ശാന്തിയെകെടുത്തിടാന്‍ മനുഷ്യര്‍
ധനകോടി മതത്തിനായി മരിക്കുന്നു
നമ്മില്‍ തളിരണിഞ്ഞു തഴച്ചുവളരുന്നു
വിരല്‍ത്തുമ്പിലാടി നിറംമാറി കത്തി
സുഖിച്ചുവാഴാന്‍ ജയിലില്‍ പോയിടാം.
ചുണ്ടുപിളര്‍ത്തി മധുരം തന്നവന്‍
പ്രാണന്‍ വെടിഞ്ഞു കൊലകത്തിയാല്‍
കദനധൂമത്തിനടിമയായവള്‍ പിടയുന്നു
കുടിലിലെ നെടുതാം നിശ്വാസത്താല്‍
സുഖിച്ചുവാഴാന്‍ മധുര സുന്ദര ജയില്‍ മതി.
നിറവേദനകള്‍ തൂക്കി വിറ്റാലെന്തുകിട്ടും?
കത്തിയാല്‍ കുത്തിയെടുത്ത രക്തമോ?
മന്മഥരാത്രികള്‍ മാന്‍പേടയാക്കാം
മദം പൊട്ടി മനം കവരും മടിശീല വീര്‍ക്കും
സുഖിച്ചുവാഴാന്‍ പൊന്നിന്‍ വേതന ജയില്‍ മതി.
ചരിത്രംതിരഞ്ഞു ജയിലിന്‍ച്ചുമരില്‍
ഭൂപടമെഴുതി കൊലച്ചിരി ചിന്തകള്‍
മണമെഴും മന്ദഹാസത്തുടിപ്പില്‍
വേടന്‍ മധു നുകര്‍ന്നു കാരാഗ്രത്തില്‍
സുഖിച്ചുവാഴാന്‍ മഹനീയാം ജയില്‍ മതി.













