LIMA WORLD LIBRARY

അവാര്‍ഡിന്റെ അതിര്‍വരമ്പുകള്‍ – കാരൂര്‍ സോമന്‍, (ചാരുംമൂടന്‍)

ഒരു സമൂഹത്തെ പുനരുദ്ധരിക്കേണ്ട സാമൂഹ്യ കലാ സാംസ്‌കാരിക രംഗത്തുള്ളവരുടെ മനഃ സാക്ഷി റബര്‍ പന്തുപോലെ ഉരുളുകയാണ്. അധികാരമേധാവിത്വം ശക്തമായാല്‍ അത് ദേശീയ സാംസ്‌കാ രിക ബോധത്തെ അശക്തമാക്കും, അസ്ഥിരപ്പെടുത്തും. പതിറ്റാണ്ടുകളായി കേരളത്തിലെ നവോദ്ധാന നായകര്‍ പടുത്തുയര്‍ത്തിയ സാമൂഹ്യ സാംസ്‌കാരിക പരിഷ്‌ക്കാര ങ്ങളുടെ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കു ന്നതിന്റെ അനുരണനങ്ങളാണ് വേടന്‍ എന്ന ഹിരന്‍ ദാസ് മുരളിക്ക് മികച്ച ഗാന രചനയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കൊടുത്തതിലൂടെ കണ്ടത്. അക്കാദമി അവാര്‍ഡുകള്‍ കരുത്തറ്റ ആത്മാവ് കുടികൊള്ളുന്ന കൃതികള്‍ക്കാണോ കൊടുക്കുന്നതെന്ന ചോദ്യം എന്നും ഉയരുന്നുണ്ട്. വേടന് അവാര്‍ഡ് കൊടുത്തതില്‍ സിനിമ വനിതാസംഘടന പ്രവര്‍ത്തകയായ ദീദി ദാമോദരന്‍ വുമണ്‍ ഇന്‍ സിനിമ കോളേക്റ്റീവ് (WCC) ആവശ്യപ്പെട്ടത് ഫിലിം ജൂറി പെണ്‍ കേരളത്തോട് മാപ്പ് പറയണമെന്നാണ്. ജൂറി മാത്രം മാപ്പ് പറഞ്ഞാല്‍ മതിയോ? കാവ്യവ്യവഹാരം വഴിമാറി സഞ്ചരിക്കുന്നത് കാലത്തിന്റെ മാറ്റമാണ്. എഴുതുന്നത് കാവ്യാത്മക സൗന്ദര്യ ശൈലിയിലല്ലെങ്കിലും അവര്‍ സമൂഹത്തിന് ഒരു സന്ദേശം നല്‍കുന്നുണ്ട്. വേടന്‍ ആശയങ്ങളെ അലങ്കരിക്കുന്നത് നാടന്‍ ശബ്ദ പ്രയോഗങ്ങളുടെ അസാ ധാരണത്വം കൊണ്ടാണ്. അന്‍പൊടു കൊടുത്തു് അമൃത് വാങ്ങുന്ന പ്രയോജന വാദികളുടെ കലയിലെ വേഷങ്ങള്‍ സഹതാപത്തോടെ കണ്ടിരിക്കാം അല്ലെങ്കില്‍ ഉപാസക രായി തുടരാം.

വേടന്റെ ഒരു വരി ഗാനം ദീദി എഴുതിയത് ‘വിയര്‍പ്പ് തുന്നിയിട്ട കുപ്പായം. ഇരുളിന്റെ മറവില്‍ പരാതിക്കാര്‍ക്കേറ്റ മുറിവില്‍ നിന്നൊഴുകിയ ചോരയില്‍ ആ പുരസ്‌കാരം ഒരന്യായ മാണ്. ഒരു വാഴ്ത്തുപാട്ടുകള്‍ക്കും ആ പാതകം മായ്ക്കാന്‍ സാധിക്കില്ല’. വിശുദ്ധ വസ്ത്രധാരിക ളായവര്‍ മറ്റുള്ളവരുടെ വിയര്‍പ്പില്‍ വിശക്കാതിരിക്കാനല്ലേ ദീദി ഈ വരം കൊടുക്കുന്നത്. വിയര്‍ ത്തവന്റെ വിശപ്പിനല്ലേ രുചിയുള്ളത് വിയര്‍ത്തു പണിചെയ്യണമെന്ന് വിശുദ്ധവര്‍ഗ്ഗത്തിനറിയില്ല. ഇങ്ങനെ മതത്തിലും വരം, ശാപ മോഷം തരുന്ന വിശുദ്ധരുണ്ട്. ഇരുളിന്റെ മറവില്‍ ചോര വാര്‍ന്നത് ആരുടെ കുഴപ്പമാണ്? വില്ലിന്റെ ബലംപോലെയല്ലേ അമ്പിന്റെ പാച്ചില്‍. അത് തുളച്ചിറങ്ങിയാല്‍ ചോരയൊഴുകില്ലേ? ഈ കക്ഷി കഞ്ചാവ് കേസിലും പ്രതിയാണ്. കഞ്ചാവ് അടിച്ചു നടക്കുന്നവനെ വീട്ടില്‍ വിളിച്ചു വരുത്തിയ വിധി താനെ വന്നതല്ല. ഇങ്ങനെ ഹൃദയ ത്തില്‍ നൊമ്പരമായി വക്രതയുടെ സൗന്ദ ര്യാനുഭൂതിയില്‍പ്പെട്ടുഴലുന്ന വിഡ്ഢികളായ വനിതാ സൗന്ദര്യാരാധകര്‍ ധാരാളമുണ്ട്.ഈ കഞ്ചാവ് റാപ്പര്‍ തേച്ചിട്ട് പോയതിന് എഴുതിയ ഗാനം എന്ത് പിഴച്ചു? എഴുത്തിലെ ദുഃഖസാന്ദ്രമായ നിഗുഢ ശോഭയോ, അധികാരികളുടെ അനുഗ്രഹ വരമോ, ജൂറിയുടെ നിശ്ശബ്ദ നിഗുഢഭാവമോ ഒന്നുമറിയില്ലെങ്കിലും എഴുത്തുകാരനെക്കാള്‍ എഴു ത്തിനല്ലേ പ്രാധാന്യം കൊടുക്കേണ്ടത്?

ഈ അവസരം ഓര്‍ക്കുന്നത് ഖലീല്‍ ജിബ്രാന്റെ ചില വരികളാണ് ‘പ്രിയപ്പെട്ട എമിലി, ഞാന്‍ ചുംബി ക്കുമ്പോള്‍ നിന്റെ അധരം എന്നോട് നിശ്ശബ്ദനാകാന്‍ പറയുന്നു. ഈ രാവ് കഴിയുംവരെ നിന്റെ ഗാനാലാപനം എത്ര ഹൃദ്യമാണ്’.ഈ രാവ് (ഭരണകാലം) കഴിയുംവരെ അനുസരിക്കാത്തവര്‍ക്കായി വീരാപദാനങ്ങള്‍ ആരും മുഴക്കില്ല. ഹേമ കമ്മീഷണ്‍ കണ്ടെത്ത ലുകള്‍ പുറത്തുവിടണമെന്ന് WCC വാളെടുത്തതാണല്ലോ. വാളെടുത്തവര്‍ വാളാല്‍ നശിക്കും പോലെയായോ? എന്തുകൊണ്ടാണ് അതിലെ സ്ത്രീപീഡകരെ പുറത്തുപറയാന്‍ ഭയക്കുന്നത്? അതിനെതിരെ എന്തെങ്കിലും നടപടികള്‍ സിനിമ വനിതകള്‍ സ്വീകരിച്ചോ? ഇതെല്ലാം നമ്മെ പഠിപ്പിക്കുന്നത് വാഴുന്നവര്‍ക്ക് വഴിപ്പെടുകയല്ലേ? അതിനേക്കാള്‍ വലുതല്ല വേടന്റെ പുരസ്‌കാര വിഭ്രാന്തി. കലാസാഹിത്യരംഗത്തുള്ള നല്ലൊരു പറ്റം സ്ത്രീപുരുഷന്മാര്‍ കുണ്ഠിതരും നിരാശരു മെന്ന് ആര്‍ക്കാണ് അറിയാത്തത്? ഇത്ര പരിതാപകരമായൊരവസ്ഥയില്‍ മലയാള സിനിമയെ കൊണ്ടെത്തി ച്ചത് ആരൊക്കെയാണ്?

മനുഷ്യരെ അറിവിന്റെ കലവറയിലേക്ക്, അന്ധവിശ്വാസങ്ങളുടെ വേലിക്കെട്ടുകളെ പൊളിച്ചുമാറ്റിയ സാമൂഹ്യ സാംസ്‌കാരിക നായകന്മാരുടെ മണ്ണില്‍ അധികാരത്തിന്റെ പ്രകടിത ഗുരുതരാവസ്ഥ കഴിഞ്ഞ കാല്‍നൂറ്റാണ്ടിലധികമായി കേരളം നേരിടുന്നുണ്ട്. ബുദ്ധിജീവികളായി മേനിനടിക്കുന്നവര്‍ ഇത് അപഗ്രഥനം ചെയ്യുന്നില്ല. അവരാകട്ടെ കൊട്ടിനിണങ്ങിയ പാട്ടുപോലെ അധികാരത്തിലുള്ളവരെ പാട്ടിലും റോഡിലും അരങ്ങിലും പാടിപുകഴ്ത്തുന്നു. ദീദി പറഞ്ഞ തുപോലെ കൊട്ടുന്ന താളത്തിന് തുള്ളുന്ന ഈ കൂട്ടര്‍ക്ക് വരംപോലെ കിട്ടുന്ന പുരസ്‌കാരം, പദവി എന്തിന് തള്ളിക്കളയണം? പൂവന്‍പഴത്തിന്റെ പുഴുക്കുത്തു ആരും നോക്കാറില്ല. മനുഷ്യര്‍ വിളക്ക് കണ്ട പാറ്റയെപോലെ ഇവരുടെ പിറകെ ഓടികൂടുകയല്ലേ? കലാ സാമൂഹ്യ സാംസ്‌കാ രിക രംഗത്ത് ഒരു പറ്റം പ്രതിഭകള്‍ വാഴ്ത്തുപാട്ടുകാരല്ല മറിച്ചു് നിശ്ശബ്ദരാണ്. കാലവും കഴിഞ്ഞു കോഴികൂവിയാലും അവര്‍ ഉണരില്ല. അവര്‍ക്കറിയാം ഉള്ളത് പറഞ്ഞാല്‍ ഊരിന് വിരോധി യാകും. കിട്ടാനുള്ളത് കിട്ടില്ല. ഇങ്ങനെ കലാസാഹിത്യ രംഗത്തെ പല ആദര്‍ശവാദികളും വിഷാദ രോഗികളായി കഴിയുന്നുണ്ട്.

സിനിമ നടന്‍ ജോയി മാത്യു വളരെ രൂക്ഷ ഭാഷയില്‍ വിമര്‍ശനം നടത്തി പറഞ്ഞത് വേടനെതിരെ സ്ത്രീപീഡന കേസുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന പുര സ്‌കാരം കൊടുത്തത് നിയമത്തെ പരിഹസിക്കലാണ്. പുരസ്‌കാരം ഒരുക്കികൊടുക്കല്‍ അവരുടെ ജോലിയല്ല. ഒരാളുടെ സാമൂഹിക പ്രാധാന്യമോ, വ്യക്തിപരമായ കേസുകള്‍, കോടതി വിധികള്‍ നോക്കിയല്ല പുരസ്‌കാര നിര്‍ണ്ണയങ്ങള്‍ നടത്തേണ്ടത് മറിച്ചു് കലാസാഹിത്യ സംഭാ വനകളെ മാനിച്ചാകണം. അതിലെ യോഗ്യതയാണ് ചോദ്യം ചെയ്യപ്പെ ടേണ്ടത്. നിലവാരമില്ലാത്ത എത്രയോ കൃതികള്‍ക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചിരിക്കുന്നു. മനുഷ്യരുടെ കുടിലവീ ക്ഷണങ്ങള്‍ക്ക് ഒറ്റ ഉത്തരമേയുള്ളൂ. അവാര്‍ഡ് ജൂറി തീരുമാനിച്ചു. കുറ്റം ചെയ്തവനെ ശിക്ഷിക്കാനുള്ള ചുമതല കോടതികള്‍ക്കാണ് അല്ലാതെ കലാ സാഹിത്യ മത്സര വിധിനിര്‍ണ്ണയം നടത്തുന്നവര്‍ക്കല്ല. തെര ഞ്ഞെടുപ്പുകളില്‍ സ്ത്രീപീഡകര്‍ മത്സരിച്ചു് ജയിക്കുന്നില്ലേ? അതിനേക്കാള്‍ വലിയ പാതകം ജനാധിപത്യത്തിലുണ്ടോ? അവരെ ജയിപ്പിച്ചുവിടുന്ന പ്രബുദ്ധ കേരളം ദൈവത്തിന്റെ നാടി നെപ്പറ്റി എന്താണ് അഭി പ്രായം? അധികാര മണ്ഡലങ്ങളില്‍ ഇരിക്കുന്ന പലരും സ്ത്രീ പീഡകരും കൊടും വഞ്ചകരും കേസില്‍ പ്രതികളുമല്ലേ? വേടനിലേക്ക് വിരല്‍ ചൂണ്ടുന്നവര്‍ ഈ കൂട്ടരിലേക്ക് എന്താണ് വിരല്‍ ചൂണ്ടാത്തത്? പൂരാടം പിറന്ന പുരുഷനും മകം പിറന്ന മങ്കയും ആയ തുകൊണ്ടാണോ?

ചിലരുടെ സങ്കടം വേടന് നികുതിദായകരുടെ പണമെടുത്തു് കൊടുക്കാന്‍ പാടില്ലെ ന്നാണ്. അങ്ങ നെയെങ്കില്‍ മലയാള സിനിമയിലെ ഒരു പ്രമുഖ നടന് ഇന്ത്യയിലെ ഒരു പ്രമുഖ സിനിമ അവാര്‍ഡ് കിട്ടിയപ്പോള്‍ പാവങ്ങളുടെ കോടികള്‍ ചിലവഴിച്ചു ആകര്‍ഷകമായ അര ങ്ങേറ്റം നടത്തി കയ്യടി വാങ്ങിയത് എന്തിനാണ്? കലാ സാംസ്‌കാരിക പൈതൃകങ്ങളുടെ വാഴ്ത്തുപാട്ടുകള്‍ നടത്തേണ്ടത് പാവങ്ങളുടെ നികുതിപ്പണത്തില്‍ നിന്നാകരുത്. ഈ നടന് കിട്ടിയ പണം കയ്യടിക്ക് ചിലവാക്കാമായിരിന്നു. നമ്മുടെ സാംസ്‌കാരിക രംഗത്തെ കരിമ്പടങ്ങള്‍ ഇങ്ങനെ ഓരോന്നായി അഴിഞ്ഞുവീഴുകയാണ്. ഇനിയും ജ്ഞാനപീഠം കിട്ടുന്നവര്‍ക്കും ഇത് പ്രതീക്ഷിക്കാം. അത് പാവങ്ങളുടെ നികുതിപണമെടുത്തു് ധൂര്‍ത്തടിക്കരുത്. അവരുടെ പണം അവരുടെ പുരോഗതിക്കായി വിനിയോഗിക്കുക. മുന്‍കാലങ്ങളില്‍ പൈങ്കിളി നോവലുകളില്‍ ഹാസ്യ ത്തിന്റെ മസാല പുരട്ടി സിനിമകള്‍ ഇറക്കുന്നതുപോലെയാണ് ഇന്ന് കലകളില്‍ രാഷ്ട്രീയം പുരട്ടി വോട്ടിന്റെ നീരുറവകള്‍ കണ്ടെത്തുന്നത്. ഈ കൂട്ടരില്‍ ത്യാഗവും സമര്‍പ്പണ മനോഭാ വവുമുണ്ടായിരുന്നെങ്കില്‍ ജാതി മത കലാ സാംസ്‌കാരിക പ്രകടനപത്രികകളായി മാറില്ലാ യിരുന്നു.

സാംസ്‌കാരിക രംഗത്ത് മുന്‍പ് ജാതിമത ഉച്ചനീചത്വമായിരുന്നെങ്കില്‍ ഇന്ന് നടക്കുന്നത് രാഷ്ട്രീയ ഉച്ചനീചത്വമാണ്. കലാസാംസ്‌കാരിക രംഗം അധികാരികള്‍ക്കും സ്വാര്‍ത്ഥ താല്പര്യ ക്കാര്‍ക്കും അടിമപ്പണി ചെയ്യാനുള്ളതല്ല. മാതൃഭാഷയില്‍ രാഷ്ട്രീയ നിറം നോക്കാത്ത, രാഷ്ട്രത്തെ സ്നേഹിക്കുന്ന ഒരു സ്വതന്ത്ര ഉന്നത പണ്ഡിത സമിതിക്ക് സാംസ്‌കാരിക രംഗം വിട്ടുകൊടുക്കു കയാണ് വേണ്ടത്. ഇല്ലെങ്കില്‍ ശബരിമല സ്വര്‍ണ്ണ കൊള്ളപോലെ കലകളിലും കൊള്ള തുടരും. അധികാരികളുടെ അനുഗ്രഹവരമില്ലാത്തവര്‍ അയോഗ്യരായി മാറും. നമ്മുടെ സാംസ്‌കാരിക രംഗം നേരിടുന്ന അപമാനം മണ്ണിനോ കനകത്തിനോ കാമിനിക്കോ വേണ്ടിയുള്ളതല്ല. ആരൊക്കെ അധികാരത്തില്‍ വന്നാലും അവരൊക്കെ നടത്തുന്ന കൊടുക്കല്‍ വാങ്ങല്‍ സാംസ്‌കാരിക ശൂന്യതയ്ക്ക് നേരെയുള്ള കലഹമാണ്. അതാണ് ഓരോ അവാര്‍ഡ് മാമാങ്ക ത്തിലും കാണുന്നത്. സാംസ്‌കാരിക മേഖല മത രാഷ്ട്രീയ മാധ്യമ ഭക്തരുടെ ആരാധനാ കേന്ദ്രങ്ങളാക്കരുത്. ആ അതിര്‍ വരമ്പുകളാണ് ഈ കൂട്ടര്‍ ലംഘിച്ചുകൊണ്ടിരിക്കുന്നത്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts