രാവിലെ യാത്രക്കൊരുങ്ങവേ-
വെറുതെ നിനച്ചുപോയ്,
നീയെന്‍ കൂടെയുണ്ടായിരിന്നുവെങ്കിലെന്ന്.
കുറച്ചുനേരമെങ്കിലും
മനസ്സറിയാന്‍
കഴിഞ്ഞെങ്കില്‍..!
യാത്രക്ഷീണമറിയാതെ
ദൂരമറിയാതെ
നിന്നോടൊപ്പം
മധുരമുള്ള നിമിഷങ്ങളെ
വെറുതെയോര്‍ത്തുപോയ്.
അടുത്ത യാത്രയില്‍
ഇനിയെങ്കിലും
നീ കൂടെ വേണം.
പറഞ്ഞാലൊടുങ്ങാത്ത
ഒരുപാട് കാര്യങ്ങള്‍
അടുക്കടുക്കായ്
പറയാനാകാതെ
പോയതോര്‍ത്ത്
മനസ്സ് ലേശം
വേദനിച്ചുവെങ്കിലും
പറയുവാനായ്
ചേര്‍ത്തുവയ്ക്കുവാന്‍
കഴിയും
ഇനിയുമൊരിക്കല്‍ക്കൂടി
നമ്മുടെ അടുത്ത
യാത്രയില്‍….













