വന്ദനം വന്ദനം എന്നന്ത രംഗത്തില്‍
സ്പന്ദനം ചെയ്യുമെന്‍ ജന്മനാടേ…
വന്ദനം ചെയ്യുന്നു
നിന്‍ തിരുനാമത്തി
നാദരവോടെന്റെ മാതൃനാടേ…
ശാന്തി പരത്തുന്ന ബോധിവൃക്ഷത്തിന്റെ
വേരുപടര്‍ന്നോരു പുണ്യഭൂവേ…
നാരായത്തുമ്പിലൂട
ദ്വൈത ഗീതത്താല്‍
സ്‌നേഹത്തിനുദ്യാനം
തീര്‍ത്തനാടേ….
വമ്പാര്‍ന്നൊരെന്‍ നാടിന്‍ സമ്പൂര്‍ണ്ണ
വൈഭവം വിണ്ണോള
മെത്തിടാന്‍ പ്രാര്‍ത്ഥിക്കുന്നു…
ഈ മഹാനാടിന്റെ താഴ്
വരയൊക്കെയും
സ്‌നേഹത്തിന്‍ പൂക്കള്‍ വിരിഞ്ഞിടട്ടെ….
സ്വര്‍ഗ്ഗത്തെപ്പോലെന്റെ
സ്വന്തമാം രാജ്യത്തെ
ചങ്കോടു ചേര്‍ത്തു
പിടിച്ചിടട്ടെ….
മുത്തും പവിഴവും പൊന്നിനെക്കാളെന്റെ
നാടിനെയാണെനി
ക്കേറെയിഷ്ടം….
അറിയില്ലെനിക്കേറെ
വര്‍ണ്ണിക്കുവാനെന്റെ
അതിമധുര ശാലീന
സൗന്ദര്യമേ…
ഒന്നുണ്ടൊരാഗ്രഹം
എന്‍ നാട്ടിലേവരും
ഒന്നായ് പുലരുന്ന
കാഴ്ച്ചകാണാന്‍….
ആ നവ മാനവ
സൃഷ്ടിക്കായ് നാം
സദാ സ്‌നേഹിക്ക സ്‌നേഹിക്ക മാതൃനാടേ……












