LIMA WORLD LIBRARY

കേരളത്തിലെ ഗര്‍ഭ സുനാമിത്തിരകള്‍ – കാരൂര്‍ സോമന്‍, (ചാരുംമൂടന്‍) Editorial, Karoor Soman 

ആകാശവിതാനത്തില്‍ കൊരുത്തിട്ട നക്ഷത്ര ക്രിസ്മസ് രാവുകളില്‍ കേരളത്തില്‍ നിന്ന് കുറെ ദിവസങ്ങളായി പുറത്തേക്ക് വമിക്കുന്നത് അതിശക്തമായ നാശം വിതച്ചുകൊണ്ടുള്ള സ്ത്രീപീഡന സുനാമിത്തിരകളാണ്. പ്രകൃതിയോട് മനുഷ്യര്‍ ചെയ്യുന്ന ക്രൂരതകള്‍പോലെ അധികാര പദവികളിലുള്ളവര്‍ സ്ത്രീകളെ ഭയാനകമായി പീഡിപ്പിക്കുന്നത് അധികമൊന്നും പുറംലോകമറിയാറില്ല. സ്ത്രീകളുടെ ആധിയും വ്യാധിയും പെരുകുമ്പോള്‍ നൂറില്‍ ചിലതാണ് പുറംലോകമറിയുന്നത്. അതിന്റെ പ്രധാന ലക്ഷ്യം ലാഭം കൊയ്തെടുക്കലാണ്. അത് പൊതുപ്ര വര്‍ത്തകര്‍ക്കെതിരെ വരുമ്പോള്‍ ഇവരെ തീറ്റകൊടുത്തു വളര്‍ത്തിയവര്‍ തന്നെ വെളിച്ചപ്പാടു കളായി കലിയിളകി ഇരയും വേട്ടക്കാരുമായി ജനങ്ങളുടെ മുന്നില്‍ പരസപരം പോരടിക്കുന്നു. ഇത് സ്ത്രീകള്‍ക്കുള്ള മുന്നറിയിപ്പാണ്. ഇതെല്ലാം കണ്ട് രസിക്കുന്ന കുറെ മരമണ്ടന്മാര്‍. ഇവര്‍ എന്തിനാണ് വ്യക്തികളെ പന്ത് തട്ടി കളിക്കുന്നത്? നിയമവ്യവസ്ഥിതിയുള്ള ഒരു രാജ്യത്ത് കുറ്റവാളികളെ നിയമത്തിന് വിട്ടുകൊടുക്കുകയല്ലേ വേണ്ടത്? അവര്‍ക്ക് എന്തിനാണ് സംരക്ഷണ കവചമൊരുക്കുന്നത്?

ജനങ്ങള്‍ അവരുടെ ദൈനംദിന നികുതി ഭാരങ്ങള്‍ ചുമലിലേറി ജീവിക്കുമ്പോഴാണ് തേച്ചുമിനുക്കിയ വസ്ത്രങ്ങളും പൗഡറും പൂശി വരുന്ന പച്ചപ്പുല്ലു കണ്ട പശുവിനെപ്പോലുള്ള ആദര്‍ശശുദ്ധിയില്ലാത്ത  നേതാക്കന്മാരുടെ പുറം മേനി അകം പൊള്ളയെന്ന് തിരിച്ചറിയുന്നത്. ഇതെ സ്വഭാവമുള്ള അതിജീവിതമാരാണ് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയലഞ്ഞു മുള്ളു കൊള്ളുന്നത്. ഒന്ന് സൂക്ഷിച്ചു നോക്കിയാല്‍ ഈ മുഖംമൂടിയണിഞ്ഞവരില്‍ പലരും പൂച്ച കണ്ണടച്ച് പാല്‍ കുടിക്കുന്നതുപോലെ രാപ്പനിയുള്ളവരാണ്. ആ ചരുത ചാരുതയാര്‍ന്ന മണിവീണ കമ്പികളില്‍ പ്രണയവീണകള്‍ മീട്ടിയതിനെ കുറ്റപ്പെടുത്താനില്ല. അതിനിടയിലാണ് വീണക്കമ്പി കള്‍ പൊട്ടിയ രാപ്പനിപിടിച്ചവര്‍ തളര്‍ന്ന് വീണത് കണ്ട് ചവിട്ടികൊല്ലാനുള്ള മനസ്സുമായി ചില രെത്തിയത്. നീതിബോധമുള്ള ഒരു ജനപ്രതിനിധി നിയമത്തെ പൈശാചികമായി പിച്ചിച്ചീന്തില്ലായിരുന്നു. ഇങ്ങനെ അധികാര മദംകൊണ്ടുഴുലുന്നവര്‍ അവരുടെ ഇച്ഛകള്‍ക്കനുസരിച്ചു പോയാല്‍ സത്യവും നീതിയും കുഴിച്ചുമൂടേണ്ടി വരും. കേരളത്തെ ഭാവിയുടെ ഊഷ്മള തീരങ്ങളിലേക്ക് നയിക്കേണ്ടവരുടെ കര്‍ത്തവ്യബോധമെന്താണ്?

