LIMA WORLD LIBRARY

കോവിഡില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ വീട്ടില്‍ വയ്ക്കാം; മതാചാരങ്ങള്‍ക്കും അനുമതി

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒരുമണിക്കൂര്‍ വീട്ടില്‍ വയ്ക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബന്ധുക്കള്‍ക്ക് കാണാനും പരിമിതമായ തോതില്‍ മതാചാരങ്ങള്‍ക്കും അനുമതി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ടിപിആര്‍ നിയന്ത്രിക്കുന്നതില്‍ പ്രതീക്ഷിച്ച പുരോഗതിയില്ലെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തുശതമാനത്തില്‍ കുറയാത്തത് ഗൗരവതരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ടിപിആര്‍ 18 ശതമാനത്തില്‍ കൂടി 80 തദ്ദേശസ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 12–18 ശതമാനം ടിപിആര്‍ ഉള്ള 316 പ്രദേശങ്ങളില്‍ ലോക്ഡൗണ്‍. 6–12 ശതമാനം ടിപിആര്‍ ഉള്ള 473 തദ്ദേശസ്ഥാപനങ്ങളില്‍ ഭാഗികനിയന്ത്രണം.

ടിപിആര്‍ ആറുശതമാനത്തില്‍ താഴെയുള്ള 165 പ്രദേശങ്ങളില്‍ സാധാരണനിലയാകുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് പ്രതീക്ഷിച്ച രീതിയിൽ  ടിപിആർ കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px