LIMA WORLD LIBRARY

സഖാവ് ജി സുധാകരന്‍ കലാകാരനാണ് അടിമയല്ല – കാരൂര്‍ സോമന്‍, (ചാരുംമൂടന്‍) 

കാടുകയറുന്ന ഭാവനപോലെ വന്യ വനത്തിലെ ആധുനിക സാമൂഹ്യ രാഷ്ട്രീയ പൊള്ള ത്തര ഹൃദയ സംവേദനത്തില്‍ ഏര്‍പ്പെട്ടിരിക്കയാണ് മുന്‍ മന്ത്രി ജി.സുധാകരന്‍. കൃത്രിമകാവ്യ ഭാഷയും എ.ഐ ഉപകരണത്തിലൂടെ കഥ, കവിത, നോവലുകള്‍വരെ ഉല്പാദിപ്പിച്ചു് എഴു ത്തുകാര്‍ പെറ്റുപെരുകുന്ന കാലത്തു് കവിതയിലെ സത്യവും സൗന്ദര്യവും തിരിച്ചറിയുന്ന സഖാവ് ആര്‍ക്കും അടിമയാകാന്‍ തയ്യാറല്ല. കഴിഞ്ഞു പോയ വരണ്ട കാലങ്ങളെ കണ്ട് കൂടു തുറന്നുവിടുന്ന കഴുകന്മാരെപോലെ അദ്ദേഹത്തെ ആക്രമിക്കുന്നവര്‍ അറിയേണ്ടത് സ്വന്തം ആത്മാവിനെ വിറ്റ് തിന്നാന്‍ എല്ലാം കാലത്തും അടിമകള്‍ക്ക് സാധ്യമല്ല. അടിമകളും ഒരിക്കല്‍ സ്വാതന്ത്ര്യം പ്രാപിക്കും. ഗാന്ധിയന്മാരുടെ പതനവും സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങളും ജീവിതത്തില്‍ പുതുമയുള്ളതുമല്ല.  എന്തിനും ജാതിമത രാഷ്ട്രീയ നിറങ്ങള്‍ കൊടുക്കുന്നവര്‍ ഒരു ജനതയുടെ സാംസ്‌കാരിക മൂല്യങ്ങളെ ചവുട്ടിത്തേക്കരുത്, സ്വന്തം ധാര്‍മ്മികബോധത്തെ വികലമായ രാഷ്ട്രീയക്കാര്‍ക്ക്  വിരുന്നൂട്ട് നടത്തരുത്.

ബുദ്ധിജീവികളും ജ്ഞാനികളുമായ ചിന്തകര്‍ പടുത്തുയര്‍ത്തിയ അതിമഹനീയമായ ആദര്‍ശ  ദര്‍ശ നശാസ്ത്രം പുതിയ ഭൗതികവാദവീക്ഷണം വൈരുദ്ധ്യാത്മക ചിന്തകളില്‍ വള ഞ്ഞുപുളഞ്ഞു പോകുമ്പോള്‍ ചോദ്യങ്ങള്‍ ഉയര്‍ന്നുവരും. ഇതിലെ ആശയദാരിദ്ര്യം പലരെ കൊണ്ടെത്തിച്ചിരിക്കുന്നത് മുമ്പുണ്ടായിരുന്ന സവര്‍ണ്ണ അവര്‍ണ്ണ ജാതി അകലത്തിലാണ്. അവര്‍ണ്ണന്‍ അത് ലംഘിച്ചാല്‍ തീണ്ടലാണ്. മുക്കാലില്‍ കെട്ടിയടിക്കും. ഇന്ന് ആ ശിക്ഷയി ല്ലെങ്കിലും ശിക്ഷ നടപ്പാക്കുന്നത് രാഷ്ട്രീയ നിറം നോക്കിയാണ്. മുന്‍പുണ്ടായിരുന്ന തിരുവ നന്തപുരം മേയര്‍ സ്വന്തം പാര്‍ട്ടിയിലുള്ളവരെ സര്‍ക്കാര്‍ ജോലിയില്‍ തിരുകി കയറ്റാന്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇത് കലാ സാഹിത്യ രംഗത്തും എല്ലാം മേഖലകളിലും കാണുന്ന വര്‍ഗ്ഗ സര്‍വ്വാധിപത്യമാണ്. ഇതിനാണോ ഒരു ജനപ്രതിനിധിയെ തെരഞ്ഞെടുക്കുന്നത്? അധികാരത്തില്‍ വരുന്ന ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ അണികളെ ഇങ്ങനെ ഓരോ രംഗത്തും കുത്തിനിറച്ചാല്‍ അത് എന്ത് ജനാധിപത്യമാണ്? നാടുവാഴി ഭരണവും രാഷ്ട്രീയ സദാചാര ഗുണ്ടാവിളയാട്ടവും ഒരു നാടിന്റെ ഭാവിയെ തകര്‍ക്കുമെന്നോര്‍ക്കുക. സമത്വം, സാഹോദര്യം, തുല്യനീതി വാക്കില്‍ മതിയോ പ്രവര്‍ത്തിയില്‍ കാണേണ്ടതല്ലേ? അര്‍ഹ തപ്പെട്ടവരെ എന്തുകൊണ്ട് അകറ്റി നിര്‍ത്തുന്നു? ഇതുപോലുള്ള അഴിമതി അനീതിയെ അപലപിച്ചാല്‍ ആ വ്യക്തി എങ്ങനെ സാമൂഹ്യ വിരുദ്ധനാകും?

ഏത് പാര്‍ട്ടിയായാലും കേരള ജനതയ്ക്ക് വേണ്ടത് ജി.സുധാകരനെപോലെ അഴിമതി വിരുദ്ധരായ ജനസേവകരെയാണ്. അല്ലാതെ കുടിലില്‍ നിന്ന് കൊട്ടാരം പണിയുന്ന അഴിമതി, അനീതി നടത്തുന്ന ജനസേവകരെയല്ല. മുന്‍കാലങ്ങളില്‍ കണ്ടിരുന്ന സവര്‍ണ്ണ അവര്‍ ണ്ണരെപോലെ രാഷ്ട്രീയക്കാര്‍ ജാതിമതങ്ങളെ പല തട്ടുകളിലാക്കി മനുഷ്യരെ തമ്മിലടിപ്പിച്ചും വിഘടിപ്പിച്ചും എഴുത്തുകാരെ വാലാട്ടികളാക്കിയും രാജകീയ പ്രൗഢിയില്‍ ജീവിക്കുന്നവര്‍ സമൂഹത്തിന് സംഭാവനയായി നല്‍കുന്നത് ഭയാനകമായ അസ്വാതന്ത്ര്യവും അസമത്വവുമാണ്. യുദ്ധങ്ങള്‍ എങ്ങനെ നിരപരാധികളെ കൊല്ലുന്നുവോ അതുപോലെ രാഷ്ട്രീയ പാര്‍ട്ടികള്‍ സമൂഹത്തില്‍ ക്രൂരതകള്‍ നടത്തുന്നു. കൊലയാളികള്‍ക്കുപോലും ഒത്താശ ചെയ്യുന്നു. നിയമ ങ്ങള്‍ അട്ടിമറിക്കുന്നു. പാവങ്ങളുടെ ശബ്ദം നിശ്ശബ്ദതയില്‍ മുങ്ങി മരിക്കുന്നു. കേരള നിയമസഭ തെരെഞ്ഞെ ടുപ്പില്‍ 1957 നീലേശ്വരത്തു് നിന്ന് ജയിച്ചുവന്ന ഇ.എം.എസ് തുടങ്ങി വി.എസ് അച്യുതാനന്ദനില്‍ എത്തി നില്‍ക്കുമ്പോള്‍ അധികാരത്തില്‍ വന്നവരുടെ സ്വത്തു് വിവരങ്ങള്‍ വെളിപ്പെടുത്തണം. ജനസേവകരുടെ മഹത്തായ രാഷ്ട്രീയ സംസ്‌കാരം ജനസേവനമാണ്.

മനുഷ്യരുടെ സാംസ്‌കാരിക മണ്ഡലത്തിന് മാറ്റം വരണമെന്നുണ്ടെങ്കില്‍ സത്യസന്ധരായ എം. എ ബേബി, ബിനോയ് വിശ്വം,  ജി.സുധാകരനെപ്പോലേ ഇതര പാര്‍ട്ടികളിലുള്ളവര്‍ അധികാ രത്തില്‍ വരണം. ഇല്ലെങ്കില്‍ ഇന്ന് നടക്കുന്ന സാംസ്‌കാരിക ഹാസ്യ രാഷ്ട്രീയ നാടകം തുടരുക തന്നെ ചെയ്യും. യുവതിയുവാക്കള്‍ നാട് വിടും. വരും തലമുറയ്ക്ക് അവസരം കൊടുക്കാതെ മരണംവരെ അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്നവരെപറ്റി വോട്ടുകള്‍ കൊടുക്കുന്നവര്‍ക്ക് ഒരു ബോധ്യവുമില്ലേ? ഇതിന്റെ പിന്നില്‍ കളിക്കുന്നത് കള്ളവോട്ടുകളോ? അതോ പബ്ലിക് സര്‍വ്വീസ് കമ്മീഷനെ നോക്കുകുത്തിയാക്കി യോഗ്യതയില്ലാത്തവരെ പിന്നാമ്പുറ നിയമനങ്ങള്‍ നടത്തി തിരുകി കയറ്റുന്നതിന്റെ ഉപകാരസ്മരണയോ? ചിലരാകട്ടെ വര്‍ഗ്ഗീയതയും മതം പ്രചരിപ്പിച്ചും കാല്‍ വിദ്യയും മുക്കാല്‍ തട്ടിപ്പുംകൊണ്ട് കാലം കഴിക്കുന്നു. ഇപ്പോഴുള്ള ട്രാന്‍ സ്‌പോര്‍ട്ട് മന്ത്രിയെപോലെ അയ്യായിരം കാമിനിമാരുള്ള കാമഭ്രാന്തന്മാരെയാണോ തെരഞ്ഞെ ടുക്കേണ്ടത് അതോ സ്വഭാവശുദ്ധിയുള്ള അഴിമതിയുടെ കറപുരളാത്ത ജി.സുധാകരനെപ്പോ ലെയുള്ളവരേയോ?

ഇന്ന് കാണുന്ന രാഷ്ട്രിയ പാര്‍ട്ടികള്‍, നേതാക്കള്‍ അവര്‍ക്ക് ചുറ്റും മതിലുകളുണ്ടാക്കി അതില്‍ കുറെ അടിമകളെ തീറ്റിപ്പോറ്റുകയാണ്. ജി.സുധാകരന്‍ ഈ മതില്‍ക്കെട്ടിനുള്ളിലെ അന്തേവാസിയല്ല. അദ്ദേഹം അറുപത്തിമൂന്ന് വര്‍ഷങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ സേവിച്ച തുകൊണ്ട് തന്റെ യോഗ്യതയ്ക്ക് ലഭിച്ച അംഗീകാരമാണ് മന്ത്രി പദവി. മാത്രമോ സ്വന്തം സഹോദരന്‍വരെ രക്തസാക്ഷിയായി. ഒരു പാര്‍ട്ടിക്കാരനും ആ കേസ് നടത്താനോ സഹാ യിക്കാനോ മുന്നോട്ട് വന്നില്ല. സ്വന്തം വീട്ടിലെ ആഞ്ഞിലി വിറ്റ് കേസ് നടത്തിയെന്ന് കേരള സമൂഹം കേട്ടപ്പോള്‍ ആരിലാണ് ഒരു വിങ്ങല്‍ അനുഭവപ്പെടാത്തത്? എന്റെ ഒരു അനുഭവം പറഞ്ഞാല്‍ അദ്ദേഹം സഹകരണ വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ കോട്ടയത്തെ സാഹിത്യപ്രവര്‍ ത്തക സഹകരണ സംഘം കെട്ടിടം അതിമനോഹരമായി പുനര്‍നിര്‍മ്മിച്ചു.  സംഘത്തില്‍ നിന്ന് ഞാനടക്കം പുസ്തക റോയല്‍റ്റി കിട്ടാനുള്ളവര്‍ക്ക് എറണാകുളം ടൗണ്‍ ഹാളില്‍ വെച്ച് മന്ത്രി തന്നെ എഴുത്തുകാര്‍ക്ക് ചെക്കുകള്‍ കൈമാറി. അന്ന് സംഘം ഇറക്കിയ എന്റെ നോവല്‍ ‘കാണാപ്പുറങ്ങള്‍,’ ഗള്‍ഫ് ചരിത്രം ‘കഥകളുറങ്ങുന്ന പുണ്യഭൂമി’ ശ്രീ.ഏഴാംച്ചേരി രാമചന്ദ്രന് നല്‍കി പ്രകാശനം ചെയ്തു. ഡോ.ജോര്‍ജ് ഓണക്കൂര്‍ അധ്യക്ഷനായിരിന്നു. 1945-ല്‍ എം.പി.പോള്‍ പ്രസിഡന്റ്, കാരൂര്‍ നീലകണ്ഠപിള്ള സെക്രട്ടറിയായി 12 എഴുത്തുകാര്‍ തുടങ്ങിയ സംഘം ഇന്ന് രാഷ്ട്രീയക്കാരുടെ കൂത്തരങ്ങായി മാറിയിട്ടുണ്ട്. സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പുകളിലെല്ലാം അരാഷ്ട്രീയതയുടെ മൂടുപടമാണ്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px