പൈങ്കിളി കഥകള്‍പോലെ മനുഷ്യരുടെ ബോറടി മാറ്റാന്‍, കണ്ട് രസിക്കാന്‍ പീഡന തീവൃത കൂടിയ കാഴ്ചകളാണ് സാക്ഷരകേരളത്തില്‍ നിന്ന് ലോക മലയാളികള്‍ക്ക് ലഭിക്കുന്നത്. ഒരാള്‍ അളന്ന തീവ്ര കാമത്തിന്റെ അളവ്കോല്‍ പ്രായമാണോ എന്നറിയില്ല. സംസ്‌കാര സമ്പന്നരെന്ന് പൊങ്ങച്ചം പറയുന്ന മലയാളികളുടെ വികൃത മുഖം ഇന്ത്യന്‍ മാധ്യമങ്ങളും കൊണ്ടാടുന്നു.  സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ സഹനശക്തിയു ള്ളവരാണ്. അവരുടെ നന്മയാണ് ഓരോ കുഞ്ഞുങ്ങളുടെ വളര്‍ച്ചയിലുള്ളത്. കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ നടക്കുന്ന സ്ത്രീകളുടെ മണിയറ കഥകള്‍ നല്ല കുടുംബിനികള്‍ക്കും അച്ചടക്ക അനുസരണയോടെ ജീവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് അപമാനമാണ്. അത് അധികാരത്തിലുള്ളവരെയും അസ്വസ്ഥരാ ക്കുന്നു. സ്ത്രീകള്‍ക്ക് സുരക്ഷയും സംരക്ഷണവും കൊടുക്കേണ്ടവര്‍ സ്ത്രീപീഡകരായാല്‍ നിഷ്‌ക ളങ്കരായ പെണ്‍കുഞ്ഞുങ്ങളടക്കം എന്ത് ചെയ്യും? ഇത് സര്‍ക്കാര്‍ തൊഴിലിടങ്ങളില്‍ മാത്രമല്ല എല്ലാം രംഗത്തും നീറിപ്പുക യുന്ന, വീര്‍പ്പുമുട്ടല്‍ അനുഭവിക്കുന്ന ധാരാളം സ്ത്രീകളുടെ നീറ്റലാണ്. ഭയവും ഭീതിയും ഭാവിയും അവരെ നിശ്ശബ്ദരാക്കുന്നു. നീതി ലഭിക്കില്ലെന്ന് ഉറപ്പുള്ളവര്‍ മൗനി കളാകുന്നു. അവര്‍ മൗനം വെടിയണം. സ്ത്രീകള്‍ ആരുടെയും അടിമയല്ല. കുറ്റവാളികള്‍ക്ക് കുട പിടിക്കുന്ന മേലുദ്യോഗസ്ഥരുണ്ടായാല്‍, ഭരണാധികാരികളുണ്ടായാല്‍, കുറ്റവാളികളെ ശിക്ഷിക്കാ തിരുന്നാല്‍ ഇത് തുടരുകതന്നെ ചെയ്യും. മദമിളകിയ കാമഭ്രാന്തന്മാരെ  അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ നിയമങ്ങളും വോട്ടുപെട്ടിയും മാത്രമേ മാര്‍ഗ്ഗമുള്ളു.

എന്തുകൊണ്ടാണ് ഹേമ കമ്മിറ്റിയിലുള്ള സ്ത്രീപീഡകരെ, നിയമസഭയിലുള്ള ബലാത്സംഗ വീര ന്മാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാത്തത്? ഈറ്റുനോവറിയാത്ത അമ്മയ്ക്ക് കുഞ്ഞിന്റെ  നൊമ്പരമറിയാത്തതുപോലെ ഗര്‍ഭഛിദ്രം പുണ്യമായി കാണുന്ന സ്ത്രീകള്‍, സാമൂഹ്യ തിന്മകള്‍ വഷളുപോലെ വളരുമ്പോള്‍ ആനയുടെ പിന്നാലെ കുട്ടികള്‍ നടക്കുന്നതുപോലെ ഗര്‍ഭഛിദ്രം തേടി ക്യാമറയുമായി നടക്കുന്ന കുറെ മാധ്യമങ്ങള്‍, ഉപകാരത്തിന് പകരം ഉപദ്രവികളാകുന്ന ആനപ്പുറത്തിരിക്കുന്ന അഹംങ്കാരികളായ അധികാരികള്‍, അധികാരത്തിന്റെ തണലില്‍ പലതും സ്വന്തമാക്കാന്‍ വാലാട്ടികളായി നടക്കുന്ന കലാ സാംസ്‌കാരിക നായകരെല്ലാം ചേര്‍ന്ന് മാനവികതയുടെ ആശ്വാസകിരണങ്ങള്‍ നല്‍കി കേരളത്തെ സമ്പന്നമാക്കുന്നു.

കടലിന്റെ അടിത്തട്ടിലുള്ള ജലസ്തുപങ്ങളെ ഇളക്കി മറിച്ചു് മുകളിലേക്കുയര്‍ന്ന് തിരമാ ലകളെയുണ്ടാക്കി സുനാമിയായി മണ്ണിലെ ജീവജാലങ്ങളെ നശ്ശിപ്പിക്കുന്നതുപോലെയാണ് നമ്മുടെ മാധ്യമങ്ങള്‍ ഓരോ ദിവസവും അലറി വിളിച്ചുകൊണ്ട് പ്രമുഖരുടെ ഗര്‍ഭപുരാണ കഥകള്‍ കരഞ്ഞു തീര്‍ക്കുന്നത്. മനുഷ്യരും മൃഗങ്ങളും തമ്മില്‍, വേട്ടയാടുന്നതുപോലെയാണ് സ്ത്രീപീഡന കഥകള്‍ ചാനല്‍ ചര്‍ച്ചകള്‍,സോഷ്യല്‍ മീഡിയയടക്കം എല്ലാം മാധ്യമങ്ങളും നായാടികളായി ആഘോഷമാക്കുന്നത്. ഒരു ഇരയെ കിട്ടിയാല്‍ ഈ കൂട്ടര്‍ കതിര്‍ക്കാറ്റുപോലെ ചവുട്ടിമെതിക്കും. നിരന്തരമായി ഇരയെ നായ്ക്കളെപോലെ കടിച്ചുകീറുമ്പോള്‍ ആ ഇരയുടെ വേദന എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ തിരിച്ചറിയാത്തത്? ഇവരില്‍ എത്രപേര്‍ വിശുദ്ധരായിട്ടുള്ളവരുണ്ട്?

ഞാനും ഒരു ഇരയാണ്. 2017-ല്‍ ഒരു ബ്ലോഗറുടെ ഏതാനം ഇന്റര്‍നെറ്റ് പേജുകള്‍ എടുത്തുവെന്ന പേരില്‍ അയാള്‍ ചോദിച്ചത് ഒരു കോടി രൂപ. പണം കൊടുക്കാതെ വന്നപ്പോള്‍ പല കഥകള്‍  സോഷ്യല്‍  മീഡിയയില്‍  പ്രചരിപ്പിച്ചു  വ്യക്തിഹത്യകള്‍ നടത്തി. കേരളത്തിലെ ഒരു രാഷ്ട്രീയ പത്രം എഴുതിവിട്ടത് എന്റെ അന്‍പത്തി രണ്ട് പുസ്തകത്തില്‍ മുപ്പത്തി രണ്ട് പുസ്തക ങ്ങള്‍ മറ്റുള്ളവരുടെ കോപ്പി ചെയ്തത്. അന്നെനിക്ക് നാല്പത്തി രണ്ട് പുസ്തകങ്ങള്‍പോലുമില്ല. പത്രങ്ങളില്‍ ജോലിചെയ്തിട്ടുള്ള എന്റെ ശ്വാസം നിലച്ച നിമിഷങ്ങള്‍. കോടതിയില്‍പോയാലും  ഒരെണ്ണംപോലും തെളിവായി കൊണ്ടുവരാന്‍ സാധിക്കില്ലെന്നറിയാം. ഇങ്ങനെ  പച്ചവെള്ള ത്തിന്  തീപിടിപ്പിക്കുന്ന  മാധ്യമ  വിചാരണ  സംസ്‌കാരം  എന്നാണ്  അവസാനിക്കുക? ഇതിലൂടെ മനസ്സിലാകുന്നത് പല മാധ്യമങ്ങള്‍ക്കും പകല്‍ ബുദ്ധിയില്ല രാത്രിയില്‍ ബോധവുമില്ലെന്നാണ്. തിരുത്തല്‍ ശക്തികളാകേണ്ട മാധ്യമങ്ങള്‍, നീതിബോധത്തോടെ വിഷയങ്ങളെ കാണേണ്ട രാഷ്ട്രീയ പാര്‍ട്ടികള്‍ മനുഷ്യരോടുള്ള കടപ്പാട്, സഹാനുഭൂതി പുരയ്ക്ക് തീ പിടിക്കുമ്പോള്‍ വാഴ വെട്ടുന്നതാണോ?

ഇന്ന് കെട്ടിഘോഷിക്കുന്ന ഇക്കിളി കിടപ്പറ കഥകള്‍ ധാരാളമായി സാഹിത്യ കൃതി കളിലൂടെ, സിനിമയിലൂടെ മനുഷ്യര്‍ കണ്ട് ബോറടിച്ചിരിക്കുമ്പോഴാണ് സ്ത്രീ പുരുഷന്മാരുടെ കിടപ്പറ, ഗര്‍ഭഛിദ്രം തുടങ്ങിയവ പെരുമഴപോലെ പെയ്തിറങ്ങുന്നത്. ഇതൊക്കെ വാര്‍ത്തകളായി കത്തിച്ചുവിടുന്നവരും ചെളിക്കുണ്ടില്‍ വീണുകിടക്കുന്നത് ബോധപൂര്‍വ്വം മറക്കുന്നു. ഇന്ന് പൊതു പ്രവര്‍ത്തനം നടത്തുന്നവരുടെ മനസ്സിന്റെ ആവനാഴിയില്‍ ഒരു ഉറുമ്പിനെപോലെ കാമഭ്രാന്ത്, സ്വാര്‍ത്ഥ താല്പര്യങ്ങള്‍, വര്‍ഗ്ഗീയത  തുടിച്ചുകൊണ്ടിരിക്കുന്നതിന്റെ സാക്ഷ്യപത്രങ്ങളാണ് വെളിപ്പെടുന്നത്. മതഭ്രാന്തുപോലെ കാമഭ്രാന്ത് എതിരാളികള്‍ അപഹരിച്ചെടുത്തു് മാധ്യമങ്ങള്‍ക്ക് പരിശീലനത്തിന് കൊടുക്കുന്നു. അവരുടെ കളരിയില്‍ കടലോരത്തു് ആഞ്ഞടി ക്കുന്ന സുനാമിപോലെ ഗര്‍ഭഛിദ്രം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വവസ്തുവായി നിറം ചാര്‍ത്തി മനുഷ്യരുടെ ക്രൂരതകള്‍ സര്‍വ്വത്ര മലിനമാക്കി പ്രേക്ഷകരുടെ എണ്ണം കൂട്ടി ലാഭം കൊയ്യുന്നു. ഇതില്‍ പലതും അപഹരിക്കപ്പെട്ടതെന്നും സത്യമല്ലെന്നും ആരും തിരിച്ചറിയുന്നില്ല.

സമൂഹത്തില്‍ എത്രയോ സ്ത്രീകള്‍ പുരുഷന്മാരാല്‍ പീഡിപ്പിക്കപ്പെടുന്നു. സ്ത്രീകളാല്‍ പുരുഷന്മാര്‍ പീഡിപ്പിക്കപ്പെടുന്നു. അതൊന്നും ഇവര്‍ക്ക് വാര്‍ത്തയോ ചര്‍ച്ചയോ അല്ല. ബൂര്‍ഷ്വാ സമൂഹത്തിന്റെ പ്രത്യയ ശാസ്ത്രമാണ് ഇപ്പോള്‍ കാണുന്നത്.  പ്രശ്നങ്ങള്‍ പരിഹരിക്കയല്ല ലക്ഷ്യം എങ്ങനെ ആളിക്കത്തിച്ചു് സമ്പാദ്യം കൂട്ടാമെന്നാണ്. ഇങ്ങനെ പ്രതികാരവാഞ്ചയുമായി മനു ഷ്യരെ ചൂഷണം ചെയ്യുന്ന മാധ്യമ സംസ്‌കാരം എന്നെങ്കിലും അവസാനിക്കുമോ?

പെണ്ണൊരുങ്ങിയാല്‍ ഏവനും അകപ്പെടുമെന്ന് ശ്രി.ഉമ്മന്‍ ചാണ്ടിയുടെ അനുഭവം നമ്മെ പഠിപ്പിക്കുന്നു. അദ്ദേഹം അവസാന നാളില്‍ ചോദിച്ചത് ‘എന്തിനാണ് ഈ സ്ത്രീ എന്റെ പേര് പറഞ്ഞത്’? ആ നീതിമാന്റെ രക്തത്തിന് അവരിന്ന് വില നല്‍കുന്നുണ്ട്. പെണ്ണൊരുമ്പെട്ടാല്‍ അവരെ ചുമക്കാന്‍ ആളുണ്ടെങ്കില്‍ എന്തും സംഭവിക്കാം. അവസാന നാളില്‍ സി.ബി.ഐ പോലും കുറ്റവിമുക്തനാക്കിയ കളങ്കമില്ലാത്ത നേരിന്റെ പാതയില്‍ സഞ്ചരിച്ച പൊതുപ്രവ ര്‍ത്തകന്റെ ചോദ്യം ഇന്നും കാതുകളില്‍ മുഴങ്ങുന്നു. പാവങ്ങളുടെ പ്രിയങ്കരനായ ഒരു നിര പരാധിയെ ക്രൂശിച്ചവര്‍, സൈബര്‍ ചാവേറുകള്‍ മാംസം വറ്റിയ ആ ശ്മശാന മണ്ണിലെ കാലാതീത വീര്‍പ്പുമുട്ടല്‍ പലരെയും അലസോരപ്പെടുത്തുന്നുണ്ട്. ഇതുപോലുള്ള വേട്ടയാടല്‍ അന്ധകാ രത്തെ ദുരീകരിക്കാനല്ല സ്വാര്‍ത്ഥ താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ളെതെന്ന് വിവേകമുള്ളവര്‍ ഇന്ന് തിരിച്ചറിയുന്നു.

അധികാരത്തിലിരുന്നുകൊണ്ട് ഒളിഞ്ഞും മറഞ്ഞും സ്ത്രീകളെ പീഡിപ്പിക്കുന്ന ഉദ്യോ ഗസ്ഥനായാലും ഏത് മത രാഷ്ട്രീയത്തിലുള്ളവരായാലും ഈ കൂട്ടരേ സമൂഹത്തില്‍ നിന്നും പടിയടച്ചു്  പിണ്ഡം  വെക്കുകയാണ്  വേണ്ടത്. അതിനുള്ള  ആര്‍ജ്ജവമാണ്  രാഷ്ട്രീയ  പാര്‍ ട്ടികള്‍ കാണിക്കേണ്ടത് അല്ലാതെ കുറ്റവാളികള്‍ക്ക് കുടപിടിക്കരുത്. ഈ സ്വഭാവ വൈകൃത മുള്ളവരെ, രാഷ്ട്രീയ വഞ്ചകരെ എന്തിനാണ് ഓരോ പാര്‍ട്ടികള്‍ ചുമക്കുന്നത്? ഈ മുഖംമൂടികളില്‍  നിന്ന്  ലഭിക്കുക  നന്മയല്ല  തിന്മകളായിരിക്കും. ഈ തിന്മകള്‍ ഒരു കൂട്ടരേ ഉയരങ്ങളില്‍ എത്തിക്കാറുമുണ്ട്. ഇവര്‍ക്കെതിരെ കര്‍ശനമായ നിയമനിര്‍മ്മാണമാണാവശ്യം. അതിനുള്ള ഇച്ഛാശക്തിയും സാമൂഹ്യബോധവും വിവേകവും ഭരിക്കുന്നവര്‍ കാട്ടണം.

നിരപരാധികളെ സ്ത്രീപീഡകരെന്ന് മുദ്ര കുത്തി മാധ്യമ വിചാരണ നടത്തുന്നതും, പര സ്പരധാരണയോടെ കിടപ്പറ പങ്കിട്ടതിന് ശേഷം വ്യക്തിഹത്യ നടത്തുന്നതും മനുഷ്യാവകാശ ലംഘനങ്ങളല്ലേ? മനുഷ്യര്‍ക്ക്  താങ്ങും  തണലുമായി നില്‍ക്കേണ്ടവരുടെയടുക്കല്‍ എന്തെ ങ്കിലും ആവശ്യങ്ങളുമായി ചെല്ലുമ്പോള്‍ കൈക്കൂലി വാങ്ങുക, സ്ത്രീകളെങ്കില്‍ അവരെ പീഡി പ്പിക്കുക, പലവിധ ചൂഷണങ്ങള്‍ക്ക് വിധേയമാക്കുക ഒരു പറ്റം അധികാര സേവകരുടെ കുലത്തൊഴിലും ഇഷ്ടവിനോദങ്ങളുമായി മാറിയിരിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ സദാചാര മൂല്യബോധ  പുരോഗതി  എവിടെയെത്തി നില്‍ക്കുന്നുവെന്ന ഒരു പുനഃപരിശോധന നല്ലതാണ്.

എന്റെ ഗുരുക്കന്മാരായ തകഴി, കാക്കനാടന്‍, തോപ്പില്‍ ഭാസി, പണ്ഡിത കവി കെ.പണി ക്കര്‍, തിരുനല്ലൂര്‍ കരുണാകരന്‍, ഡോ.കെ.എം.ജോര്‍ജ്, പി.വത്സല അങ്ങനെ പലരില്‍ നിന്ന് പഠിച്ചത് സാമൂഹ്യ തിന്മകള്‍ക്കെതിരെ ആരുടെയും മുഖം നോക്കരുതെന്നാണ്. ഇന്നത്തെ രാഷ്ട്രീയ മേലാളന്മാര്‍ക്ക് അതിന് സാധിക്കുന്നുണ്ടോ? സമൂഹത്തോട് കടപ്പാടുണ്ടെങ്കില്‍ യുവതലമുറയെ നാശത്തിലേക്ക് തള്ളിവിടാതെ നേരായ മാര്‍ഗ്ഗത്തില്‍ വഴിനടത്തുക. യുവതലമുറയ്ക്ക്  മുതിര്‍ന്ന രാഷ്ട്രീയ ഗുരുക്കന്മാരില്‍ നിന്ന് എന്താണ് പഠിക്കാനുള്ളത്.?

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts