നോവുകൾക്കിടയിലൊരു,
മഞ്ഞുതുള്ളിയായി, എന്നിലേക്കു അടർന്നൊഴുകിയ പുണ്യ –
“നക്ഷത്രമേ “…..
ഹൃത്തടം നോവുമെൻ
പകലിരവുകളിൽ,
എന്നാത്മാവു പങ്കു –
വെക്കാനായി, മോഹിച്ചതല്ല ഞാൻ…
പരിഹാസമായി തീർന്നതെങ്കിലും ഇടറാത്തയെൻ ശപഥത്തിൽ അറിയാതെ –
വന്നണഞ്ഞ സന്ധ്യകളിൽ,
കരളിന്റെ ഉള്ളം- പകുത്തെടുത്തു,
മരുഭൂമിയിൽ വസന്തം –
ചിരിപൊഴിച്ചയെന്നിമകളിൽ , ചന്ദ്രനെ നോക്കിയെൻ,
ജാലകത്തിലൂടെ…
മൗനത്തിലൊടുവിലായി
വർണ്ണത്തിലെഴുത്തിയൊരൻ, അക്ഷരങ്ങളെ –
പാട്ടുകൾക്കുള്ളിലായി,
മറച്ചിടുന്നു
നാദ രാഗമായി, വീണ്ടും –
ഒരാർത്തിപോലെ,
തംബുരു മീട്ടുവാനായി,
കൊതിച്ചിടുമ്പോൾ…
പടർന്ന കുങ്കുമപ്പൊട്ടിലെ –
നൊമ്പര ചാന്തു, നീ..
മായുന്ന കാറ്റിനും,
മറഞ്ഞിടുന്ന തിരയിലും,
അടരാനായി വിടർന്ന,
പൂവിതളിനുമറിയുമോ,
കരളിനുള്ളിലെ തുടിപ്പുകൾ…
നിൻ ഗന്ധം ഒരു –
അയനം പോലെ,
കടും ചുവപ്പു വാന-
ത്തിനു മപ്പുറം സൂര്യൻ –
അകന്നിടുമ്പോൾ 🔥
തീരത്തു ഞാൻ –
ഏകയായി….
കവിത 🌄സൂര്യ ജ്വാല
രചന 🪔ഷാമിനി













