LIMA WORLD LIBRARY

അമ്മയുടെ ദു:ഖം – ബേബിജോൺ താമരവേലി ( മസ്കറ്റ് )

ഭൂമിഞാൻ എല്ലാം സഹിച്ചൊരമ്മ
ഞരമ്പുകൾ പിടയുന്നു കണ്ണുതകരുന്നു
ഉരുൾപൊട്ടലുംകൊടും കാറ്റുപോൽ
ഒരുതീവ്രയുദ്ധമെന്നന്തരംഗത്തിൽ!!
അണതീതിർത്തവരെൻ അടിയൊഴു
ക്കറിയാതെ അർത്ഥകാമ മോഹങ്ങളിൽ
പ്രകൃതിതന്നിരമ്പും രോദനത്തോടൊപ്പം
പ്രാകൃതമാക്കിയെന്നഭിലാഷങ്ങൾ!!
കെണിക്കായരക്കില്ലമവർതീർത്തു
ധർമ്മപുത്രന്മാരുടെ കരുതിക്കോ?
ഞാൻ പെറ്റശാസ്ത്രവും കലയും മതവും
ശരശയ്യ തന്നിൽ പിടയുന്നുവോ?
വനഭംഗിഭീകരമായതിലെത്രയോ ഭീതി
പുനരധിവാസമെന്നരുമ ദാനം
തകർക്കുകയാണ് കുരുക്ഷേത്രയുദ്ധം
തുടരുകയാണിതിനന്തമില്ലേ??

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px