അക്ഷരങ്ങള്‍ സാക്ഷി-പ്രസന്ന നായര്‍

Facebook
Twitter
WhatsApp
Email

നവാഗത എഴുത്തുകാര്‍ക്കുള കഥരചനാ മത്സരം. നടത്തുന്നത് രാജ്യത്തെ പേരു കേട്ട ‘ തൂലിക’ പ്രസിദ്ധീകരണ സ്ഥാപനം. പ്രതീക്ഷിച്ചതിലും വലിയ പ്രതികരണം. ഒന്നാം സമ്മാനം പതിനായിരം രൂപ.രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അയ്യായിരവും, രണ്ടായിരത്തി അഞ്ഞൂറും രൂപവീതം സമ്മാനം. സമ്മാനത്തുകയേ ക്കാള്‍എഴുത്തുകാരെ ആകര്‍ഷിച്ച വേറൊരു ഓഫറായിരുന്നു.ആദ്യത്തെ മൂന്നു സമ്മാനിതര്‍ക്ക് പ്രസിദ്ധീകരണത്തില്‍ തുടര്‍ന്നെഴുതാന്‍ അവസരമുണ്ടായിരിക്കും. അതു കഥയോ, നോവലോ എന്തുമാകാം.

തൂലികയുടെ ചീഫ് എഡിറ്ററാണ് സൂര്യപ്രകാശ് മേനോന്‍.സബ് എഡിറ്റേഴ്‌സ് വായിച്ച് തിരഞ്ഞെടുത്ത പത്തു കഥകള്‍ സൂര്യന്‍ വായിക്കാന്‍ തുടങ്ങി. എല്ലാം നല്ല നിലവാരം പുലര്‍ത്തുന്നവ. നവാഗതരുടെ ശൈലിയൊന്നുമല്ല. എഴുതി തെളിഞ്ഞ വരുടെ രീതിയാണ് മിക കഥകള്‍ക്കും. മൂന്നു കഥകള്‍ വായിച്ചു. നാലാമത്തെ കഥ വായിക്കാനെടുത്തു വിചിത്രമായ തലക്കെട്ട്.’അക്ഷരങ്ങള്‍ സാക്ഷി’. അതു വായിച്ചപ്പോള്‍ തന്നെ ഉള്ളടക്കം അറിയാനയാള്‍ക്കു തിടുക്കമായി. കഥാകൃത്തിന്റെ പേര് യാമിനി വരുണ്‍.

എല്ലാവരും പുതിയ എഴുത്തുകാരായ തിനാല്‍ ആരുടേയും പേര് പരിചിതമല്ല.എങ്കിലും ഈ പേരെവിടെ യോ കേട്ടതു പോലെ. എന്തായാലും യാമിനിയുടെ അക്ഷര സാക്ഷ്യം എന്താണെന്നു നോക്കാം. അതിലെ ഓരോ വരിയും വായിക്കുന്തോറും സൂര്യന്റെ ഹൃദയമിടിപ്പു കൂടി വന്നു. ഇത് വെറും കഥയല്ല. ഒരു സംഭവത്തിന്റെ വിശദമായ എഴുത്താണ്. അടുത്ത കാലത്തുനാടിനെ നടുക്കിയ ക്രൂരമായ പീഠംന കൊലപാതകത്തിന്റെ വിവരണം പോലെ.

