പ്രഭാതത്തിലെ ചെങ്കതിരുകളുടെ കാന്തിപോലെയാണ് മനുഷ്യരുടെ ആത്മീയ സാംസ്‌കാ രിക പൈതൃകം കുടികൊള്ളുന്ന ശബരിമലയെ ലോക മലയാളികള്‍ കാണുന്നത്. കൊടുംങ്കാറ്റ് ഭൂമിയുടെ അടി ത്തറയിളക്കുന്നതുപോലെയാണ് കനകനിര്‍മ്മിതമായ പലതും ശബരിമലയില്‍ നിന്ന് ചരിത്രത്തിലാദ്യമായി കൊള്ളക്കാര്‍ കടത്തിയത്. മയില്‍പ്പീലികളുടെ വര്‍ണ്ണശബളിമ പോലെ കാന്തി പകരുന്ന പര്‍വ്വത മലമടക്കുകളാല്‍, പമ്പാ നദിയുടെ തീരത്തു് ധാരാളം കുന്നു കളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന സ്വര്‍ഗ്ഗത്തിലേക്കെന്ന പോലെ ലക്ഷക്കണക്കിന് സ്വാമിഭക്തര്‍ വരുന്ന ഇന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമാണ് ശബരിമല ശ്രീ ധര്‍മ്മ ശാസ്താക്ഷേത്രം. അവിടേക്കാണ് ആഗോള അയ്യപ്പ വിശ്വാസിയും അവിശ്വാസിയും വിസ്മയത്തോടെ നോക്കുന്നത്. ചരിത്രത്തിലെ ഈ പാപഭാരം എത്ര പൂജകള്‍ നടത്തിയാലും മാറില്ല. ആത്മീയ സുഗന്ധം നുകരുന്നവരുടെ മധ്യത്തില്‍ ദുര്‍ഗന്ധം വമിക്കുന്ന കാട്ടുവണ്ടുകള്‍ മധുരം നുകരാന്‍ എങ്ങനെ യെത്തി? മതദൈവങ്ങളുടെ പേരില്‍ മനുഷ്യരെ കൊള്ള ചെയ്യുന്ന അമ്പലങ്ങള്‍ (ദേവാലയ ങ്ങള്‍) ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത് ആത്മചൈതന്യത്തെക്കാള്‍ മൃത്യു പൂജയും വഴിപാടുകളു മാണ്. എപ്പോഴും വസന്തം തളിര്‍ത്തുപൂത്തു നില്‍ക്കുന്ന ശബരിദേവന്റെ സ്വര്‍ണ്ണകൊള്ളയില്‍ വിരുന്നുകാരായി വന്നവര്‍ ആരൊക്കെയാണ്?
മനുഷ്യരുടെ ദുഃഖ സങ്കടങ്ങളില്‍ പങ്കുകൊള്ളാന്‍ ജനസേവകര്‍ പരാജയപ്പെടുപ്പോ ഴാണ് അഭയ കേന്ദ്രങ്ങളായി ദേവാലയങ്ങളില്‍ പാവങ്ങളെത്തുന്നത്. ആരും സഹായിക്കാനി ല്ലാത്ത പാവങ്ങള്‍ക്ക് ദൈവമല്ലാതെ ആരാണ് തുണയുള്ളത്. ആ അഭയാവസ്ഥ അവരെ ഭയവും ശങ്കയുമില്ലാത്തവരാക്കി മാറ്റുന്നു. അവിടെയാണ് പലവിധമുള്ള ചൂഷണങ്ങള്‍ നടക്കുന്നത്. അറിവില്ലാത്ത അന്ധവിശ്വാസികള്‍ അത് തിരിച്ചറിയാറില്ല. വികസിത രാജ്യങ്ങളില്‍ മെച്ചപ്പെട്ട ഭരണവും ജീവിത നിലവാരവുമുള്ളതുകൊണ്ടാണ് ആരാധനയ്ക്ക് ആള്‍ക്കാരുടെ എണ്ണം കുറഞ്ഞു ദരിദ്ര രാജ്യങ്ങളില്‍ എണ്ണം കൂടുന്നത്. ഇവരില്‍ ആത്മീയതുടെ (ഈശ്വരന്റെ) പാദങ്ങളില്‍ പ്രണമിച്ചുപോകുന്നവരുമുണ്ട്. കേരളം കഴിഞ്ഞ നാളുകളില്‍ അനീതി- അഴി മതി-കൊള്ള-കൊലപാതകത്തിന്റെ രക്ഷാകേന്ദ്രമായി മാറുന്നതിന്റെ അവസാന അനുഭവമാണ് ശബ രിമലയിലെ കൊള്ളയും കൊള്ളക്കാരും. അതിന്റെ ഓളങ്ങളില്‍ സര്‍ക്കാരും ആടിയു ലയുന്നു. അമ്പലം വിഴുങ്ങികള്‍ക്ക് വാതില്‍പ്പലക ചേമ്പ് വെറും പപ്പടവും സ്വര്‍ണ്ണം ചെമ്പുമാണ്. ഇന്നത്തെ ശബരിമല അയ്യപ്പന്റെ അവസ്ഥ അമ്പ് കുമ്പളത്തു, വില്ല് ചേപ്പാട്ട്, എയ്യുന്നവന്‍ പനങ്ങാട്ട് എന്ന നിലയിലാണ് ദേവസ്വം ബോര്‍ഡ് എത്തിച്ചിരിക്കുന്നത്. അച്ഛനമ്മമാരുടെ ശാപം അവര്‍ മരിച്ചാലും പോകില്ലെന്നെതുപോലെ ശബരി ദേവന്റെ ശാപം ഒരു നിഴല്‍പോലെ ഓരോരുത്തരുടെ ഉറക്കം കെടുത്തുന്നു. ഈ കുരുക്ക് കോടതി അഴിച്ചടുത്തു് കുറ്റവാളികളെ കണ്ടെ ത്തുമോ?
ഈശ്വരനെ ആരാധിക്കേണ്ടവര്‍ക്ക് സ്വര്‍ണ്ണനിര്‍മ്മിതമല്ലാത്ത വിളക്കും എണ്ണയും തിരിയു മാക്കിയാല്‍ അല്ലെങ്കില്‍ മെഴുകുതിരി വെളിച്ചമാക്കിയാല്‍ കൊള്ളകള്‍ നടക്കില്ല. അതല്ലേ ആത്മീയ സൗന്ദര്യം. എന്തിനാണ് ഈശ്വര സങ്കല്‍പ്പങ്ങള്‍ക്ക് വിലയേറിയ വസ്തുക്കള്‍? ഒരാളുടെ സമ്പത്സമൃദ്ധി വെളിപ്പെടേണ്ട സ്ഥലമാണോ ആരാധനാ കേന്ദ്രങ്ങള്‍. അവിടെ ധാരാളം പൊങ്ങ ച്ചക്കാരെ നമ്മള്‍ കാണാറുണ്ട്. നമ്മെ ഭരിക്കുന്നവരില്‍ മാലിന്യ സ്വഭാവമുണ്ടോ എന്നതുപോലെ ദൈവങ്ങളുടെ പേരില്‍ നടത്തിക്കൊണ്ടിരിക്കുന്ന വഴിപാടുകള്‍ മാലിന്യം പുരണ്ടതാണോ എന്നറിയാന്‍ എന്തെങ്കിലും നിരീക്ഷണങ്ങള്‍ നടക്കുന്നുണ്ടോ? സ്വര്‍ണ്ണം കൊടുത്ത വിജയ് മല്യ ലണ്ടനില്‍ പിടികിട്ടാപ്പുള്ളിയായി കഴിയുകയാണ്. ഈ ഭൗതിക ലോകത്തു് ജീവിക്കുന്ന മനുഷ്യന്‍ പ്രപഞ്ച സൃഷ്ടിയായ ഈശ്വരന് (നാം വിശ്വസിക്കുന്ന ശക്തിക്ക്) സ്വര്‍ണ്ണം വെള്ളി തുടങ്ങിയ സമ്പത്തു് കൊടുത്തു നാട്ടില്‍ നടക്കുന്ന ഭരണകൂട കൈക്കൂലിപോലെ കാര്യം കാണാനുള്ള കുതന്ത്രം അന്ധവിശ്വാസത്തിന്റെ പ്രതിഫലനമാണ്. വികസിത രാജ്യങ്ങളില്‍ ഇതുപോലുള്ള ആത്മീയ അജ്ഞത കാണാറില്ല. അതിന്റെ കാരണം അവര്‍ വായിച്ചു് വായിച്ചു് വളരുന്നവരാണ് അല്ലാതെ പൈങ്കിളി സിനിമ കണ്ടുവളരുന്നവരല്ല.
നൂറ്റാണ്ടുകളായി വിശ്വാസങ്ങളില്‍ പരിണമിച്ചെത്തിയ മനുഷ്യ മനസ്സില്‍ കെട്ടടങ്ങി കിടക്കുന്ന അത്യാര്‍ത്തിയാണ് മത ദൈവങ്ങളിലൂടെ മനുഷ്യരിലെത്തുന്നത്. പ്രാചീനമായ ഈ അന്ധ വിശ്വാസ സംസ്‌കാരധാരക്കാണ് മാറ്റം വരേണ്ടത്. ഈ സത്യം തുറന്നുപറഞ്ഞതിനാണ് ബി.സി.യില്‍ ജീവിച്ച ലോക തത്വജ്ഞാനി സോക്രട്ടീസ് കൊലചെയ്യപ്പെട്ടത്. ഈശ്വരനില്‍ അഭയം തേടാന്‍ ധാരാളം ഉപവാസ വൃതാനുഷ്ഠാന തപസ്സുകള്‍ നമ്മുടെ മുന്നിലുണ്ട്. ആ ധ്യാന ധാരയിലേക്ക് എന്താണ് വിശ്വാസികള്‍ കടന്നുവരാത്തത്? അതല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ചുളുവില്‍ പൂജാ പ്രാര്‍ത്ഥനകളും നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്ന ആഘോഷങ്ങളും നടത്തി സായുജ്യമടയുന്നവര്‍.
പുഴ പുഴയോടെ കൈകോര്‍ക്കുന്നതുപോലെയാണ് അധികാരശക്തികള്‍ എല്ലാം വകു പ്പുകളിലും അരക്കിട്ടുറപ്പിച്ചിരിക്കുന്നത്. ജനാധിപത്യത്തിലെ തുല്യ നീതി, യോഗ്യത നോക്കി യാണോ ഓരോ പദവികള്‍ കൊടുക്കുന്നത്? എന്തുകൊണ്ടാണ് യോഗ്യതയുള്ളവര്‍ തള്ളപ്പെടു ന്നത്? ശബരിമല അമ്പലം ഭരിക്കാനുള്ള എന്ത് യോഗ്യതയാണ് ദേവസ്വം ബോര്‍ഡിനുള്ളത്? അധികാരത്തില്‍ വരുന്നവര്‍ വിലയിരുത്തുന്ന യോഗ്യത സ്വന്തം പാര്‍ട്ടിക്കാരനാണോ? ഇതാണോ ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ഒരാളുടെ യോഗ്യത? എവിടെ നോക്കിയാലും അധികാര ദുര്‍വിനിയോഗമാണ്. ശബരിമലയില്‍ കണ്ടതും കണ്ടുകൊണ്ടിരിക്കു ന്നതും പാര്‍ട്ടികളുടെ വീതം വെക്കലാണ്. സാമൂഹ്യ സാംസ്‌കാരിക രംഗമല്ല ഏത് വകുപ്പെടുത്താലും ഇതാണ് കേരളത്തിന്റെ ദുരവസ്ഥ. സിംഹങ്ങള്‍ ഗര്‍ജ്ജിച്ചിരുന്ന സ്ഥാനങ്ങളില്‍ കുറുക്കന്മാര്‍ ഓലിയിടുന്ന കാലം.
ലോകമെങ്ങുമുള്ള മലയാളികള്‍ ആരാധനയോടെ കാണുന്ന ഒരു പുണ്യ ഭവനത്തില്‍ നല്ല പ്രവര്‍ത്തിയും ഈശ്വര ചിന്തയുമുള്ളവര്‍ കൊള്ള ചെയ്യുമോ? കൊള്ളയ്ക്ക് കുടപിടി ക്കുമോ? ശബരിമലയിലെ സമ്പത്തിന്റെ മൂല്യനിര്‍ണ്ണയം ആരുടെ കയ്യിലാണ്? രാഷ്ട്രീയ പാര്‍ ട്ടികള്‍ക്ക് അധികാരം കിട്ടിക്കഴിഞ്ഞാല്‍ ആളെ നോക്കേണ്ട കോളു നോക്കിയാല്‍ മതി എന്നവ സ്ഥയാണ്. ഇത് ജനാധിപത്യ ധ്വംസനമല്ലേ? അവരുടെ ആര്‍ത്തിയും ആശയും പെരുത്ത് നാട് അരിഷ്ടതയില്‍ ജീവിക്കുന്നു. ഓരോ പാര്‍ട്ടികള്‍ അധികാര നേര്‍ച്ചയും വഴിപാടും നടത്തി അമ്പലനടയിലെത്തുന്നത് സമ്പത്തിനെന്ന് ഇപ്പോഴാണ് അയ്യപ്പഭക്തര്‍ക്ക് മനസ്സിലായത്. നല്ല ഭക്തര്‍ ദേവാലയ സ്ഥാപനങ്ങളെ കാണുന്നത് വിശുദ്ധിയോടെയാണ്. അവിടെ സമ്പത്തിനോട് ആര്‍ത്തിപൂണ്ട ഈ തുരപ്പന്മാര്‍ ചുരണ്ടിയെടുത്തത് എത്രയോ കോടികള്‍. ഇത് മലയാളിക്ക് മാനമോ അതോ അപമാനമോ? എത്രയോ നൂറ്റാണ്ടുകളായി ഇത് തുടരുന്നു. ഇതില്‍ വോട്ടുപെട്ടി നിറ യ്ക്കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ഇരട്ടത്താപ്പ് എന്തിനാണ്? അയ്യപ്പന്‍ ഈ കൂട്ടരുടെ അംഗത്വം എടുത്തിട്ടുണ്ടോ?
കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ നഷ്ടപ്പെട്ട സ്വര്‍ണ്ണം കണ്ടെത്തില്ലായിരുന്നു. വ്യവ സായി വിജയ് മല്യ 1998 സെപ്റ്റംബര്‍ നൂറ് (800 ഗ്രാം) പവനോളമാണ് ശബരിമല ശ്രീകോവിലും ദ്വാരപലകാശില്പങ്ങളും സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞു കൊടുത്തത്. അറ്റകുറ്റപ്പണിയെന്നപേരില്‍ കൊണ്ടുപോയ സ്വര്‍ണ്ണം തിരികെ യെത്തുന്നത് 397 ഗ്രാം ആണ്. ഇങ്ങനെ നടന്നിട്ടുള്ള കൊള്ള മുതല്‍ പിടിച്ചെടുക്കണം. മേല്‍ശാന്തിയായാലും ബോര്‍ഡ് ആയാലും ഈ കളവിന് കൂട്ടുനിന്നവരെ തുറുങ്കിലടക്കുകയാണ് വേണ്ടത്. പാവങ്ങള്‍ നേര്‍ച്ചയായി കൊടുത്തത് അധികാരത്തിലിരിക്കുന്ന ചെപ്പടിവിദ്യക്കാര്‍ വിഴുങ്ങരുത്. കേരളം മാറിമാറി ഭരിക്കുന്ന സര്‍ക്കാരുകള്‍ ദേവാലയ കാണിക്കവഞ്ചികളില്‍ കയ്യിട്ടുവാരുന്നവരെ ഇന്നുവരെ കണ്ടെത്തിയിട്ടില്ല. തിരുവിതാംകുര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിടുകയാണ് വേണ്ടത്. ഇത് പിരിച്ചുവിട്ട് ഈശ്വരഭയമുള്ളവരുടെ ഒരു കമ്മിറ്റിയുണ്ടാക്കി കോടതിയുടെ മേല്‍നോട്ടത്തില്‍ ഒരു ന്യായാധിപന്‍ ചെയര്‍മാനായി തുടര്‍ന്നാല്‍ അമ്പലങ്ങളില്‍ നടക്കുന്ന കൊള്ളയും കൊള്ളക്കാരും ഇനിയും തലപൊക്കില്ല.











