കുഞ്ഞുവാവയെ ഒക്കത്തെടുത്തു
അയല്‍വക്കത്തേക്കു പാലു വാങ്ങാന്‍ പോകുന്നു മുത്തശ്ശിയമ്മ..
ഇത് നിത്യവും ഉള്ള പതിവു സംഭവ
മായിരിക്കും.
രാവിലെ കുഞ്ഞുണര്‍ന്നു കരച്ചില്‍ തുടങ്ങുമ്പോള്‍
സാന്ത്വനിപ്പിക്കുവാന്‍ ഇതു പോലെ മുത്തശ്ശി എടുത്തു കൊണ്ടു നടക്കുന്ന ശീലമുണ്ടാവും.
കാരണം കുഞ്ഞിന്റെയമ്മക്കു വീട്ടില്‍
പിടിപ്പതു പണിയുണ്ടല്ലോ..
മുറ്റമടിക്കണം, പാത്രങ്ങള്‍ തേക്കണം
ചോറും കറിയും വെച്ചുണ്ടാക്കണം…
അതും വിറകടുപ്പിലാവും പാചക മൊക്കെ..
ശരിക്കുണങ്ങാത്ത വിറക് അടുപ്പില്‍ വെച്ചു
ഊതിയൂതി കത്തിക്കുന്ന പാട് അമ്മ ക്കല്ലേ അറിയൂ….
പലപ്പൊഴും കഞ്ഞി വെക്കുന്നത്
മുറ്റത്തു കൂട്ടിയ കല്ലടുപ്പിലുമായി രിക്കും..
അതാവുമ്പോള്‍ വിറകു വേണ്ടല്ലോ..
ചപ്പും ചവറും അടിച്ചു കൂട്ടി കത്തിച്ചാല്‍
മതിയല്ലോ …
മിക്കവാറും ആ ഡ്യൂട്ടി മുത്തശ്ശിക്കുള്ള
തായിരിക്കും…
അടുപ്പിനടുത്തൊരു പലകയിട്ടിരുന്നു
ഒരു കമ്പു കൊണ്ടു ചവറു നീക്കിക്കൊ
ടുത്താല്‍ മതിയല്ലോ…
കൊച്ചിനു ഇതു വല്ലതും അറിയണോ..
രാവിലെ എണീറ്റാല്‍ ഇങ്ങനെ വാശി പിടിച്ചു കരഞ്ഞാല്‍ മതിയല്ലോ..
കരച്ചില്‍ മാറ്റാന്‍ മുത്തശ്ശി ഇതു
പോലെ എടുത്തോണ്ടു പോവും..
കൊച്ചിനു സന്തോഷം കാഴ്ച കാണാം സര്‍ക്കീട്ടടിക്കാം
ഒപ്പം അമ്മക്കു സമാധാനമായ് പണിയു മെടുക്കാം..
ഒരു കാലത്തെ നാട്ടിന്‍ പുറത്തിന്റെ സ്നേഹമോലുന്ന ഇത്തരം കാഴ്ചകള്‍
ഇന്നിപ്പോള്‍ എവിടെയെങ്കിലും കാണു വാനുണ്ടോ എന്നതു സംശയമാണു..
അവയൊക്കെ ഇതു പോലെ ചിത്രങ്ങളില്‍ മാത്രം കാണുന്ന അവസ്ഥയിലെത്തി നില്‍ക്കുകയല്ലെ..











