“ബ്ബ ബ്ബ ബ്ബ…” കുഞ്ഞാത്ത അരിമണി മുറ്റത്തേക്കിറിഞ്ഞ് നീട്ടിവിളിച്ചു.
കോഴികൾ ഓടി പാഞ്ഞെത്തി.
തല ഉയർത്തി കൊക്കരക്കോ കൂവി നിൽക്കുന്ന പൂവനെ പുറകിലൂടെ ചെന്ന് ഉമ്മച്ചി ഒറ്റപ്പിടുത്തം .
കത്തി മൂർച്ച കൂട്ടി ഇത്തിരി വെള്ളം കൊടുത്ത് തക്ബീർ ചൊല്ലി ബാപ്പ അതിനെ അറുത്തു. ചൂടാറുന്നതിനു മുമ്പ് ഉമ്മച്ചി തൊലി പൊളിച്ചു.
രാത്രി അളിയന്റെ കൂടെയിരുന്ന് കൈപ്പത്തിരി തിന്നുമ്പോൾ ഒരു കൊറു അളിയൻ എനിക്കും തന്നു.
ഓർമ്മകളിൽ നിന്നും ഉണരാൻ മടി കാണിച്ച് ഞാൻ അങ്ങനെ തന്നെ ഇരുന്നു. ടിവിയിലെ ബക്രീദ് പ്രോഗ്രാമിൽ നിന്ന് കണ്ണുകൾ എടുക്കാതെ കുഞ്ഞാത്തയും…
ഈദ് ആശംസകളോടെ…💖
About The Author
No related posts.