അയാള്‍ അത്യാകാംക്ഷയോടെ അടുത്ത വരികളിലേക്കു കണ്ണോടിച്ചു. പോലീസിന്റെ നീക്കങ്ങള്‍ തെറ്റാണെന്നും, തടവില്‍ കഴിയുന്ന ചെറുപ്പക്കാരന്‍ നിരപരാധിയാണെന്നും വാദിച്ചു കൊണ്ട് നീരജ എന്നൊരു പെണ്‍കുട്ടി രംഗത്തു വരുന്നു. അവളുടെ കാമുകനാണ് റിമാന്റില്‍ കഴിയുന്ന ഗൗതം.അവന്റെ നിരപരാധിത്വം തെളിയിക്കാന്‍ തനിക്കു മാത്രമേ കഴിയൂവെന്നവള്‍ പോലീസ് മേധാവിക്കു മുന്നില്‍ ധീരമായി പറയുന്നു. കാമുകനെ രക്ഷിക്കാനുള്ള ഒരു കാമുകിയുടെ പാഴ് ശ്രമമായിതിനെ കാണാന്‍ പറ്റില്ല.ഇ ത്രയും ധീരതയോടും, ആത്മ വിശ്വാസത്തോടേയും പറയുമ്പോള്‍ അതിലെന്തെങ്കിലും സത്യമുണ്ടായിരിക്കും.

അദ്ദേഹം നീരജ യേ തന്റെ ഓഫീസ് മുറിയിലേക്കു വിളിച്ചു. കാര്യങ്ങള്‍ മുഴുവന്‍ സത്യസന്ധമായി പറയാമോ ? തീര്‍ച്ചയായും സാര്‍. അവള്‍ പറഞ്ഞു തുടങ്ങി. തന്നേപ്പറ്റി, തന്റെ ഗൗതമിനേ പറ്റി. തങ്ങളുടെ വിശുദ്ധ പ്രണയത്തേപ്പറ്റി.

ഒരു തീവണ്ടി യാത്രയിലാണവര്‍ കണ്ടു മുട്ടിയത്. സ്റ്റേഷനില്‍ നിന്നും മെല്ലെ നീങ്ങിത്തുട ങ്ങിയവണ്ടി.അതിലേക്കു ധൃതിയില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടി. കാല്‍ വഴുതി വീഴാന്‍ തുടങ്ങിയ അവളെ കോരിയെടുത്തു കംപാര്‍ട്ടുമെന്റിന്റെ വാതിലിനരികില്‍ നിന്ന പയ്യന്‍. പണ്ടേതോ ജന്മത്തില്‍ കണ്ട മുഖം പോലെ തോന്നി അവള്‍ക്കവനെ കണ്ടപ്പോള്‍. കഴിഞ്ഞ ഏതോ ജന്മത്തില്‍ കൈയ്യില്‍ നിന്നും മരണത്തിലേക്കു വഴുതിപ്പോയ പ്രിയതമയേ ഈ ജന്മത്തില്‍ മരണത്തില്‍ നിന്നും തിരിച്ചു പിടിച്ച ഒരു തോന്നലായിരുന്നു അവനും.

ആ ബന്ധം പ്രേമമായി മാറാന്‍ ആമനോവികാരം മാത്രം മതിയായിരുന്നു. സംഗീത കോളേ ജില്‍ പഠിക്കുന്നയവള്‍ ഈ വണ്ടിയിലെ സ്ഥിരം യാത്രക്കാരിയാണ്. തൃശുരിലേക്കു സ്ഥലം മാറി വന്ന അവന്റെ കന്നിയാത്രയായിരുന്നു. അവളേ രക്ഷിക്കാന്‍ വേണ്ടി കിട്ടിയതാണോ തനിക്കീ സ്ഥലം മാറ്റം. അവന്‍ അത്ഭുതത്തോടെയോര്‍ത്തു. പല ദിവസങ്ങളിലും തമ്മില്‍ കണ്ടിട്ടും മനസ്സിലെ ഇഷ്ടം കണ്ണുകൊള്‍ കൊണ്ടു മൂക ഭാഷയില്‍ പറയാനല്ലാതെ തുറന്നു പറയാന്‍ രണ്ടാള്‍ക്കും ഒരുവല്ലായ്മ.

ഒരു നിമിത്തം പോലെ ആ ദിവസം വന്നു. അവളുടെ കൂട്ടുകാരിയുടെ ചേച്ചി ഗൗതമിനോടൊപ്പമാണ് ജോലി ചെയ് തിരുന്നത്. കൂട്ടുകാരിയോടൊപ്പം ഓഫീസിലെത്തിയ വള്‍ അയാളേക്കണ്ട് അതിശയിച്ചു പോയി.സഹ പ്രവര്‍ത്ത നമിതയോട് ഗൗതം അവളുടെ അനുജത്തിയുടെ കൂട്ടു കാരിയോടുള്ള തന്റെ ഇഷ്ടം പറഞ്ഞു.അങ്ങിനെ നീരജ അതറിഞ്ഞു.

പിന്നീട് പ്രണയത്തിന്റെ നാളുകളായിരുന്നു. പ്രേമിച്ചാല്‍ പെണ്ണി നഴകു കൂടുമോ? ഗൗതമനു സംശയം തോന്നി. നീരജയുടെ മുഖശ്രീ ദിവസം ചെല്ലും തോറും തെളിഞ്ഞു വരുന്നു. ഏതായാലും അവള്‍ പാടുന്ന സംഗീതം പോലെ ആപ്രണയവും തന്റെമനസ്സില്‍ കുളിരലയിളക്കി.

ചിത്രകലയില്‍ മിടുക്കനായിരുന്നു ഗൗതം. ഒഴിവു സമയങ്ങളില്‍ പ്രകൃതി ഭംഗി ക്യാന്‍വാസില്‍ പകര്‍ത്തുന്നതവനൊരു ഹരമായിരുന്നു. നീരജ ജീവിതത്തിലേക്കുവന്നപ്പോള്‍ മുതല്‍ അവളായി ചിത്രങ്ങളുടെ ആസ്വാദകയും, വി മര്‍ശകയും. ഗൗതമിന്റെ ഗ്രാമത്തിലെ തെളിനീര്‍ പുഴയും, അതിന്റെ കരയിലെ പൈന്‍ മരങ്ങളുമെല്ലാം ആ ചിത്രങ്ങളിലൂടെ നീരജയുടെ മനസ്സില്‍ കടന്നു കൂടി. അവയെല്ലാം നേരിട്ടു കാണാന്‍ അവള്‍ ആഗ്രഹം പറഞ്ഞു. ഗൗതം അതു സന്തോഷത്തോടെ സമ്മതിച്ചു.

ഒഴിവു ദിവസങ്ങളില്‍ അവര്‍ ആ പുഴക്കരയില്‍ സംഗമിച്ചു. അവരുടെ അനുരാഗ നിമിഷങ്ങള്‍ക്കു പുഴ സാക്ഷി. ആരും കടന്നു വരാത്ത ഒരൊഴിഞ്ഞ സ്ഥലമായിരുന്നു അവിടം .എങ്കിലും ഒരിക്കല്‍ പോലും അവന്‍ മാന്യത വിട്ട വളോട് പെരുമാറി യിട്ടില്ല. അതവളില്‍ അവനോടുള്ള ബഹുമാനം കൂട്ടി.

മൃദുല വികാരങ്ങള്‍ക്കടിമപ്പെട്ട് സ്വയം ജീവിതം ഹോമിക്കുന്ന യുവത്വം. മോഹന വാഗ്ദാനങ്ങള്‍ നല്‍കി, പ്രണയം നടിച്ച് പെണ്‍കുട്ടികളെ നശിപ്പിക്കുന്ന നീചന്മാര്‍.. അവരില്‍ നിന്നെല്ലാം വ്യത്യസ്ഥനായ,നല്ലവനായ ചെറുപ്പക്കാരനാണ് ഗൗതം. അതു പോലൊരാളെ സ്വന്തമായിക്കിട്ടിയതിലവള്‍ അതീവ സന്തോഷവതിയായിരുന്നു. താന്‍ മനസ്സില്‍ തട്ടി വിളിക്കുന്ന കള്ള കൃഷ്ണന്‍ ആളൊരു കാമദേവനാണെങ്കിലും തനിക്ക് നല്ലയൊരാളേയാണല്ലോ തന്നത്.

