LIMA WORLD LIBRARY

വോട്ടര്‍മാരെ വെളുത്തതെല്ലാം പാലല്ല – കാരൂര്‍ സോമന്‍, (ചാരുംമൂടന്‍) 

തെരെഞ്ഞെടുപ്പ് കാലം വരുമ്പോള്‍ വെളുക്കെച്ചിരിക്കാത്ത മത്സരാര്‍ത്ഥികളും ചിരി ക്കുന്ന കാല മാണ്. ഈ വെളുത്ത ചിരിയും മധുര വാഗ്ദാനങ്ങളുമടങ്ങിയ തെരെഞ്ഞെടുപ്പ് രക്ഷാപദ്ധതികള്‍ കേരള ത്തിലെ 23,576 വാര്‍ഡുകളിലേക്കാണ് ഡിസംബര്‍ മാസം നടക്കുന്നത്. ഈ തെരെഞ്ഞെടുപ്പ്  മഹോത്സവം മറ്റെങ്ങും കാണാത്തതുപോലെ സമ്മാനം കൊടുത്തു് വോട്ടുവാങ്ങുക, കള്ളപ്പണം, ധൂര്‍ത്തു്, അട്ടഹാസം, പോര്‍വിളികളുടെ കാലമാണ്. ഓരോ തെര ഞ്ഞെടുപ്പും മനുഷ്യനെ പ്രകാശനമാക്കുന്നതാണ്. അവിടെ പരസ്പര സ്നേഹം,സമാധാനമാണ് കാണുക. ഇന്നത്തെ തെരെഞ്ഞെടുപ്പുകള്‍ നാടിന്റെ വികസനത്തെക്കാള്‍ വേലി തന്നെ വിളവ് തിന്നുന്ന അയ്യപ്പ സ്വര്‍ണ്ണ കൊള്ളക്കാരെയും രാഷ്ട്രതാപം മാറ്റി മത താപ വര്‍ഗ്ഗീയത ആളിക്ക ത്തിക്കുന്നവരെയുമാണ്. ഈ കൂട്ടര്‍ അധികാരത്തില്‍ വന്നാല്‍ മതേതരശക്തികളേക്കാള്‍ മതസാമുദായിക സമ്മര്‍ദ്ദ ശക്തികളായി, മാടമ്പികളായി സമൂഹത്തില്‍ കരിനിഴല്‍ വീഴ്ത്തി മതസ്പര്‍ദ്ധക്കും, അരാജകത്വത്തിനും, അഴിമതിക്കും വഴിയൊരുക്കുന്നു. ഇതാണോ ഒരു മത ത്തിന്റെ ആത്മീയ ഉള്‍കാഴ്ച്ച അല്ലെങ്കില്‍ പുരോഗതി? ഈ പ്രകസനക്കാരുടെ മൈതാന പ്രസംഗത്തില്‍ മതേതരവാദികള്‍ മാത്രമല്ല നിഴലിനും നിറം ചാര്‍ത്തുന്നവരാണ്. നമ്മുടെ കലാ സാംസ്‌കാരിക രംഗത്തു് നടക്കുന്ന മൂല്യച്യുതിപോലെ ദേശീയ പൈതൃകത്തിലും വിള്ളല്‍ വീണുകൊണ്ടിരിക്കുന്നു.വര്‍ഗ്ഗീയത പ്രചരിപ്പിച്ചു വോട്ടു വാങ്ങുന്നവര്‍ക്ക് പൗരാവകാശങ്ങളെ സംരക്ഷിക്കാനോ രാഷ്ട്രനിര്‍മ്മാണം നടത്താനോ സാധിക്കില്ല. ആരാച്ചാരുടെ നോട്ടം വോട്ടുപെട്ടി നിറക്കുന്നവര്‍ കാണാറുണ്ടോ?

