ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടന നിലവില്‍ വന്നതിന്റെ , ഭാരതം ഒരു പരമാധികാര റിപ്പബ്ലിക്കായതിന്റെ 76 ആണ്ടുകള്‍ പിന്നിടുന്ന സുദിനം ! ജനാധിപത്യ സംവിധാനം നിലവില്‍ വന്ന ദിനം!
ഓര്‍ക്കുക; നമ്മുടെ ജനാധിപത്യം പൂര്‍ണമായും നമുക്ക് ലഭിക്കുന്നുണ്ടോ? മതേതരത്വവും സൗഹൃദാന്തരീക്ഷവും അനുഭവവേദ്യമാകുന്നുണ്ടോ ? നമ്മുടെ മൗലികാവകാശങ്ങള്‍ ലഭ്യമാകുന്നുണ്ടോ എന്നു വിചിന്തനം ചെയ്യുന്നതോടൊപ്പം നമ്മുടെ കടമകളും നിറവേറ്റപ്പെടുന്നുണ്ടോയെന്ന് ആത്മശോധന ചെയ്യേണ്ട ദിനം. ആശംസകള്‍ക്കും ആഘോഷങ്ങള്‍ക്കുമുപരിയായി ലംഘനങ്ങളെക്കുറിച്ചുള്ള ആത്മശോധനാ ദിനമായി മാറട്ടെ ഈ ദിനാചരണം.
നമ്മുടെ ചിന്തകള്‍ താഴെ സ്ഥിതി ചെയ്യുകയും വാക്കുകള്‍ മുകളിലേക്കു പറന്നു പോകുകയും ചെയ്യുകയല്ലേ .
ചിന്താശൂന്യമായ വാക്കുകള്‍ ഒരിക്കലും എത്തേണ്ടിടത്ത് എത്തുകയില്ലെന്ന് ഓര്‍ക്കുക. ഷേക്ക്‌സ്പിയറിന്റെ ഹാംലെറ്റിലെ രാജാവിന്റെ പരാജയവും ഇതു തന്നെയായിരുന്നില്ലേ?
‘My words fly my thought remain below
Words without thoughts never to heaven go. ‘









