്ങള്‍ മനുഷ്യരെ അധര്‍മ്മത്തില്‍ നിന്നും സാമൂഹികവൈകൃതങ്ങളുടെ ഇരുള്‍കു ണ്ടില്‍ നിന്ന് രക്ഷപ്പെടുത്തുന്നതാണ് കണ്ടിട്ടുള്ളത്. മഹാന്മാരും ബുദ്ധിജീവികളും വിപ്ലവകാരി കളും കലയും സാഹിത്യവും നിലകൊണ്ടത് മനുഷ്യരുടെ പുരോഗതിക്കും മൂല്യത്തിനും വേണ്ടിയാണ്. ലോകത്തു് ദാരിദ്ര്യവും അസമത്വവുമുണ്ടാകുന്നത് ചൂഷണത്തിന്റെ ഫലമെന്ന് പറഞ്ഞത് കാള്‍ മാക്സ് ആണ്. സിനിമയെന്ന പേരില്‍ മനുഷ്യരുടെ വിവേകബുദ്ധിയെ ചോദ്യം ചെയ്യാന്‍ കപടബോധത്തിന്റെ ഉള്ളറകളിലേക്ക് വലിച്ചിഴച്ചു് പിശാചിനെ ജൈവവളമാക്കി ചൂഷണം ചെയ്യുന്ന സിനിമ മാഫിയതലവന്മാരുടെ സാമ്പത്തിക സ്രോദസ്സ് കണ്ടെത്തുമോ?
സിനിമയിലെ പൈശാചിക ദൈവത്തെ കുമ്പിടാന്‍ സിനിമ പ്രേമികള്‍ പോയി. ചിലരു ടെയുള്ളില്‍ പൈശാചിക ദൈവം പ്രവര്‍ത്തിച്ചു. നന്മക്ക് തിന്മപോലെ ഇനിയും പ്രേക്ഷകര്‍ പിശാചിന്റെ ദൈവത്തെ ആരാധിക്കട്ടെ. സമൂഹത്തില്‍ സ്വാര്‍ത്ഥത വളരട്ടെ. മയക്ക് മരുന്നും ബോംബ് വിളയിക്കട്ടെ. താരാധിപത്യമുള്ള ഈ കച്ചവടശാല ഇന്ന് കഥാദാരിദ്ര്യം അനുഭവിക്കു ന്നതുകൊണ്ടാണ് ഈ ദുരവസ്ഥയുള്ളത്. മുന്‍കാലങ്ങളില്‍ ജീവിതമൂല്യങ്ങളുള്ള നോവലുകള്‍, കഥകള്‍ വായിക്കുന്നവര്‍ ധാരാളമായിരുന്നു.ഈ രംഗത്തുള്ളവര്‍ക്ക് വായ നയില്ല. മിക്കതും തട്ടിക്കൂട്ട് മസാല ചിത്രങ്ങള്‍. സത്യവിശ്വാസങ്ങളെ പ്രകാശമായി കാണാന്‍ കഴിയാത്തവര്‍ തന്റെ അനുഷ്ടാന ആചാരങ്ങളിലൂടെ സ്വന്തം മനഃസാക്ഷിയേ തൃപ്തിപ്പെടുത്തി പ്രതിക്ഷിച്ചതിലപ്പുറം പണം സമ്പാദിച്ചു. അവര്‍ ലക്ഷ്യംവെച്ചതും അതാകാം. ഏത് മാര്‍ഗ്ഗത്തിലൂടെയും പണം സമ്പാ ദിക്കുന്നവര്‍ക്കാണല്ലോ ഏവരും ബന്ധുക്കളായി വരുന്നത്.
ഒരു പിശാചിന്റെ സിനിമ നട്ടുവളര്‍ത്തി പ്രദര്‍ശിപ്പിച്ചപ്പോള്‍ ഗൂഡാലോചനകള്‍ നടത്തിയവര്‍ വിജയിച്ചു. കൊട്ടുന്ന താളത്തിന് തുള്ളുന്ന കുറെ പ്രേക്ഷകര്‍. ആവിഷ്‌കാര സ്വാതന്ത്ര്യം നമ്മുടെ അവകാശമാണ്. അതുകൊണ്ട് ഒരു സിനിമ നല്‍കുന്ന കലാപത്തെ കലയായി കാണണമോ എന്ന് പ്രേക്ഷകരാണ് തീരുമാനി ക്കുന്നത്. ഇന്നത്തെ കച്ചവട സിനിമകള്‍ കണ്ട് മടുത്തവര്‍ വായനാലോകത്തേക്ക് മടങ്ങി വരു ന്നുണ്ട്. തീവ്രവാദ സിനിമകള്‍ എടുക്കുന്നവര്‍ മറ്റ് മതവിശ്വാസികളുടെ മനസ്സിന് മുറിവുണ്ടാക്കാനും, ചരിത്ര സത്യങ്ങള്‍ വളച്ചൊടിക്കാനും ശ്രമിക്കരുത്. പാശ്ചാത്യ രാജ്യങ്ങളില്‍ ചരിത്ര സിനിമകള്‍ ധാരാളമാണ്. അതിലവര്‍ വെള്ളം ചേര്‍ത്ത് ഓരോ വിഭാഗത്തിന് മധുരവും കയ്പ്പും നല്‍കാറില്ല. കൊടിയുടെ നിറം നോക്കി കുറച്ചുപേര്‍ക്ക് സാഹിത്യ പുരസ്‌കാരങ്ങള്‍, പദവികള്‍ കൊടുക്കുന്നതുപോലെ ചലചിത്ര രംഗവും വെന്തെരിയുന്നു. കലാസാഹിത്യത്തിന്റെ ജീവചൈ തന്യം തകര്‍ക്കുന്ന ദുര്‍ഗന്ധം പരത്തുന്ന സംസ്‌കാരം അവസാനിപ്പിക്കുക. സമൂഹത്തില്‍ മത സ്പര്‍ദ്ധ വളര്‍ത്താന്‍ ഗൂഡാലോചനകള്‍ നടത്തിയത് ഫിലിം സെന്‍സര്‍ ബോര്‍ഡോ? അതോ സിനിമ അണിയറ പ്രവര്‍ത്തകരോ?
About The Author
No related posts.
One thought on “കലയിലെ കൊലപാതകങ്ങള്‍-കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)”
ഉള്ളത് ഉള്ളതുപോലെ ശക്തമായി എഴുതി! അഭിനന്ദനങ്ങൾ,കാരൂർ സാർ! ജനത്തിന്റെ കണ്ണു തുറന്നിരുന്നെങ്കിൽ…