ഒരു മതത്തെ നോക്കി വോട്ടുചെയ്യുന്ന വ്യക്തിയുടെ മനസ്സ് മറ്റ് മതക്കാര്‍ മുടിഞ്ഞാലും മുന്നേറണം എന്ന ചിന്തയാണ്. ഈ കപട മതേതരവാദികളെ ജയിപ്പിച്ചുവിടുന്നവര്‍ ചിന്തിക്കേണ്ടത് ഏത് വിശ്വാസ ശാസ്ത്രമായാലും മനുഷ്യരെ ദുരിതത്തിലേക്ക് തള്ളി വിടുന്ന ഇവര്‍ക്ക് സമൂഹത്തില്‍ ശാന്തിയോ സമാധാനമോ നല്‍കാനാകില്ല. രാജഭരണമെങ്കില്‍ ഭയവുമായി തല കുനിച്ചു് അടിമകളെപ്പോലെ ജീവിച്ചുമരിക്കാം. മതവ്യാപാരം നടത്തി തമ്മിലടിപ്പിച്ചു് ചോരകുടി ക്കുന്ന രക്തദാഹികളെ തെരഞ്ഞെടുപ്പുകളില്‍ എത്രയാളുകള്‍ തിരിച്ചറിയുന്നു. ഇങ്ങനെ നന ഞ്ഞിടം കുഴിക്കുന്ന വ്യക്തിമാഹാത്മ്യമില്ലാത്ത മനുഷ്യത്വത്തിന് മീതെ സഞ്ചരിക്കുന്ന വര്‍ഗ്ഗീയവാദികളെ കേരളജനത പാലൂട്ടി വളര്‍ത്തുന്നത് ഭാവി തലമുറയ്ക്ക് ആപത്താണ്. കച്ചവടക്കണ്ണുള്ള മതങ്ങളെ വളര്‍ത്തിയാല്‍ ഡല്‍ഹിയില്‍ നടന്നതുപോലെ നിരപരാധികളെ കൊന്നൊടുക്കുന്ന ക്രൂരമായ രാക്ഷസീയത്വരകള്‍ കാണേണ്ടിവരും. നാളെ നമ്മുടെ മുക്കിലും വീട്ടിലുമെത്തുമെന്നുള്ളത്  മറക്കരുത്.

മതങ്ങളുടെ ഇടുങ്ങിയ ചിന്താധാരയില്‍ ജയിച്ചുവരുന്നവരുടെ ലക്ഷ്യം സാമൂഹ്യസാം സ്‌കാരിക പുരോഗതിയല്ല അതിലുപരി കാറ്റുള്ളപ്പോള്‍ തൂറ്റണം എന്നതാണ്.  ഈ കൂട്ടരാണ് മരണംവരെ അധികാരത്തില്‍ അള്ളിപ്പിടിച്ചുകിടക്കുന്നത്. ഭൂരിപക്ഷ, ന്യൂനപക്ഷ മതവാദികള്‍, പൗരോഹിത്യത്തിന് മുന്നില്‍ കുടയില്ലാനാട്ടില്‍ കുറുക്കന്‍ രാജാക്കന്മാരായി വാഴുന്നു. മതവി ശ്വാസം മനുഷ്യരുടെ ഇശ്വരത്വത്തെ വെളിപ്പെടുത്തു ന്നതാണ്. അവിടെ കാണുക സ്നേഹ ത്തിന്റെ നീരുറവകളാണ്. അവിടെക്ക് സമുദായപുരോഗതിയെന്ന പേരില്‍ മതസ്പര്‍ദ്ധ വളര്‍ത്തി നേതാക്കളാകുന്ന ഈ ഗൂഡതന്ത്രജ്ഞരെ എന്തുകൊണ്ടാണ് യഥാര്‍ഥ ഈശ്വരഭക്തര്‍ മനസ്സിലാ ക്കാത്തത്? ജനങ്ങളുടെ പൊതുതാല്പര്യമറിയുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ കൂട്ടരേ പാലൂട്ടി വള ര്‍ത്തുന്നത് മതപ്രീണനമല്ലാതെ എന്താണ്? ഏത് സമുദായത്തില്‍ ജനിച്ചാലും ആ വ്യക്തിയുടെ വ്യക്തിത്വ സത്വം മനസ്സിലാക്കിയല്ലേ വോട്ട് ചെയ്യേണ്ടത്? വോട്ട് ചെയ്യുന്നവര്‍ ഈ ചൂഷകരുടെ കളിപ്പാവകളാകുന്നത് ബുദ്ധിഭ്രമം സംഭവിച്ചതുകൊണ്ടാണോ?

ഒരു തെരഞ്ഞെടുപ്പുകളില്‍ ഒരാളുടെ വിലപ്പെട്ട വോട്ട് കൊടുക്കുന്നത് മതേതര പാര്‍ ട്ടിക്കാണോ അതോ വര്‍ഗ്ഗീയ പാര്‍ട്ടികള്‍ക്കാണോ എന്നത് പ്രധാനമാണ്. ഇന്ന് പലയിടത്തും ഭാര തീയ പൗരന്റെ മതേതരത്വം, ഐക്യമത്യം നമ്മളെ കൊണ്ടെത്തിച്ചിരിക്കുന്നത് വര്‍ഗ്ഗീയതയു ള്ളവരുടെ കൈകളിലാണ്. അധികാരം നിലനിര്‍ത്താന്‍ ഏത് ചെകുത്താനുമായി കൂട്ടുകൂടുന്ന ഈ കൂട്ടരേ പൊതുജനം മനസ്സിലാക്കിയില്ലെങ്കില്‍ മനോഹരമായ മലയാള നാടിനെ മുന്‍പുണ്ടാ യിരുന്ന അതിക്രൂരമായ ജാതിവ്യവസ്ഥിതിയില്‍ തളച്ചിടുക തന്നെ ചെയ്യും.ഫലമോ മുള്ളുകൊ ണ്ടെടുക്കേണ്ടത് കോടാലികൊണ്ട് എടുക്കേണ്ടി വരുന്നു. തെരഞ്ഞെടുപ്പുകളില്‍ കാണുന്ന രോഗാതുരമായ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തേണ്ടത് യുവതലമുറയാണ് ഇല്ലെങ്കില്‍ അരഭ്രാ ന്തുള്ളവനെക്കാള്‍ മുഴുഭ്രാന്തുള്ളവനായി മാറും. അധികാരം മനുഷ്യരെ അപരിചിതത്വത്തിലേക്ക് വഴിനടത്തി പരസ്പരം ഉള്‍കൊള്ളാന്‍ സാധിക്കാതെ വിനാശകരമാംവണ്ണം വളര്‍ന്നിരിക്കുന്നു. തെരഞ്ഞെടുപ്പുകളില്‍ സാര്‍വ്വത്രിക ഗൂഡാലോചകള്‍ നടത്തി അധികാരത്തില്‍ വരുന്ന മതപാര്‍ട്ടികളെ നാടുകടത്താന്‍ വോട്ടര്‍മാര്‍ മുന്നോട്ട് വരണം. മതേതരത്വത്തിന്റെ പരമാധികാരം വോട്ടുചെയ്യുന്നവരിലാണ്. ആരാണ് നമ്മുടെ ജനപ്രതിനിധികള്‍?

ഈ അപകടകരമായ വെല്ലുവിളിയില്‍ മാധ്യമങ്ങള്‍പോലും നിസ്സംഗത പുലര്‍ത്തുന്നു. അവരുടെ ശ്രദ്ധയും വാര്‍ത്തയും ഒരു കൗണ്‍സിലര്‍ കൂറുമാറി മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്ന തിലും  പരസ്യതുകയിലു മാണ്.  എണ്ണിയാലൊടുങ്ങാത്ത ദുഃഖ ദുരിതങ്ങള്‍ക്ക് അടിമപ്പെട്ടു് വീര്‍പ്പ് മുട്ടി കഴിയുന്നവരുടെ കണ്ണീരൊപ്പാന്‍ ഈ മതവാദികള്‍ക്ക് സമയമില്ല. അവരുടെ ശ്രദ്ധ മുഴുവന്‍ സ്വന്തം സമുദായത്തിന് മുന്നില്‍ അളവറ്റ മതിപ്പ് എങ്ങനെ ജനിപ്പിച്ചു് അടുത്ത തെരെ ഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരാമെന്നുള്ളതാണ്. ഇങ്ങനെ അരക്കാശിന് വിലയില്ലാത്തവര്‍ മതത്തിന്റെ മറവില്‍ അധികാരത്തില്‍ വന്നാല്‍ വിദ്യാഭ്യാസ സാംസ്‌കാരിക രംഗം എങ്ങനെ പുരോഗതിയിലേക്ക് നയിക്കാമെന്നതിനേക്കാള്‍ പ്രധാനം പഠിക്കുന്ന കുട്ടികളെ വിദേശത്തേക്ക് കയറ്റുമതി നടത്തി സ്വന്തം ബന്ധം നോക്കി പിന്‍വാതില്‍ നിയമനം നടത്താം, വോട്ടുപെട്ടി നിറക്കാം,  പുരസ്‌കാരം, പദവി പട്ടികയില്‍ ആരാണ് ഏറ്റവും കൂടുതല്‍ മുഖസ്തുതി, സ്തുതിഗീതം നടത്തിയത് തുടങ്ങി വികടവിജ്ഞാനത്തിന്റെ രസാനുഭൂതികള്‍ നിറഞ്ഞ ചരിത്ര വിവേകമാണ് നടപ്പാക്കുന്നത്. പിറന്ന വീണ മണ്ണില്‍ നിന്ന് മലയാളിയെ നാട് കടത്തുന്നത് ആരുടെ പുരോഗതി യാണ്?  നമ്മുടെ തെരെഞ്ഞെടുപ്പ് ഏത് ജീവോര്‍ജ്ജത്തിലേക്കാണ്, മാനസിക വളര്‍ച്ചയിലേ ക്കാണ് അഭ്യസ്തവിദ്യരെ, ഈശ്വരഭക്തരെ, വിവേക മില്ലാത്തവരെ കൊണ്ടെത്തിച്ചിരിക്കുന്നത്?

നമ്മുടെ ഭരണ സംവിധാനത്തില്‍ വര്‍ഗ്ഗീയവാദികളെ, സ്വാര്‍ത്ഥ താല്പര്യക്കാരെ, അഴിമതി ക്കാരെ എന്തുകൊണ്ടാണ് വീണ്ടും വീണ്ടും തെരഞ്ഞെടുക്കുന്നത്? വീണേടം വിഷ്ണുലോകമെന്ന് കരുതുന്ന ഈ കൂട്ടര്‍ മരണംവരെ സുഖലോലുപരായി അധികാരത്തിലിരിക്കുന്ന ദുരവസ്ഥ യാണ്. ഒരു ജനതയുടെ തനതു സര്‍ഗ്ഗ സംസ്‌കാരത്തിന് നിസ്തുലമായ സേവനം നല്കാന്‍ കരുത്തുള്ള യുവതീയുവാക്കളെ ഉയര്‍ത്തി കൊണ്ട് വരാറില്ല. ഇങ്ങനെ മതവര്‍ഗ്ഗീയത വളര്‍ത്തുന്ന, അധികാരത്തില്‍ കടിഞ്ഞുതൂങ്ങി കിടക്കുന്നവരുടെ  അടിവേരറക്കേണ്ടത് വോട്ടുപെട്ടി നിറക്കാന്‍ പോകുന്നവരുടെ കടമയാണ്. അനന്തമായി തുടരുന്ന ഈ പ്രക്രിയയില്‍ ക്രിയാത്മകമായി മതത്തേക്കാള്‍ മനുഷ്യനൊപ്പം സഞ്ചരിക്കുന്ന കള്ളവും ചതിയുമില്ലാത്ത ജനസേവകരെ ഒപ്പം നിര്‍ത്തുകയും വേണം. ഏത് തൊഴില്‍ ചെയ്യുന്ന തൂപ്പുകാരനായാലും മന്ത്രിയായാലും കൂറും കടമയും കാട്ടേണ്ടത് രാജ്യത്തോടാണ്. മത രാഷ്ട്രീയം നോക്കി, നേട്ടങ്ങള്‍ കൊയ്യാന്‍ വേണ്ടി, അധികാരികള്‍ക്ക് മുഖസ്തുതി പറയുന്ന, കേള്‍ക്കുന്ന ഭിന്നിപ്പിച്ചു് ഭരിക്കുന്ന ഭരണാധികാരി കളെയല്ല കേരളത്തിനാ വശ്യം. മത പഠനങ്ങള്‍ സ്‌കൂള്‍ കുട്ടികളെ പഠിപ്പിക്കാതെ മതേതര ഇന്ത്യയെയാണ് പഠിപ്പിക്കേണ്ടത്. കാലഹരണപ്പെട്ട മതങ്ങളെ വളമിട്ട് വളര്‍ത്തി സമൂഹത്തില്‍ ശത്രുത വളര്‍ത്താതെ അത്തി പൂത്തതുപോലെ  നിറമാര്‍ന്ന മതേതര പ്രണയ പുഷ്പ്പങ്ങളാണ് കേരളത്തില്‍ വിടരേണ്ടത്.

 

www.karoorsoman.net

 

  • Comment (1)
  • മൂന്നാം പുലരിയുടെ മുന്നറിയിപ്പ്

    രാജ്യം ചെവിക്കുമ്പിളിൽ ഇട്ട്
    താളം കേട്ടാൽ മനസ്സിലാകും..
    എവിടെയോ
    ഉരുക്കിന്റെ കണങ്ങൾ
    ചിതറുന്ന ശബ്ദം.

    വോട്ട് നിന്നൊരു വേനൽക്കാലം
    ഇന്ന് ശൈത്യമായി;
    കണ്ണു ചിമ്മുന്നവർ തീരുമാനിക്കും,
    മുന്നിൽ നിൽക്കുന്ന ജനമല്ല—
    തിരശ്ശീല പിന്നിലെ
    അനുമോദന രാജാക്കന്മാർ.

    ഇലക്ഷൻ കമ്മീഷന്റെ തൊപ്പി
    ഇപ്പോൾ ഒരു വരമാലയായി;
    അവർ പരിശോധിക്കുന്നത്
    ജനമല്ല,
    “നിർദേശ പട്ടിക”.
    പലർക്കും അറിയില്ല..
    വോട്ട് മഷി ഇപ്പോൾ
    മേശപ്പുറത്തെ കറുത്ത റബ്ബറാണ്.

    കോടതികളുടെ കവാടത്തിൽ
    നീതി ചെരുപ്പ് അഴിച്ചു നിൽക്കുന്നില്ല;
    പകരം
    വിരമിച്ചവരുടെ സ്വപ്നങ്ങൾ
    വിങ്ങിയ ചിരിയോടെ
    കൊലുത്തുന്നു.

    മഴ പൊഴിയുമ്പോൾ
    ജനത നനയുന്നു;
    പക്ഷേ കൊടുങ്കാറ്റിന്റെ കുട
    മുൻപേ തന്നെ
    “വലിയകാർ” കൈവശം വെച്ചു.

    ഇതൊക്കെ കണ്ടു നിന്നാൽ
    ചരിത്രം തന്നെ
    കൈത്തുമ്പി പറയും:
    “മൂന്നാമത്തെ പുലരി
    സഹനത്തിന്റെ പാതയിലാവില്ല;
    ഇത് പൊട്ടിത്തെറിക്കുന്ന
    നിശബ്ദ ഗർജ്ജനമാകും.”

    ജനത്തെ ആരോ മറന്നാൽ
    ദേശത്തെ വഴിയല്ലാതെ
    നാശം മാത്രമേ കാണൂ.
    കാരണം ഒരിക്കൽ
    വാക്കുകൾ തീപിടിച്ചാൽ..
    തടയാൻ പറ്റില്ല,
    തടയാൻ പാടുമില്ല.

    മണ്ണ് തന്നെ പറയും:
    “നിഴലുകളിൽ നിന്ന് മുന്നറിയിപ്പ്
    അരികിലൂടെ നടക്കുന്നവർക്കും
    വഴി തെറ്റി പോകും.”

    ലീലാമ്മ തോമസ്, ബോട്സ്വാന

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts