LIMA WORLD LIBRARY

ജീവിതത്തിലേയ്ക്ക് നോക്കാത്തവര്‍ – ജോസ് ക്ലെമന്റ്

നാം ഈ ഭൂമിയില്‍ വസിക്കാന്‍ തുടങ്ങിയിട്ട് എത്ര നാളായി. എന്നിട്ടും ഈ പ്രകൃതിയുടെ വശ്യതയും സൗന്ദര്യവും പ്രത്യേകതകളും ആസ്വദിക്കാന്‍ നമ്മില്‍ എത്ര പേര്‍ക്ക് കഴിഞ്ഞിട്ടുണ്ട്? കാര്‍മേഘങ്ങള്‍ ഒഴുകി നീങ്ങുന്നത്, നനഞ്ഞ ഭൂമിയെ നോക്കി മഴവില്ലുകള്‍ ചിരിക്കുന്നത് ,ഉദയ സൂര്യന്റെ നിറശോഭ ഭൂമിക്ക്അലങ്കാരമാകുന്നത് ,അസ്തമയ സൂര്യന്റെ താളാത്മക സൗന്ദര്യം സന്ധ്യകളെ മോഹനമാക്കുന്നത്,തിരയൊടുങ്ങാത്ത കടല്‍ അതിന്റെ പ്രൗഢ സൗന്ദര്യം കൊണ്ട് മിഴികളില്‍ അത്ഭുതം നിറയ്ക്കുന്നത്,നദികളും കാട്ടുചോലകളും കിലുക്കാംപെട്ടികളെപ്പോലെനിറസാന്നിധ്യമാകുന്നത് …..

 

പ്രകൃതിയൊരുക്കുന്ന സൗന്ദര്യത്തിന്റെ ഈ മേലാപ്പ് ആസ്വദിക്കാനും ഉള്‍ക്കൊള്ളാനും നാളിതുവരെ നമുക്കായിട്ടുണ്ടോ? നാം പ്രകൃതിയില്‍ നിന്ന് ഒറ്റപ്പെട്ട് മാറിപ്പോകുന്ന വരല്ലേ ? ജീവിതത്തിലേക്ക് നോക്കാനും മനുഷ്യ പ്രകൃതത്തെ മനസ്സിലാക്കാനും നാം ശ്രമിക്കുന്നില്ലെന്നതാണ് ഇതിനു കാരണം. ‘പൂന്തോട്ടത്തിലെ ഉണങ്ങിയ ചെടിക്ക് വെള്ളമൊഴിക്കാതെ ആരാധനാലയങ്ങളിലിരുന്ന് പ്രാര്‍ഥിക്കുന്നവര്‍ പാപം ചെയ്യുന്നു ‘ എന്നു അസ്സീസിയിലെ ഫ്രാന്‍സിസ് പറഞ്ഞത് നമ്മളെ നോക്കിയാണോ?ഈ ഭൂമിയെ നമുക്ക് കൂടുതല്‍ സ്‌നേഹിച്ച് ജീവിതത്തിലേക്ക് ആഴമായി നോക്കുന്നവരായിത്തീരാം.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts