LIMA WORLD LIBRARY

അജ്ഞാത ലോകത്തേക്കുള്ള സഞ്ചാരം – കാരൂര്‍ സോമന്‍ (ലണ്ടൻ)

ആകാശത്ത് നക്ഷത്രങ്ങള്‍ തെളിയുമ്പോള്‍ നിറമാര്‍ന്ന ചന്ദ്രന്‍ മണ്ണില്‍ പ്രകാശം പൊഴിച്ചു നില്‍ക്കുന്നതും പ്രഭാതത്തിന്‍റ അരുണിമയില്‍ ചന്ദ്രന്‍ പടിഞ്ഞാറന്‍ ദിക്കുകളിലേക്ക് പോകുന്നതും കാണാറുണ്ട്. ചന്ദ്രനിലെ ജീവന്‍റെ തുടുപ്പുതേടിയുള്ള യാത്രയില്‍ സൂര്യ ചന്ദ്രന്മാരെ ആരാധിച്ചു് കര്‍മ്മങ്ങള്‍ നടത്തിയവരുടെ തൊണ്ട വരണ്ടതും ഈ ലോകത്തു നിന്ന് മറ്റൊരു ലോകത്തേക്കുള്ള യാത്ര കണ്ട് കണ്ണുകള്‍ മഞ്ഞളിച്ചതും കണ്ടു.മാനവ ചരിത്രത്തില്‍ ഇന്ത്യ നേടിയ യാത്രികരില്ലാത്ത ചന്ദ്രപര്യവേക്ഷണം മനുഷ്യമനസ്സിലെന്നും തുള്ളിത്തുളുമ്പുന്ന സന്തോഷമാണ് പ്രദാനം ചെയ്തത്..
ഇന്ത്യാക്കാരന്‍റെ ബഹിരാകാശ ചന്ദ്രപര്യവേക്ഷണം ശാസ്ത്ര സാങ്കേതിക രംഗത്ത് നടന്ന ഒരു വിപ്ലവമാണ്. ധാരാളം വെല്ലുവിളികള്‍ നിറഞ്ഞ ഈ മഹത്തായ യാത്രക്ക് അവസരമൊരുക്കിയ ശാസ്ത്രജ്ഞരെ എത്ര അഭിനന്ദിച്ചാലും മതി വരില്ല. ഈ അവസരം മനസ്സിലേക്ക് വരുന്നത് തൃശ്ശിനാപ്പള്ളിയില്‍ ജനിച്ച (1888 1970) നോബല്‍ സമ്മാനം നേടിയ ഇന്ത്യയുടെ അഭിമാനമായ ഭൗതിക ശാസ്ത്രജന്‍ സി.വി.രാമനാണ്. ഭൗതിക ശാസ്ത്രത്തില്‍ ധാരാളം ഗവേഷണ-പരീക്ഷണങ്ങള്‍ അദ്ദേഹം നടത്തി. കല്‍ക്കത്ത യൂണിവേഴ്സിറ്റി കോളേജ് ഓഫ് സയന്‍സില്‍ പ്രൊഫസര്‍, ഡയറക്ടര്‍ ആയി 1937 – 48 കാലയളവില്‍ സേവനം അനുഷ്ടിച്ചു. 1948 ല്‍ ജോലിയില്‍ നിന്ന് വിരമിച്ചു ‘രാമന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്’ സ്ഥാപിച്ചു. 1930 ല്‍ ‘രാമന്‍ ഇഫകട്’ എന്ന കണ്ടുപിടിത്തത്തിനാണ് നോബല്‍ സമ്മാനം ലഭിച്ചത്. പ്രധാനമായും അദ്ദേഹം ഗവേഷണങ്ങള്‍ നടത്തിയത് എക്സ്റേ വിഭംഗനം, മംഗ്നറ്റിസം, ക്രിസ്തല്‍ ഭൗതികം, മിനറോളജി, അള്‍ട്ര സോണിക്, കണ്ണുകളുടെ നിറഗ്രാഹ്യത, പൂക്കളുടെ നിറങ്ങള്‍ തുടങ്ങി aഗവേഷണങ്ങള്‍ നടത്തുകമാത്രമല്ല ഭാരതീയ സംഗീതോപകരണങ്ങളിലും പഠന- ഗവേഷണങ്ങള്‍ നടത്തി. ലോക ശാസ്ത്ര രംഗത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ബ്രിട്ടന്‍ അദ്ദേഹത്തിന് ‘സര്‍’ എന്ന പദവി നല്‍കി ആദരിച്ചു. സി.വി.രാമന്‍റെ ജന്മദിനം ദേശീയ ശാസ്ത്ര ദിനമായി ആചരിക്കുന്നു. ഇത്രയും പറയാന്‍ കാരണം ഇന്ത്യക്കാരന്‍റെ അഭിമാനവും തുടിപ്പുമായി നില്‍ക്കുന്ന ചന്ദ്രയാന്‍റെ പേരില്‍ പല സ്ഥാപനങ്ങള്‍ക്കും വിളിപേരിടാം. ശാസ്ത്രജന്മാര്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കാം.
ശാസ്ത്ര ലോകം ഉറ്റുനോക്കുന്നത് സൗരയൂഥം ഒഴികെ മറ്റ് ആറു ഗൃഹങ്ങളിലും ജീവന്‍റെ അംശമായ ജലമുണ്ടോ ബാക്ടിരിയ പോലെയുള്ള ജീവികളുണ്ടോ എന്നൊക്കെയാണ്. ചന്ദ്ര മണ്ഡലത്തില്‍ ഹൈഡ്രോസ് രൂപ ഭാവത്തിലുള്ള ജല കണികകള്‍ 2008 ഒക്ടോബര്‍ 22 ന് കണ്ടെത്തിയപ്പോള്‍ ശാസ്ത്ര ലോകത്ത് മുന്നില്‍ നില്‍ക്കുന്ന അമേരിക്കയിലെ നാസ പോലും വിസ്മയിച്ചു. അവര്‍ തന്നെ പുറത്തുവിട്ടത് ഒരു ഹൈഡ്രജന്‍ ആറ്റവും ഒരു ഓക്സിജന്‍ ആറ്റവും ഒന്നുചേര്‍ന്നാലേ ഹൈഡ്രോക്സില്‍ ഉണ്ടാകുമെന്നാണ്. അതില്‍ പിഴവുകളൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് അവര്‍ ലോകത്തോട് വിളിച്ചുപറഞ്ഞു. ഒരു ജീവനുള്ള കോശത്തെപ്പറ്റി വലിയ സങ്കീര്‍ണതകളൊന്നും കൂടാതെ അതിലെ രാസപ്രവര്‍ത്തനങ്ങളും പ്രോട്ടീനുകളുടെ പ്രവര്‍ത്തനത്തിലൂടെ മനസ്സിലാക്കാം. ഓരോ മനുഷ്യരും ഓരോ തരത്തിലുള്ള രാസപ്രക്രിയയിലൂടെ സഞ്ചരിക്കുന്നു.തലച്ചോറിലെ സെറോട്ടോണിന്‍റെ അളവില്‍ മാറ്റങ്ങളുണ്ടാകാറുണ്ട്. മനുഷ്യ ചിന്തകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് സെറിബ്രത്തിലെ കോര്‍ട്ടക്സാണ്.
ഏകദേശം 450 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഭൂമിയും ചന്ദ്രനും ചൊവ്വയും ഉണ്ടായതെന്നാണ് ശാസ്ത്രത്തിന്‍റ കണ്ടെത്തല്‍. ആധുനിക മനുഷ്യര്‍ ജന്മമെടുത്തത് രണ്ട് ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്ന് പറയുമ്പോള്‍ മനുഷ്യര്‍ തീയുടെ ഉപയോഗം കണ്ടെത്തിയത് ശിലായുഗത്തിലാണ്. അതിന് മുമ്പ് മൃഗങ്ങളെപോലെ പാചകം ചെയ്യാത്ത ഭക്ഷണങ്ങളാണ് കഴിച്ചത്. മഹാശിലായുഗമാകട്ടെ ബി. സി. അഞ്ചാം ശതകത്തിന് മുമ്പ് എന്നും ചരിത്ര -ശാസ്ത്രരംഗത്തുള്ളവര്‍ പറയുന്നു. ‘മഹാശില’ സംസ്കാരത്തിന്‍റ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത് മനുഷ്യരുടെ ശവശരീരങ്ങള്‍ക്ക് മുകളില്‍ കൂറ്റന്‍ പാറക്കല്ലുകള്‍ ഓലക്കുടയുടെ മാതൃകയില്‍ അടയാളമായി നാട്ടി നിര്‍ത്തി കണ്ടതുകൊണ്ടാണ്. ഈ കാലങ്ങളില്‍ മണ്ണുകൊണ്ടുള്ള വലിയ ഭരണികളിലും ശവശരീരങ്ങള്‍ അടക്കം ചെയ്തിരുന്നു. ഇങ്ങനെ ശാസ്ത്രവും മതവും മനുഷ്യരെ നേരായ പാതയിലും കുറുക്കുവഴിയിലും നടത്തിയിട്ടുണ്ട്.
ചന്ദ്രയാന്‍ 1 ന്‍റെ വിജയം ശാസ്ത്രജ്ഞര്‍ക്ക് ചൊവ്വയില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ അവസരമൊരുക്കി. അവിടെയും ഇന്ത്യ പുരോഗതി നേടിക്കൊണ്ടിരിക്കുന്നു. ശാസ്ത്രത്തിന്‍റെ പുരോഗതി കാലാവസ്ഥ മുന്നറിയിപ്പില്‍വരെ എത്തിനില്‍ക്കുമ്പോള്‍ ശാസ്ത്രത്തിന് സംഭാവന ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങളാണ് സ്നേഹം, സമാധാനം, കാരുണ്യം മുതലായവ. മനുഷ്യ ജീവിതത്തില്‍ മതത്തിലൂടെ ലഭിക്കുന്ന ആത്മീയ വളര്‍ച്ച ശാസ്ത്രത്തിന് നല്‍കാന്‍ സാധിക്കുന്നില്ല. ശാസ്ത്രം യുദ്ധങ്ങളിലൂടെ സമൂഹത്തില്‍ നാശം വിതക്കുമ്പോള്‍ മതങ്ങളില്‍ മത മൗലിക വാദങ്ങളും വളരുന്നു. അങ്ങനെ ആത്മാവ് മുരടിക്കുകയും പരമ്പരാഗതമായ അന്ധവിശ്വാസങ്ങള്‍ വളരുകയും ചെയ്യുന്നു. ഇവരുടെ അജ്ഞതക്ക് ആരാണ് ഉത്തരവാദി? ശാസ്ത്രം സമാധാനത്തിന്‍റെയും മതം ആത്മാവിന്‍റെയും പാതയില്‍ സഞ്ചരിക്കാതെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അദൃശ്യമായ യാത്രകള്‍ നടത്തിയിട്ട് എന്ത് പ്രയോജനം?
മറ്റൊരു കൂട്ടരുടെ വേവലാതി ഈ ബഹിരാകാശ യാത്രകള്‍ക്ക് ചിലവിടുന്ന പണം ഇന്ത്യയിലെ പാവങ്ങള്‍ക്കായി ചിലവഴിച്ചുകൂടേയെന്നാണ്. ഇതിന് ഇന്ത്യയുടെ അഭിമാനമായ വിക്രം സാരാഭായി തന്നെ ഉത്തരം പറഞ്ഞിട്ടുണ്ട്. നമ്മള്‍ വിദേശികളുടെ കയ്യില്‍ നിന്ന് ഉപഗ്രഹ സേവനം വാടകക്ക് എടുക്കണോ? യുദ്ധ ഉപകരണങ്ങള്‍ എത്ര നാള്‍ വാങ്ങികൊണ്ടിരിക്കും. ആ ഭീമന്‍ തുകകള്‍ ഇന്ന് ചിലവഴിക്കുന്നതിനേക്കാള്‍ എത്രയോ അധികമാണ്. അദ്ദേഹത്തിന്‍റ വാക്കുകള്‍ വളരെ വിലപ്പെട്ടതായി ആര്‍ക്കും തോന്നും. ഏതൊരു രാജ്യത്തിനും ശാസ്ത്ര സാങ്കേതിക വിജ്ഞാനത്തിലൂടെ വികസിപ്പിച്ചെടുക്കുന്നതെന്തും ശാസ്ത്രീയ വികാസം തന്നെയാണ്.
ജീവന്‍റെ സാന്നിദ്ധ്യം ഫോസ്ഫറസുകള്‍ ഉല്‍ക്കകള്‍ വഴിയെന്ന് സൗത്ത് ഫ്ളോറിഡ യൂണിവേഴ്സിറ്റിയിലെ ആസ്ട്രൊ 2013 ല്‍ നടത്തിയ ഗവേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരെയുള്ള വാദം ബഹിരാകാശത്തു നിന്ന് ഭൂമിയില്‍ വീണുടഞ്ഞ വസ്തുവില്‍ നിന്നാണ് ജീവനുണ്ടായതെന്ന് പാന്‍സ്പെര്‍മിയ എന്ന സിദ്ധാന്തം പറയുന്നു. ഇങ്ങനെയുള്ള വാദങ്ങളില്‍ ഒന്നായി മാത്രമേ പണച്ചിലവിനെ കാണാന്‍ സാധിക്കു.
1975-76 കാലയളവില്‍ ബിഹാറിലെ റാഞ്ചിയില്‍ സോവിയറ്റ് യൂണിയെന്‍റെ സഹായത്തോടെ പലവിധ ഭീമാകൃതിയിലുള്ള ആയുധങ്ങള്‍ ഹെവി എഞ്ചിനീയറിംഗ് കോര്‍പറേഷന്‍ നിര്‍മ്മിക്കുന്നത് ഞാന്‍ കണ്ടു.അവിടെ ശാസ്ത്ര-സാങ്കേതിക രംഗത്തുള്ള ധാരാളം റഷ്യന്‍ പൗരന്മാരെയും കണ്ടിരുന്നു. ദുര്‍ഗ്ഗപൂജ അവധിക്കാലം കിലോമീറ്ററുകള്‍
നീണ്ടു കിടക്കുന്ന ഫാക്ടറി പൊതുജനത്തിനായി തുറന്നു കൊടുക്കും. അതിനുള്ളില്‍ നിര്‍മ്മിക്കുന്ന വന്‍ ആയുധങ്ങള്‍ ആരെയും വിസ്മയപ്പെടുത്തുന്നതാണ്. അന്ന് മനസ്സില്‍ തോന്നിയ വികാരമാണ് മനുഷ്യരെ കൊന്നൊടുക്കാന്‍ എന്തിനാണീ ആയുധങ്ങള്‍? വളര്‍ച്ച പ്രാപിക്കാത്ത എന്‍റെ തലച്ചോറിന് അറിവുണ്ടായിരുന്നെങ്കിലും ഇന്നാണ് അതോര്‍ക്കുമ്പോള്‍ തിരിച്ചറിവുണ്ടാകുന്നത്. കാലത്തിനനുയോജ്യമായ പുരോഗതി മാനുഷികമായിത്തീരുന്നത് അങ്ങനെയാണ്. ഒരു വ്യക്തി എത്രമാത്രം അറിവില്‍ മുന്നേറുന്നുവോ അത്രമാത്രം ജീവിതത്തില്‍ ശക്തിയാര്‍ജ്ജിക്കുന്നു. അതാണ് ഓരോ രാജ്യങ്ങളും ചെയ്യുന്നത്,

സൈനിക ശക്തിയിലൂടെ സുരക്ഷിതത്വം ഉറപ്പു വരുത്തുകയാണ് ഓരോ രാജ്യങ്ങളും ചെയ്യുന്നത്. ജനങ്ങള്‍ പലവിധ ഭീഷണികള്‍ നേരിടുന്ന കാലത്ത് സൈന്യമില്ലെങ്കില്‍ സുരക്ഷിതത്വത്തിന് പകരം അരക്ഷിതാവസ്ഥ ഉടലെടുക്കും. ലോകത്ത് സമാധാനം ആഗ്രഹിക്കുന്ന ഇന്ത്യ ഈ രംഗത്ത് ബഹുദൂരം മുന്നോട്ടു പോയിരിക്കുന്നു. അത് റോക്കറ്റ്, ഉപഗ്രഹ വിക്ഷേപങ്ങളില്‍ എത്തിനില്‍ക്കുന്നു. മനുഷ്യരെ ആവിയാക്കിക്കളയുന്ന ന്യൂഡ്രോണ്‍ ബോംബുകള്‍ക്കായി കാത്തിരിക്കാം. ബോധപൂര്‍വ്വമോ അല്ലാതെയോ ഓരോ വന്‍കിട രാജ്യങ്ങള്‍ ആയുധ കച്ചവടങ്ങള്‍ നടത്തി വന്‍ ലാഭം കൊയ്യുന്നു. എത്രമാത്രം ഗവേഷണങ്ങള്‍ നടത്തിയാലും ആയുധങ്ങള്‍ നിര്‍മ്മിച്ചാലും പ്രപഞ്ചത്തിന്‍റ ആയുസ്സ് ജലം, വായുവിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

ചൊവ്വയില്‍ ജലാംശവും ഒഴുകിയതും തണുത്തുറഞ്ഞ ചൊവ്വയിലെ മണ്ണില്‍ ബാക്റ്റീരിയ പോലുള്ള ചെറുജീവികള്‍ ഉണ്ടെന്ന് ശാസ്ത്ര ലോകം വിശ്വസിക്കുന്നു. ഇന്ന് ശാസ്ത്ര ലോകം മനുഷ്യരുടെ അജ്ഞതയും അന്ധവിശ്വാസങ്ങളും മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. മാനുഷരുടെ അന്ധവിശ്വാസങ്ങള്‍ പോലെ ശാസ്ത്രജ്ഞര്‍ മിഥ്യാധാരണകള്‍ വെച്ചുപുലര്‍ത്തുന്നവരല്ല. പരിസ്ഥിതിക്ക് ധാരാളം നാശ നഷ്ടങ്ങള്‍ മനുഷ്യരുണ്ടാക്കുന്നു. മനുഷ്യരുടെ ദുരാഗ്രഹം മൂലം തോടുകളും പുഴകളും നദികളും മലിനപ്പെടുത്തി ജലസ്രോതസ്സ് ഇല്ലാതാക്കി മനുഷ്യരുടെ ജീവന്‍ നഷ്ടപ്പെടുമ്പോള്‍ ജലത്തിനായി നമ്മള്‍ ചന്ദ്രനിലും ചൊവ്വയിലും പോകേണ്ടി വരും. എണ്ണക്കുവേണ്ടി ഓരോരോ രാജ്യങ്ങള്‍ പോരാട്ടങ്ങള്‍ നടത്തുമ്പോള്‍ ജീവന്‍റെ നിലനില്‍പ്പിനുള്ള ജലത്തിന്‍റ പോരാട്ടങ്ങളും തള്ളിക്കളയാന്‍ സാധ്യമല്ല. ലോകത്ത് ഭയാനകമായ ദുരന്തങ്ങളും നക്ഷത്ര യുദ്ധങ്ങളും ഉടലെടുക്കുമ്പോള്‍ ചന്ദ്രനില്‍ ഒരു താവളം നല്ലതാണ്. ചന്ദ്രനിലേക്കുള്ള യാത്ര ശാസ്ത്രത്തിന്‍റ അജ്ഞാത ലോകമാണ്.

karoor soman

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts