ചില ചിറകടിയൊച്ചകളുണ്ട്..
ഏറ്റവും ശ്രുതിമധുരമായൊരീണം പോലെ
ആകാശം മുറിച്ച് കടന്നുപോയവ…
ജാലകപ്പടിമേലൊരു തൂവൽ പൊഴിച്ച്….
ഹൃദയം ചേര്‍ത്ത്….
ഒരു പിടച്ചില്‍ പോലെ തഴുകിയൊഴിഞ്ഞവ…
വസന്തം മഞ്ഞദലങ്ങളുള്ള പൂക്കളിൽ തറഞ്ഞുപോയൊരു പൂന്തോപ്പുപോലെ
അഴകുള്ളവ….
ചേര്‍ത്തു പിടിക്കുവാന്‍ കൊതിക്കുമ്പോൾ
കുറിഞ്ഞിപ്പൂക്കൾ പടർന്നു കയറിയ
ഒരു തടാകം പോലെ
അലസതയുടെ കാട്ടുവഴികളിലൂടെ
പടികടന്നൊഴുകിയവ…
മഴക്കാടുകളുടെ വശ്യതയും…
ഇലപൊഴിയും കാടുകളുടെ ശൂന്യതയും..
ഒരുപോലെ പകരുന്നവ…..
ഏകാന്തമായിരിക്കുമ്പോഴെല്ലാം
അപൂര്‍ണ്ണമായൊരു യാത്രപോലെ
ഓര്‍മ്മകളില്‍ മടങ്ങിയെത്തുന്നവ…
ഒരു നദി കുറുകെ ഒഴുകുന്ന
നഗരം പോലെ….
ഹൃദയത്തിലെന്നും
നനഞ്ഞു കിടക്കുന്നവ.
– വന്ദന













