നീതിയില്ലാത്ത ലോകം സൂര്യനുദിക്കാത്ത സാമ്രാജ്യമാണ്.
ഇരുളിനെ പ്രണയിക്കുന്നവര്‍ വിണ്ണിലെ താരകങ്ങളെ തല്ലിക്കെടുത്തുന്നു.
ആവര്‍ത്തനങ്ങള്‍ അരങ്ങേറുമ്പോള്‍
പെണ്ണിന്റെ വികാരങ്ങള്‍ക്ക് വിലയിടിയുന്നു.
വേലക്കാരിപ്പെണ്ണിന്റെമുമ്പില്‍ കുറ്റം തെളിഞ്ഞ രാജ്യത്തലവന്റെ നാട്ടിലും ജനാഥിപത്യമായിരുന്നു.
നമ്മുടെ നീതിന്യായങ്ങള്‍ വഴിയിലെ വില്പനച്ചരക്കാകുന്നു.
പണമുള്ളവന് വാങ്ങാം അല്ലാത്തവന്‍ വാങ്ങേണ്ട.
കുറ്റവാളികള്‍ മതങ്ങളുടെ ചെങ്കോല്‍
പിടിക്കുമ്പോള്‍
കുറ്റങ്ങളൊക്കെയും വെറും
തോറ്റങ്ങളാകുന്നു.
അരങ്ങൊഴിയുമ്പോള്‍ തിരിയണയുമ്പോള്‍
അവര്‍ നമ്മെ നോക്കി പറയും…
പാവങ്ങള്‍…..