ഗൗതം റിമാന്‍ഡിലായ ദിവസം. അന്നത്തെ കാര്യങ്ങള്‍ അവള്‍ ഇന്നും വ്യക്തമായി ഓര്‍ക്കുന്നു. അന്ന് തന്റെ ഇരുപത്തിമൂന്നാം ജന്മദിനമായിരുന്നു. ഗൗതമിനെ തനിക്കു കിട്ടിയിട്ടാദ്യം വരുന്നപിറന്നാള്‍. അതവനൊരു സര്‍പ്രൈസാകണമെന്നവള്‍ തീരുമാനിച്ചു. തങ്ങളുടെ സ്ഥിര സംഗമ സ്ഥലത്ത് കാണണമെന്നവള്‍ പറഞ്ഞു.

പറഞ്ഞതിലും ഇത്തിരി നേരത്തെ എത്തിയ താന്‍ പുഴക്കരയിലേക്കു നടന്നു. അവിടെ മുള കൊണ്ടു കെട്ടിയ ബെഞ്ചു പോലിരിപ്പിടം പൈന്‍ മരത്തണലിലുണ്ടായിരുന്നു. താനവിടെ ചെന്നിരുന്നു. ഗൗതമിന് പിറന്നാള്‍ മധുരം നല്‍കാന്‍ കൊണ്ടു വന്ന കേക്ക് താനവിടെ ബഞ്ചിനടിയില്‍ വെച്ചു. മൊബൈല്‍ നോക്കിയിരുന്നപ്പോള്‍ അടുത്തള്ള മുളംകാട്ടിലൊരു പെണ്‍കുട്ടിയുടെ പേടിച്ചരണ്ട തേങ്ങലുകള്‍. ഉള്ളില്‍ പേടി തോന്നിയെങ്കിലുംഅവള്‍ പതിഞ്ഞ കാല്‍ വെയ്പുകളോടെ അവിടേക്കു ചെന്നു.

അവിടെ കണ്ട കാഴ്ച. കുട്ടിത്തം വിട്ടുമാറാത്ത ഒരു പെണ്‍കുട്ടിയെ രണ്ടു കാമപ്പിശാചുക്കള്‍ ക്രൂരമായി ആക്രമിക്കുന്നു. ഉച്ചത്തില്‍ നിലവിളിച്ചതന്റെ നേരെ അതിലൊരാള്‍ പാഞ്ഞടുത്തു. സ്വന്തം അഭിമാനം രക്ഷിക്കാനായി ആ നിഷ്‌കളങ്ക ബാല്യത്തെ അവര്‍ക്കു വിട്ടുകൊടുത്തിട്ട് ഓടി രക്ഷപ്പെട്ടു. ഒരു കിതപ്പോടെ വഴിയിലെത്തി. തിരിഞ്ഞു നോക്കിയപ്പോള്‍ ഗൗതമിന്റെ കാര്‍ പുഴക്കരയിലുടെ ഇല്ലിക്കൂട്ടത്തിനടുത്തേക്കു നീങ്ങുന്നു. ഒന്നു ഫോണ്‍ ചെയ്യാന്‍ പോലും പറ്റും മുന്‍പ് ആ കാട്ടാളന്‍മാര്‍ ബൈക്കില്‍ തന്നെ പിന്തുടര്‍ന്നെത്തി. അപ്പോള്‍ കടന്നു വന്ന ബസ്സില്‍ കയറി രക്ഷപ്പെടുകയായിരുന്നു താന്‍. ആ ബസ്സിലാരോടെങ്കിലും പറയാമായിരുന്നുവെന്ന് വീട്ടിലെത്തിയപ്പോഴാണോര്‍ത്ത്.

ഗൗതമിനേ ഒരു നൂറു തവണ വിളിച്ചു. ആദ്യം കുറച്ചു സമയം പരിധിക്കു പുറത്തെന്നും പിന്നീട് സ്വിച്ച് ഓഫെന്നുമാണ് മറുപടി കിട്ടിയത്. സമാധാനമില്ലാത്ത മനസ്സുമായി രാത്രി തള്ളി നീക്കി. രാവിലെ വന്ന പത്രത്തിലാണ് താനാ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത കണ്ടത്. പ്രായ പൂര്‍ത്തിയാകാത്ത മൂക ബാലികയെ ബലാത്സംഗം ചെയ്തു കൊന്നു. വാട്ടര്‍ അതോറിറ്റി സൂപ്രണ്ട് അറസ്റ്റില്‍. പിന്നീടുള്ള വിവരങ്ങള്‍ വായിക്കാന്‍ കണ്ണീര്‍ പ്രവാഹം അനുവദിച്ചില്ല. ഗൗതമിന്റെ വണ്ടിയും, മൊബൈല്‍ ല്‍ ഫോണ്‍ ലൊക്കേഷനും എല്ലാമവിടെയായിരുന്നു. എല്ലാ തെളിവുകളും അവനെതിരേ നിങ്ങള്‍ സത്യാവസ്ഥ എന്താണു പോലീസിലറിയിക്കാതിരുന്നത്. കാര്യങ്ങള്‍ കേട്ടിട്ട് ആ പോലീസുദ്യോഗസ്ഥന്‍ ചോദിച്ചു. ഞാന്‍ പല പ്രാവശ്യം സ്റ്റേഷനില്‍ കയറിയിറങ്ങി. ഗൗതമിന്റെ കാമുകിയാണെന്നുവരെ പറഞ്ഞിട്ടും അവര്‍ എന്നെ സാറിനേക്കാണാന്‍ അനുവദിച്ചില്ല.

ഇന്ന് ഞാന്‍ സാറിനെ കണ്ടിട്ടേ മടങ്ങൂ എന്ന് ഉദ്ദേശിച്ചു തന്നെയാണ് വന്നത്. ഞാനിന്നവിടെ പോയിരുന്നു. അന്നു ഞാന്‍ കേക്കു വാങ്ങിയ കടക്കാരനോടൊപ്പം. പൂപ്പല്‍ പിടിച്, ഉറുമ്പരിച്ച് അതിപ്പഴുമവിടെയുണ്ട്. കൂടെ വന്നഅയാളെ വിളിച് സര്‍ക്കിള്‍ ചോദിച്ചു. അയാള്‍ സമ്മതിച്ചു. നീരജ ക്ക് അവരെ കണ്ടാലറിയാമോ? ഉവ്വ് സാര്‍. രണ്ടാളം സമൂഹത്തിലെ ഉന്നതരുടെ മക്കള്‍.

ഏതായാലും ഞാനീ കേസ് പുന പരിശോധിക്കാന്‍ പോവുകയാണ്. ഗൗതമിന്റെ വീട്ടുകാരും ഇതിനു പിന്നാലെ നെട്ടോട്ടം ഓടുകയാണ്. നീരജ സമാധാനമായി പോകൂ. സത്യം ഉടനെ പുറത്തു വരും.

കഥ വായിച്ചു കഴിഞ്ഞപ്പോഴാണ് സൂര്യ നോര്‍മ്മ വന്നത് യഥാര്‍ത്ഥ ഗൗതമായ രാകേഷിന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഇടക്കു വന്ന പെണ്‍ കുട്ടിയാണ് ഈ കഥ എഴുതിയ പെണ്‍ കുട്ടി, യാമിനി വരുണ്‍. അയാള്‍ ഉടന്‍ തന്നെ ആ കഥയുടെ കോപ്പിയുമായി പോലീസ് സ്റ്റേഷനിലേക്കു പോകാനിറങ്ങി. ഈ കേസ്സില്‍ നിരപരാധിയായ ആ പയ്യന്‍ തൂലികയുടെ എഴുത്തിലൂടെ രക്ഷപ്പെട്ടാല്‍ പത്തു വര്‍ഷ ത്തെ തന്റെ പത്രാധിപ ജീവിതത്തിനു ദൈവം നല്‍കുന്ന അനുഗ്രഹമാകുമത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *