അറിവിനേക്കാള്‍ മഹത്തരമാണ് മനസ്സിലാക്കല്‍ നിങ്ങളെക്കുറിച്ച് അറിഞ്ഞവര്‍ ഏറെ ഉണ്ടാകും എന്നാല്‍ മനസ്സിലാക്കിയവര്‍ അപൂര്‍വ്വം. നമുക്ക് ആരുമില്ല എന്നോര്‍ത്ത് ദുഃഖിക്കുന്നതിലും നല്ലത് നമ്മള്‍ ആര്‍ക്കും ഭാരമാകുന്നില്ല എന്നോര്‍ത്ത് സന്തോഷിക്കുകയാണ് വേണ്ടത്. ഒരാളുടെ സന്തോഷം കളഞ്ഞു നമ്മള്‍ അവരോടൊപ്പം നടക്കുന്നതിനേക്കാള്‍ നല്ലത് നമ്മുടെ സങ്കടങ്ങളുമായി തനിയെ നടക്കുന്നതാണ് ഉത്തമം. തകര്‍ന്നു തരിപ്പണമായിട്ടും ചുറ്റുമുള്ളവരോട് സ്‌നേഹത്തോടെ പെരുമാറാന്‍ നമുക്ക് കഴിയുന്നുണ്ടെങ്കില്‍ ഭൂമിയില്‍ ഏറ്റവും മനോഹരമായ മനസ്സുകളില്‍ ഒന്ന് നമ്മുടേതാണ്.
എല്ലാവര്‍ക്കും ഒത്തിരി ഇഷ്ടത്തോടെ നല്ലൊരു ശുഭദിനം ആശംസിക്കുന്നു…










