തുര്‍ക്കി ഇസ്താംബൂളില്‍ ഒട്ടോമന്‍ ഭരണകാലത്തു് 1609-ല്‍ നിര്‍മ്മിതമായ ബ്ലൂ മോസ്‌ക് കാണാന്‍ 2025 നവംബര്‍ അവസാനം പോപ്പ് ലിയോ പതിനാലാമന്‍പോലും സന്ദര്‍ശനം നടത്തിയ വേളയിലാണ് ഒരു ക്രിസ്ത്യന്‍ സൈനികന്‍ സിഖ് വിശ്വാസികളുടെ ഗുരുദ്വാരയില്‍ കയറാന്‍ വിസമ്മതിച്ചത് ക്ഷേത്ര പുജ മസാലക്കൂട്ടുകളായി ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചത്. ധാരാളം വിനോദസഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന ഏറ്റവും പ്രശസ്തവും പ്രൗഢവുമായ ഈ മോസ്‌ക്കില്‍ ഞാനും പോയിട്ടുണ്ട്. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു മാധ്യമവും വെട്ടിന് വെട്ട്, കുത്തിന് കുത്തു നടത്താറില്ല. വെടികൊണ്ട പന്നി പായുംപോലെയാണ് വാര്‍ത്തകള്‍ക്കായി ഈ കൂട്ടര്‍ പരക്കം പായുന്നത്. ഗുരുദ്വാരക്കുള്ളില്‍ കയറാന്‍ വിസമ്മതിച്ച സൈനികന്‍ എന്തിനാണ് വിളക്ക് കണ്ട പാറ്റയെപോലെ ഭയന്നുമാറിയത്? ജോലി നഷ്ടപ്പെട്ടെങ്കിലും കോടതി വിധി അടി യുറച്ച വിശ്വാസത്തിന്റെ വിജയമാണ്. വിശ്വാസ-വര്‍ഗവൈരുദ്ധ്യങ്ങള്‍ മനസ്സില്‍പേറി ആരും സൈന്യങ്ങളില്‍ ചേരരുത്.
ജീവിതത്തിന്റെ സമസ്ത മേഖലകളിലും അധികാര ദുര്‍വിനിയോഗം, അഴിമതി-അനീതി-വര്‍ഗീയത ക്യാന്‍സര്‍പോലെ ബാധിച്ചിരിക്കെ അതൊന്നും ഗൗരവമായെടുക്കാതെ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിക്കുന്ന മാധ്യമങ്ങള്‍ സമൂഹത്തിന് ആപത്താണ്. ഈ ശാസ്ത്ര ലോകത്തു് വിശ്വാസംതന്നെ പ്രമാണമായി മാറ്റിയാല്‍ വിജ്ഞാനത്തിന് എന്താണ് പ്രസക്തി? ലോകത്തു് ഏറ്റവും ഉന്നത നിലവാരം പുലര്‍ത്തുന്ന ഇന്ത്യന്‍ സൈന്യത്തില്‍ എല്ലാം മത വിശ്വാസികളുമുണ്ട്. അവിടെ നിലനില്‍ക്കുന്നത് സമത്വം, സാഹോദര്യം, ഐക്യമാണ്. ലോകത്തുള്ള പ്രമുഖ സൈന്യ ങ്ങളെല്ലാം ഈ സാമൂഹ്യ സാംസ്‌കാരിക മനഃശാസ്ത്ര പശ്ചാത്തലത്തിലാണ് സഞ്ചരിക്കുന്നത്. ആ അര്‍ഥവ്യാപ്തിയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് അച്ചടക്കം, അനുസരണയാണ്. അവിടെ ഒരു വിശ്വാസവും ആരിലും അടിച്ചേല്‍പ്പിക്കാറില്ല, വ്യക്തിയെ വ്യത്യസ്തനാക്കുന്നില്ല.
സൈനികനായ പെന്തകൊസ്തു വിശ്വാസി അവരുടെ പരേഡിന്റെ ഭാഗമായി ഗുരുദ്വാ രയില്‍ കയറാന്‍ വിസമ്മതിച്ചതാണ് സാമുവല്‍ കമലേശന്‍ എന്ന സൈനികന് വിനയായത്. അതിനുള്ളില്‍ മത ഭീകരര്‍ പടക്കോപ്പുകളുമായി ഒളിഞ്ഞിരുന്നാല്‍ ഒരു സൈനികന്‍ അല്ലെ ങ്കില്‍ പോലീസ് മതവികാരം വ്രണ പ്പെടുമെന്ന് കരുതി അതിനുള്ളില്‍ കയറാതിരിക്കുമോ? സിഖ് സമുദായത്തിന്റെ പുണ്യക്ഷേത്രമായ അമൃത്സറിലേ ഗോള്‍ഡന്‍ റ്റംമ്പിള്‍ നടന്ന ബ്ലൂ സ്റ്റാര്‍ ഓപ്പറേഷനില്‍ സിഖ് സൈനികരുമുണ്ടായിരുന്നു. ആ ഓപ്പറേഷനില്‍ നിന്ന് ലീവെടുത്തു് ചില സിഖ് സൈനികര്‍ പിന്മാറിയെങ്കിലും എത്രയോ സിഖ് സൈനികര്‍ അതില്‍ പങ്കെടുത്തു വീര ചരമം പ്രാപിച്ചു. അവര്‍ പോരാടി വീരമൃത്യ വരിച്ചത് രാജ്യത്തിന് വേണ്ടിയാണ് അല്ലാതെ മത മേധാവികളുടെ ശാസന, വിശ്വാസം മുറിപ്പെടുമോ ഇതൊന്നും നോക്കിയല്ല. പട്ടാളം, പോലീ സിന്റെ ജോലി മത വിശ്വാസം കാത്തുസംരക്ഷിക്കലല്ല. മത ഭരണമുള്ള സൗദി അറേബ്യ പോലുള്ള രാജ്യങ്ങളില്‍ ഇതെല്ലാം കാണാം.
2017 ല്‍ സിഖ് സ്‌ക്വഡ്രനില്‍ നിയമിതനായ സാമുവല്‍ മനസ്സിലാക്കിയത് തന്റെ വിശ്വാസം മറ്റെന്തിനേക്കാളും മുന്നിലെന്നാണ്. സിഖ് മതപരമായ പരേഡിന്റെ ഭാഗമായി സൈനി കനെ ഒരു പിന്തിരിപ്പന്‍ എന്ന് വിശേഷിപ്പിക്കാമെങ്കിലും വിവിധ മതസ്ഥരുള്ള സൈന്യത്തില്‍ മതത്തിന്റെ പ്രാധാന്യമെന്താണ്? മതാ ചാരങ്ങള്‍ പരിശീലനത്തിന്റെ ഭാഗമായി എന്തുകൊണ്ട് വരുന്നു? പരസ്പരം സൗഹൃദത്തില്‍ ജീവിക്കുന്ന സൈന്യത്തില്‍ വിശ്വാസ സംഘര്‍ഷമുണ്ടോ? ഇങ്ങനെയെങ്കില്‍ ഒരു അവിശ്വാസി എങ്ങനെ സൈന്യത്തില്‍ ചേരും? അത് ഭരണഘടന 25 വകുപ്പിന്റെ ലംഘനമല്ലേ? എന്റെ രണ്ട് സഹോദരങ്ങള്‍, അളിയന്‍, ബന്ധുക്കള്‍ എയര്‍ഫോഴ്സ്, ആര്‍മി, നേവിയില്‍ ജോലി ചെയ്തിരുന്ന കാലം അവരുടെ ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിട്ടുണ്ട്. അവിടെ ചെറിയ അമ്പലം, പള്ളി പ്രാര്‍ത്ഥന, പൂജയൊക്കെ കണ്ടിട്ടുണ്ട്.
മനുഷ്യര്‍ ആസക്തരായതുകൊണ്ടാണ് ഉള്ളിന്റെയുള്ളില്‍ പതിയിരിക്കുന്ന ആഗ്രഹം, ഭയവുമായി ദൈവത്തെ സമീപ്പിക്കുന്നത്. ഈ ദേവാലയങ്ങള്‍ ബ്രിട്ടീഷ് ഭരണകാലം നിര്‍മ്മി ച്ചെതെങ്കിലും അത് നമ്മുടെ ആത്മീയ പൈതൃക സംസ്‌കാരത്തിന്റെ അടയാളങ്ങളായിട്ടാണ് ഇന്നും കാണുന്നത്. യഥാര്‍ത്ഥ ഭക്തരുടെ ചൈതന്യ സമ്പത്താണത്. അത് മതമായി വര്‍ ത്തമാനകാലത്തേക്ക് വലിച്ചിഴച്ചു് മറ്റുള്ളവരില്‍ വിശ്വാസ സമ്മര്‍ദം ചെലുത്തിയാല്‍ ആന്തരി കമായ പോരാട്ടം പുറത്തേക്ക് വന്ന് കോടതിയില്‍ എത്തുകതന്നെ ചെയ്യും. മതമില്ലാത്തവന്റെ മനസ്സിലേക്ക് സൈന്യ ഭരണകൂടം പകരുന്ന സന്ദേശം, വികാരമെന്താണ്?
യേശുക്രിസ്തു പോരാടിയത് അധികാര ചൂഷകവര്‍ഗ്ഗത്തിനെതിരെയാണ്. തുടര്‍ന്നുള്ള ക്രിസ്തീയ വിശ്വാസികള്‍ ആ മാര്‍ഗ്ഗത്തിലാണ് ജീവിക്കുന്നത്. ബൈബിള്‍ വചനങ്ങള്‍ പഠിപ്പി ക്കുന്നതും ‘മനുഷ്യന്‍ വെറും വിശ്വാസത്താലല്ല, പ്രവര്‍ത്തികളാല്‍തന്നെ നീതീകരിക്കപ്പെടണം’ എന്നാണ്. പട്ടാള മേലുദ്യോഗസ്ഥന്‍ തന്ന പ്രവര്‍ത്തി ഗുരുദ്വാരയില്‍ പോയി പൂജ നടത്താനല്ല. അത് വശമില്ലാത്ത പണിയെന്ന് പണി തന്നവനറിയാം. അമ്പലം, പള്ളി, മോസ്‌ക് കാണുക അവിടെ നടക്കുന്നത് മനസ്സിലാക്കുകയൊക്കെ മതമൈത്രി, സാഹോദര്യ ബന്ധങ്ങളല്ലേ? അതല്ലേ വത്തിക്കാനിലെ പോപ്പും നമ്മെ പഠിപ്പിക്കുന്നത്. ലോകത്തുള്ള പ്രമുഖ ആരാധനാകേന്ദ്രങ്ങളില്‍ ആയിരക്കണക്കിന് സഞ്ചാരികള്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.
കാശ്മീരില്‍ വിശ്വാസത്തിന്റെ പേരില്‍ മതഭീകരര്‍ 26 പേരെ ക്രൂരമായി കൊലപ്പെ ടുത്തിയപ്പോള്‍ മധ്യപ്രദേശില്‍ നിന്ന് വന്ന പെന്തികൊസ്തുകാരന്‍ സുശിലിനോട് പറഞ്ഞു കലിമ ചൊല്ലാന്‍. കലിമ ചൊല്ലാന്‍ മനസ്സില്ല ഞാനൊരു ക്രിസ്തിയാനിയെന്ന് ധൈര്യപൂര്‍വ്വം ആ കാലന്മാരുടെ മുഖത്തു് നോക്കി നെഞ്ച് വിരിച്ചു നിന്ന് പറഞ്ഞു. ഉടനടി വെടിയേറ്റ് മരിച്ചു. ഒരാള്‍ ക്രിസ്ത്യാനിയായി രൂപാന്തരപ്പെട്ടാല്‍ വെടിയുണ്ടയല്ല അവര്‍ മരണത്തെ ഭയക്കുന്നവരല്ല. അക്ഷ രത്തിലും ആത്മാവിലും ജീവിക്കുന്നവര്‍ ഭീരുക്കളെ ഭയന്ന് പിന്മാറുന്നവരല്ല. അതാണ് ലോക ചരിത്രം. ക്രിസ്തു ശിഷ്യരെല്ലാം രക്തസാക്ഷികളാണ്. വെറുപ്പല്ല യേശുക്രിസ്തു പഠിപ്പിച്ചത് സ്നേ ഹമാണ്, കാരുണ്യമാണ്. യുദ്ധങ്ങളില്‍ ഏര്‍പ്പെടുന്ന സൈനികനും മരണത്തെ ഭയക്കുന്നില്ല. മതവിശ്വാസവും നോക്കാറില്ല. അങ്ങനെ മരിച്ച ധീരജവാന്മാരുടെ കുടുംബത്തോടുള്ള നമ്മുടെ സമീപനമെന്താണ്?
മതവിശ്വാസം ഒരാളുടെ സ്വകാര്യതയാണ്. അതിലേക്ക് മറ്റൊരാള്‍ ഒളിഞ്ഞുനോക്കരുത്. അതിന്റെ ഗുണദോഷങ്ങള്‍ വിലയിരുത്താനുള്ള ഇടമല്ല സൈനികകേന്ദ്രങ്ങള്‍. മനുഷ്യരിലെ അന്ധവിശ്വാസങ്ങള്‍ വാശിപിടിച്ചാല്‍ അത് നാശത്തിലെ അടങ്ങു. വിവേകമുള്ളവര്‍, അവി ശ്വാസികള്‍ അതിനെ വാലിന്മേല്‍ കെട്ടി കോലിന്മേല്‍ എറിയുന്ന കാലമാണ്. സൈന്യ ത്തിലുള്ളവര്‍ അച്ചടക്കരാഹിത്യത്തില്‍ ഏര്‍പ്പെട്ടാല്‍ അത് അനാദരവാണ്. ഒരു കോടതിയും അത് അംഗീകരിക്കില്ല. മത വിശ്വാസത്തെക്കാള്‍ രാജ്യമാണ് വലുതെന്ന് സൈന്യത്തില്‍ ചേരാ നിരിക്കുന്നവര്‍ തിരിച്ചറിയുക. ആയുസ്സെണ്ടെങ്കിലെ ആശയും വിശ്വാസവുമുള്ളൂ. കപടതയി ല്ലാത്ത ശക്തരായ ഭരണകൂടങ്ങളും, സൈന്യമുണ്ടെങ്കിലേ നമുക്ക് സമാധാനമായി കിടന്നുറ ങ്ങാന്‍ സാധിക്കു. ഭാരതത്തിന്റെ സൈന്യം നമ്മുടെ അഭിമാനമാണ്.













