ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്‍ നടത്തിയ കൂട്ടക്കുരുതിയും അതിനെതിരെ ഇന്ത്യയുടെ അഭിമാനക രമായ സിന്ദുര്‍ വിജയക്കൊടി വിദേശ രാജ്യങ്ങളില്‍ വിശദികരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സംഘതലവനായ ശശി തരൂരിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സംവേദനതലങ്ങള്‍ പുകഞ്ഞു് കത്തുന്നു. ഇതെല്ലാം കണ്ട് ഉത്കണ്ഠപ്പെടുന്ന നിസ്സഹായം നോക്കി നില്‍ക്കുന്ന അധ്വാനിക്കാതെ എങ്ങനെ കാശുണ്ടാക്കാം എന്ന് ചിന്തിക്കുന്ന കുറെ അണികള്‍. ആകാശത്തിലൂടെ അരിച്ചരിച്ചു് നീങ്ങുന്ന മേഘങ്ങള്‍പോലെ തരൂര്‍ 2009-മു തല്‍ തിരുവനന്തപുരത്ത് നിന്ന് കോണ്‍ഗ്രസ് എം.പി.യായി നാല് പ്രാവശ്യം ലോക സഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയ യജമാനന്മാരുടെ ഭൗതിക പുരോഗതി വെളിപ്പെടുത്താതെ അവരുടെ രാഷ്ട്രീയ വിശ്വാസ പ്രമാണങ്ങളെ പലവിധ വാദങ്ങളിലൂടെ വരച്ചു് കാണിക്കുന്നത് കാണാറുണ്ടെങ്കിലും ഇപ്പോള്‍ അഴിച്ചുവിട്ടിരിക്കുന്ന കൊടുംങ്കാറ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വേലിക്കെട്ടുകളേ പൊളിച്ചുകൊണ്ടിരിക്കുന്നു.
തരൂരിന്റെ മോദി വാഴ്ത്തുപാട്ടാണ് കോണ്‍ഗ്രസിനെ നിരാശരാക്കുന്നത്.1965-മുതല്‍ ഇന്ത്യന്‍ സൈന്യം പാകിസ്ഥാന്‍ മണ്ണില്‍ കടന്നുകയറിയിട്ടുണ്ട്, മിന്നലാക്രമണങ്ങള്‍ നടത്തിയി ട്ടുണ്ട് അതിനെയൊന്നും രാഷ്ട്രീയ നേട്ടമായി കോണ്‍ഗ്രസ് എടുത്തിട്ടില്ല.2018-ല്‍ തരൂര്‍ പ്രസിദ്ധി കരിച്ച ‘ഡി പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍’ പുസ്തകത്തില്‍ രേഖപ്പെടുത്തിയത് ഇപ്പോള്‍ എന്തുകൊണ്ട് വിഴുങ്ങുന്നു? അടുത്ത ചോദ്യം പഹല്‍ഗാം ഭീകരര്‍ എവിടെ? ചോദ്യങ്ങള്‍ ന്യായ മാണ്. ഭരണകക്ഷികള്‍ ഉത്തരം കൊടുക്കണം. തിരിച്ചും ചോദ്യങ്ങളുണ്ട്. മുംബൈ ഭീകരാക്രമണ ത്തില്‍ പങ്കുള്ള ദാവീദ് ഇബ്രാഹിം എവിടെ?എന്തുകൊണ്ടാണ് തരൂരിന്റെ പേര് വിദേശ യാത്ര പട്ടികയില്‍ വരാതിരുന്നത്? ഇന്ത്യ എന്ന മഹാരാജ്യം ശത്രു രാജ്യത്തോട് പൊരുതികൊണ്ടിരിക്കു മ്പോള്‍ സമൂഹത്തില്‍ വെറുപ്പ് പടര്‍ത്തുന്ന പ്രസ്താവനകള്‍ രാജ്യസ്നേഹികള്‍ക്ക് ചേര്‍ന്നതല്ല. ചോദ്യങ്ങള്‍ ചോദിക്കാനുള്ള എത്രയോ വേദികളുണ്ട്.
ഇന്നത്തെ മലീമസമായ രാഷ്ട്രീയ ഗോദയില്‍ മൗഢ്യത്തില്‍, അജ്ഞതയില്‍ ജീവിക്കുന്ന വരുടെ മധ്യത്തി ലേക്ക് ഒരു ബുദ്ധിജീവി കടന്നുവരുമെന്നോ അവര്‍ എടുക്കുന്ന തീരുമാനങ്ങളെ ശക്തമായി എതിര്‍ക്കു മെന്നോ, ശവം താങ്ങിയായി നില്‍ക്കുമെന്നോ ഈ കൂട്ടര്‍ കരുതിക്കാ ണില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം കാഴ്ച്ച വട്ടത്തിനുള്ളില്‍ പ്രപഞ്ചത്തെ കാണാന്‍ ശ്രമിക്കു മ്പോള്‍ എങ്ങനെയാണ് ഒരു ആഗോള പൗരനെ, സര്‍ഗ്ഗ പ്രതിഭയെ സ്വാര്‍ത്ഥതാല്പര്യങ്ങളുടെ വേലിക്കെട്ടിനുള്ളില്‍ തളച്ചിടാന്‍ സാധിക്കുക?
ഇന്നുയരുന്ന ചോദ്യം വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ച തരൂര്‍ ആരുടെ വക്താവാണ്? ബിജെപിയുടെ അതോ കോണ്‍ഗ്രസിന്റെ? ഇവരുടെ രണ്ടുപേരുടേയു മല്ല അതിലുപരി ഇന്ത്യയുടെ വക്താവായി ഇന്ത്യയുടെ നിലപാട് അറിയിക്കാന്‍ പോയതാണ്. അടിസ്ഥാനപരമായി തരൂര്‍ ഒരു രാഷ്ട്രീയ നേതാവല്ല. എഴുത്തുകാരന്‍, മുന്‍ യു.എന്‍. നയതന്ത്ര ജ്ഞന്‍, ഐക്യ രാഷ്ട്രസഭയില്‍ അണ്ടര്‍ സെക്രട്ടറിയായി കാല്‍നൂറ്റാണ്ട് പ്രവര്‍ത്തിച്ച തരൂര്‍ ഒരു ഗാന്ധിയന്‍ ആദര്‍ശവാദിയാണ്. ഇന്ത്യന്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ വിദേശ കേന്ദ്ര സഹ മന്ത്രിപദംവരെയെത്തിച്ചു. ആ പദവിയിലെത്തിയത് സ്വന്തം യോഗ്യതയുടെ അടിസ്ഥാനത്തി ലാണ് അല്ലാതെ ആരുടേയും പിന്നാലെപോയി പരസ്പരം പുറംചൊറിഞ്ഞു് കിട്ടിയതല്ല.
എന്താണ് തരൂരിന്റെ പ്രത്യയശാസ്ത്രം? അത് മാനുഷികമാണ്. യാഥാര്‍ഥ്യങ്ങളെ മുന്‍നിറു ത്തിയുള്ള സൗന്ദര്യാത്മകമായ സാമൂഹ്യ ശാസ്ത്ര വീക്ഷണങ്ങളാണ്. അത് കരുത്തരായ എഴുത്തു കാരില്‍ കാണുന്ന ദാര്‍ശിനിക കാഴ്ചപ്പാടുകളാണ്. രാഷ്ട്രീയ മാടമ്പിത്തരങ്ങള്‍ക്ക് കൂട്ടുനില്‍ ക്കാറില്ല. ഇന്നുള്ള കുറെ എഴുത്തുകാരെപോലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ കടന്നുകൂടി മധുരം നുണയുന്ന പാട്ടും വളയും വാങ്ങുന്ന വ്യക്തിത്വമല്ല തരൂരിന്റെ സാഹിത്യം. അദ്ദേഹം സാംസ്‌കാ രിക രംഗത്തു് വന്നിരുന്നെങ്കില്‍ ശുദ്ധികലശം വരുത്തുമായിരിന്നു. തരൂര്‍ വിദേശത്തു് ചെയ്യു ന്നത് രാഷ്ട്രീയ ചര്‍ച്ചയല്ല രാജ്യതാല്പര്യങ്ങളെ സ്വാര്‍ത്ഥകമാക്കുകയാണ്.അത് ഒരു രാജ്യസ്നേഹി യുടെ മൗലികമായ അവകാശമാണ്. അതില്‍ രാജ്യം ഭരിക്കുന്ന ശക്തനായ ഭരണാധികാരി നരേന്ദ്ര മോദിയെ പുകഴ്ത്തി പറയും. ഇകഴ്ത്തി പറയണോ? അതിനെ ആരെതിര്‍ത്താലും രാഷ്ട്ര വളര്‍ച്ച നോക്കാതെ രാഷ്ട്രീയം അധികാരമായി വളര്‍ന്നതിന്റെ, മരണംവരെ അധികാരത്തില്‍ ഇരിക്കാനാഗ്രഹിക്കുന്ന മുഖംമൂടികളുടെ സ്വാര്‍ത്ഥ താല്പര്യ പ്രതികരണങ്ങളാണ്.രാഷ്ട്രീയ രംഗത്തെ രോഗാതുരമായ ഈ കാഴ്ചപ്പാടാണ് മാറേണ്ടത്.
പഹല്‍ഗാം ഭീകരാക്രമണത്തെ വിദേശ രാജ്യങ്ങളില്‍ വിശദികരിക്കാന്‍ പോയ ഒരു സംഘത്തലവനെ മാത്രം വളഞ്ഞിട്ട് ആക്രമിക്കുന്നതിന്റെ ഗൂഢതന്ത്രം ഒരു വ്യക്തിയുടെ വളര്‍ച്ച, മികവിനുള്ള അസൂയ തന്നെയാണ്. കേരളത്തിലെ ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവിന് തരൂ രിനൊപ്പം നില്‍ക്കാനുള്ള യോഗ്യതയുണ്ടോ? മത രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളില്‍ ഭാഗ്യാ ന്വേഷികളായി നടക്കുന്ന മാനസിക മനോരോഗികള്‍ക്ക്, സങ്കുചിത താല്പര്യക്കാര്‍ക്ക് എന്തും വിവാദ-അപവാദമാക്കാം, സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കാം. ഈ ഭീരുക്കള്‍ തിരിച്ച റിയേണ്ടത് തരൂര്‍ പൊതുജനത്തെ പുച്ഛത്തോടെ കാണുകയോ, ആരുടേയും അടിമയോ, സ്വാര്‍ ത്ഥനോ അല്ല. അദ്ദേഹത്തിന്റെ നേര്‍ത്ത ശബ്ദത്തില്‍ കടന്നുവരുന്നത് സംസ്‌കാര സമ്പന്നമായ ജീവിത വീക്ഷണങ്ങളുമായിട്ടാണ്. ഗാന്ധിജി ജനങ്ങളെ സേവിച്ചത് ആദര്‍ശനിലപാടുകളിലാ യിരിന്നു. ജാതി മത രാഷ്ട്രീയ നിറം നോക്കിയായിരുന്നില്ല.
എഴുത്തുകാരായുള്ള പ്രധാനമന്ത്രിമാര്‍ നെഹ്റു, നരസിംഹ റാവു, വാജ്പേയി മറ്റ് പ്രധാന മന്ത്രിമാരേക്കാള്‍ ജനപക്ഷത്തു് നിന്നവരാണ്. അവര്‍ പഠിച്ച സ്വദേശ വിദേശ വിദ്യാല യങ്ങള്‍ കത്തികുത്തു്-കൊലപാതക-സമരങ്ങള്‍ നടന്നതായിരിന്നില്ല. തരൂരും ആ പാതയിലാണ് സഞ്ചരിച്ചത്. 1994-ല്‍ പ്രതിപക്ഷ നേതാവായിരുന്ന വാജ്പേയ്യെ വിയന്നയിലേക്ക് നരസിംഹ റാവു അയച്ചത് ഒരു പ്രത്യേയശാസ്ത്രത്തിന്റെ പരിവേഷം നോക്കിയല്ല. അവരുടെ മഹത്തായ സ്വഭാവ മൂല്യങ്ങളാണ് ജനങ്ങള്‍ കണ്ടത്. ഇന്നുള്ള ഭരണ-പ്രതിപക്ഷ കക്ഷികളില്‍ ഇത് കാണാ റുണ്ടോ? ഇവരെ കണ്ടല്ലേ ജനങ്ങള്‍ പഠിക്കുന്നത്. ഇതിനെല്ലാം കാരണം മനു ഷ്യരിലെ ആത്മീയ, ധാര്‍മ്മിക മൂല്യങ്ങള്‍ നഷ്ടപ്പെട്ട് മത രാഷ്ട്രീയ മാനുഷിക വിവേചനത്തിന് ഇരകളായതാണ്. ഇന്നത്തെ ഭൂരിപക്ഷം മനുഷ്യരുടെ സിരകളില്‍ പ്രവര്‍ത്തിക്കുന്നത് മനുഷ്യരില്‍ എങ്ങനെ മത സ്പര്‍ദ്ധ വളര്‍ത്തി കുറെ മതഭ്രാന്തന്മാരെ വാര്‍ത്തെടുക്കാം അതിലൂടെ അധികാരത്തിലെത്താം എന്ന ചിന്തയാണ്.
പാകിസ്ഥാനില്‍ ഒരു ഭീകരന്‍ പൊട്ടിത്തെറിച്ചാല്‍ ഒരു കോടി കിട്ടും. പ്രാചീന ശിലായുഗ ത്തില്‍ ജീവി ക്കുന്ന, പണമെന്ന ദുഷ്ട ദൈവങ്ങളെ ആരാധിക്കുന്ന നരഭോജികള്‍. ഇതിനെ കരു തലോടെ കാണുന്നവരാണ് സര്‍ഗ്ഗ പൈതൃക സംസ്‌കാരത്തില്‍ ജീവിക്കുന്നവര്‍. അവര്‍ക്കറിയാം ഈ മന്ദബുദ്ധികള്‍ക്ക് മഹത്തായ സംസ് കാര മഹിമയോ അറിവോ ഇല്ലെന്നുള്ളത്. സാഹിത്യ പ്രതിഭകള്‍ അധികാരത്തില്‍ എവിടെ വന്നിട്ടുണ്ടോ അവിടെയെല്ലാം പുരോഗതി കാണാം. അവരില്‍ സാംസ്‌കാരിക പൈതൃകമുണ്ട്. മാനവികതയുണ്ട്. കേരളത്തില്‍ മന്ത്രിമാരായിരുന്ന മലയാളത്തിലും ഇംഗ്ലീഷിലും നിരവധി കൃതികള്‍ പ്രസിദ്ധികരിച്ച ജന്മികുടിയാന്‍ വേരുകള്‍ മുറിച്ചുമാറ്റിയ ഈ.എം.എസ്, സി.അച്യുതമേനോന്‍, മുസ്ലിം സമുദായത്തിന് നിര്‍ണ്ണായക സ്ഥാനം നേടിക്കൊടുത്ത സി.എച്ച്. മുഹമ്മദ് കോയ, ജോസഫ് മുണ്ടശ്ശേരി, സി.ദിവാകരന്‍, എം.എ.ബേബി, ജി.സുധാകരന്‍ തുടങ്ങി പല പ്രതിഭകളെ കാണാം. കുളത്തിലെ തവളകളെപോലെ കേരള ത്തില്‍ ജീവിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് ലോകം ചുറ്റി നടന്നുകണ്ട ഒരു ആഗോള എഴുത്തുകാരനെ ഉള്‍ക്കൊള്ളുക അത്ര എളുപ്പമല്ല. അവരില്‍ കാണുന്നത് അസൂയ, പരദൂഷണമാണ്. മറ്റുള്ളവ രുടെ വളര്‍ച്ചയില്‍ അസഹിഷ്ണതയുള്ളവര്‍.
നമ്മള്‍ ഏത് ജാതിമത രാഷ്ട്രീയ വിശ്വാസത്തില്‍ ജീവിച്ചാലും കാലത്തിനും ഒരു നീതി ശാസ്ത്രമുണ്ട്. അതില്‍ വിശാലമായ കാഴ്ചപ്പാടുള്ളവര്‍ പുരോഗമനാശയങ്ങളിലൂടെ വസന്ത ത്തിന്റെ സൗന്ദര്യാനുഭൂതി നല്‍കും അല്ലാതെ വക്രതയുടെ നടുവില്‍ മറ്റുള്ളവരെ വഞ്ചിക്കുന്ന വരല്ല. തരൂരിനെപ്പോലുള്ള ഒരു എഴുത്തുകാരന് വിധേയത്വവര്‍ഗ്ഗത്തിനൊപ്പം വിധേയത്വം കാണിച്ചു് അടിമയായി ഭൗതിക രാഷ്ട്ര, വരട്ടുതത്വ സിദ്ധാന്തവുമായി ഏതെങ്കിലും പാര്‍ട്ടി ക്കൊപ്പം നില്‍ക്കുന്ന കാര്യം സംശയമാണ്. അങ്ങനെ നിന്നിരുന്നുവെങ്കില്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം വരെ ലഭിക്കുമായിരിന്നു.
തരൂര്‍ സ്വന്തമായി ഒരു പാര്‍ട്ടി രൂപീകരിച്ചാല്‍ ഈ വരട്ടുതത്വ വിശ്വാസത്തില്‍ ജീവിക്കു ന്നവരുടെ പിന്തുണ ലഭിക്കുമോ? കേരളം ഭരിക്കേണ്ടത് സര്‍ഗ്ഗധനരായ എഴുത്തുകാരാണ്. ഒരി ക്കലെങ്കിലും കലാ സാഹിത്യ രംഗത്തുള്ളവര്‍ കേരളം ഭരിച്ചാല്‍ സ്വര്‍ഗ്ഗഭൂമിയായി മാറുമെന്നു ള്ളതിന് സംശയമില്ല. നിര്‍ഭാഗ്യമെന്ന് പറയാന്‍ കേരളത്തെ ജാതി മത രാഷ്ട്രീയക്കാര്‍ വീതിച്ചെ ടുത്തു് അവര്‍ തമ്മിലുള്ള വ്യാപാര കൂട്ടുകച്ചവട ഉടമ്പടിയിലൂടെ മുതലാളിത്വ-നാടുവാഴി-ഉദ്യോ ഗസ്ഥ വര്‍ഗ്ഗ സംസ്‌കാരമാണ് ഇന്ന് നടക്കുന്നത്. സമൂഹത്തില്‍ ജാതി മത രാഷ്ട്രീയ കപടബോധ ത്തില്‍ നിന്ന് മാറി വിജ്ഞാന സമ്പത്തുള്ള ഒരു യുവതലമുറ രംഗത്ത് വന്നാല്‍ അതിനൂതന മായ മനുഷ്യസമൂഹത്തെ അഭിവൃദ്ധിയിലേക്ക് വളര്‍ത്താന്‍ പാശ്ചാത്യ വികസിത രാജ്യങ്ങളെ പോലെ സാധിക്കും. അതിന് മനഃസാക്ഷി ശുദ്ധിചെയ്തു് മനുഷ്യസമുദായമായി മാറിയാല്‍ കേരളത്തെ മാറ്റിയെടുക്കാം.
About The Author
No related posts.
One thought on “ശശി തരൂര്‍ രാഷ്ട്രീയക്കാരനല്ല സാഹിത്യകാരനാണ്-കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)”
100%ശരി.