ദേവാലയങ്ങള്‍ പരിശുദ്ധ പരീക്ഷണ ശാലകളോ? – കുഞ്ഞുമോന്‍, ആലപ്പുഴ.

Facebook
Twitter
WhatsApp
Email

ദേവാലയങ്ങൾ പരിശുദ്ധ
പരീക്ഷണ ശാലകളോ?

കുഞ്ഞുമോൻ, ആലപ്പുഴ.

ഇന്നുള്ള പല ക്രിസ്തീയ ദേവാലങ്ങളിലും ആത്മാവിൻറെ പ്രവർത്തികളെക്കാൾ സാത്താൻറെ പ്രവർത്തികളായ ജഡിക ചിന്ത, പൊങ്ങച്ചം, അഹംഭാവം, അസൂയ, പരദൂഷണം, പാരപണി തുടങ്ങിയ ദുർഗ്ഗുണപാഠശാലയായി പരീക്ഷണങ്ങൾ നടത്തുന്നു.ആത്മീയ രംഗത്ത് സൽഗുണമുള്ളവർ ചുരുങ്ങുന്നു. ഈ അടുത്ത കാലത്തു് ഒന്നുകൂടി കു.ഒരു ഇടവക അംഗത്തിൻറെ മകൾക്ക് വിവാഹാലോചന നടന്നപ്പോൾ ചെറുക്കൻറെ വീട്ടുകാർ ഇടവക പുരോഹിതനെ വിളിച്ചു് അന്വേഷിച്ചു. ഇടവക വികാരി ഫോണിലൂടെ ചെറുക്കൻറെ പിതാവിനോട് നല്ല സ്വഭാവമുള്ള യുവതിയെപ്പറ്റി പറഞ്ഞത് ‘ഞാൻ ഇവിടെ വന്നിട്ട് അധികനാളായില്ല. എനിക്ക് ഈ കുടുംബത്തെപ്പറ്റി കൂടുതലൊന്നും അറിയില്ല. മകൻറെ ഭാവിയാണ് വലുത് നിങ്ങൾ ആലോചിച്ചു വേണം വിവാഹം നടത്താൻ.ഒടുവിൽ ഞാൻ പറഞ്ഞുവെന്ന് പറഞ്ഞു എന്നെ കുറ്റപ്പെടുത്തരുത്’. ഈ കാര്യം യുവാവിൻറെ പിതാവ് യുവതിയുടെ പിതാവിനോട് ഒരു പരാതിപോലെ പറഞ്ഞു. ഈ പുരോഹിതൻ എന്താണ് ഇങ്ങനെ ഒരു മറപുപടി കൊടുത്തത്?പിതാവ് നിർവികാരനായി കൊടുത്ത ഉത്തരം. ഇവരെപ്പോലുള്ളവരിൽ ആത്മാവിൻറെ ഉത്കൃഷ്ട വികാരമൊന്നുമില്ല. മറ്റൊരു തൊഴിൽ കിട്ടാതെ,കോഴപ്പണം കൊടുക്കാൻ നിവർത്തിയില്ലാതെ വന്നപ്പോൾ ആരോ വലിച്ചിഴച്ചു പുരോഹിതനാക്കി. ദേവാലയങ്ങളിൽ ഇതുപോലെ വെള്ളത്തുണി പുതച്ചുനടക്കുന്നവർ ധാരാളമുണ്ട് . യേശുക്രിസ്തു ഈ കുട്ടരേയാണ് യെരുശലേം ദേവാലയത്തിൽ നിന്ന് ചാട്ടവാറുകൊണ്ട് അടിച്ചുപുറത്താക്കിയത്. ഇന്നെവിടെ ആ ദേവാലയം?.
വിശുദ്ധ പ്രവർത്തിയേക്കാൾ അവിശുദ്ധ കൂട്ടുകെട്ടുകളും, ജഡിക ചിന്തകളും, കേരളത്തിലെ രാഷ്ട്രീയക്കാരെപോലെ ഗ്രൂപ്പ്കളികൾ നടത്തി വെള്ളകുപ്പായമണിഞ്ഞു നിൽക്കുന്ന നേതാവിനൊപ്പം ജീവിക്കുന്നവർ ധാരാളമുണ്ട് . പുരോഹിതനും അയാളുടെ ശിങ്കിടികൾക്കുമെതിരെ സംസാരിച്ചാൽ സ്നേഹമോ, കാരുണ്യമോ,അനുകമ്പയോ പ്രതീക്ഷിക്കേതില്ല. അടിത്തറയില്ലാത്ത കെട്ടിടം എങ്ങനെതകർന്നു വിഴുന്നുവോ അതുപോലെയാണ് ആത്മീയ ജീവിതം ഇന്ന് തകർന്നുകൊിരിക്കുന്നത്. യേശുവിൻറെ അടിത്തറയുള്ള സന്ദേശം തകർത്തിട്ടാണ് ഇവർ നിലനില്പിൻറെ അടിത്തറ പടുത്തുയർത്തുന്നത്. പലപ്പോഴും തോന്നാറു് ഇവർ വിശ്വാസികളെ പന്ത് തട്ടി കളിക്കുന്നുവെന്ന്. യുവതിയുടെ പിതാവിൽ നിന്ന് പിന്നെ മനസ്സിലാക്കിയത്.തൻറെ കുടുംബത്തെ കൂടുതലായി അറിഞ്ഞില്ലെങ്കിലും അല്പമെങ്കിലും അറിയാമെന്ന് പറഞ്ഞില്ലേ? കൂടുതൽ പണം കൊടുത്താൽ കുടുതലറിയും, വാഴ്ത്തിപ്പാടും. പണക്കൊതിയന്മാരായ പുരോഹിതരെ കിട്ടു്. സത്യത്തെ വളച്ചൊടിക്കുന്നവരെ ആദ്യമായി കാണുന്നു.സത്യത്തിൽ ഇവരെപോലുള്ളവർ ആത്മീയ ഉണർവിനോ ജനങ്ങളെ ആത്മാവിൽ വഴി നടത്താനോ അല്ല അതിലുപരി വിശ്വാസികളെ തമ്മിലടിപ്പിക്കാനും സ്വന്തം കീശ വീർപ്പിക്കാനുമാണ് ശ്രമിക്കുന്നത്. ഗൾഫ് രാജ്യങ്ങളെങ്കിൽ കുറച്ചുകുടി പണം കിട്ടും. പാശ്ചാത്യ രാജ്യങ്ങളെങ്കിൽ ലണ്ടൻ, പാരീസ്,ന്യൂയോർക്ക്,വത്തിക്കാൻ സെൻറ് പീറ്റേഴ്സ് പോപ്പിൻറെ ആസ്ഥാനം, കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടം മറ്റ് യൂറോപ്യൻ നഗരങ്ങൾ ക് രസിക്കാനാണ് പോകുന്നത്. കേരളത്തിൽ കൈക്കൂലി വാങ്ങി മണിമാളിക പണിയുന്നതുപോലെ ആത്മാവും ജഡവും തമ്മിലുള്ള ദ്വന്ദ്വയുദ്ധം നടക്കുകയാണ്. പുരോഹിതൻ ദേവാലയത്തിൽ ഗ്രൂപ്പ് കളിയിൽ മുന്നിട്ട് നിൽക്കുന്നവർക്കൊപ്പമാണ്.അവരുടെ ഭവനങ്ങളിൽ വിരുന്നു സൽക്കാരവും നടക്കാറുണ്ട് . വിദേശ രാജ്യങ്ങളിൽ പൊരിച്ച മീനൊപ്പം വീഞ്ഞും കിട്ടുമെന്നാണ് സുഹൃത്തുക്കൾ പറഞ്ഞിട്ടുള്ളത്. യേശുവിനെ ക്രൂശിച്ചുകൊിരിക്കുന്ന ഒരു വർഗ്ഗം. പരസ്പരം സ്നേഹിക്കുന്നതിന് പകരം കലഹമുാക്കുന്നവർ പിണക്കവും ഈർഷ്യയും വളർത്തുന്നവർ. പരസ്പര സ്നേഹ ബഹുമാനമില്ലാത്ത ഈ കൂട്ടർ എങ്ങനെയാണ് വിശുദ്ധ കുർബാന കൈകൊള്ളുന്നതെന്ന്എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. തൻമൂലം എതിർ ചേരിയിലുള്ളവർ ഇടവക കുദാശകളിൽ പങ്കെടുക്കുകയോ മറ്റ് ചിലർ ഇടവക വിട്ടുപോകുകയോ ചെയ്യും. ഇവർ മൂലം യുവതിയുവാക്കളും തെറ്റായ പാതയിൽ സഞ്ചരിക്കുന്നു. ആ കുട്ടത്തിൽ മറ്റുള്ളവരെ കാണിക്കാൻ കുറെ തട്ടിക്കൂട്ട് പ്രാർത്ഥനകളും ആസൂത്രണം ചെയ്യും. പലരും കുട്ടികളുടെ ഭാവിയെ ഓർത്തു ആരോടും പരാതി പറയാറില്ല. ഇവരെ നയിക്കുന്നവർ പോലും പാവപ്പെട്ടവൻറെ വീടുകൾ സന്ദർശിക്കയോ അവരുടെ ആവലാതികൾ കേൾക്കുകയോ ചെയ്യാറില്ല.ഇടവകയിലെ പാവങ്ങൾ അനുഭവിക്കുന്ന ദുഃഖ ദുരിതങ്ങളിലോടും ഇവർക്ക് പങ്കില്ല. സർക്കാർ കടക്കെണിയിൽ കിടക്കുന്ന പാവങ്ങളിൽ നിന്ന് നികുതി പണം ഈടാക്കി ധൂർത്തടിക്കുന്നവോ അതെ തന്ത്രമാണ് മിക്ക സഭകളും ചെയ്യുന്നത്. പണം കൊടുത്തില്ലെങ്കിൽ സർക്കാർ നിയമനടപടികളെടുക്കും ഇവിടെ പരദൂഷണം പറയുക മാത്രമല്ല വിവാഹവും മറ്റ് പലതിനും തടസ്സം സൃഷ്ഠിക്കും. ഇത് കുറെ ഇടവക അംഗങ്ങൾ നേരിടുന്ന പ്രതിസന്ധിയാണ്. ഇവരുടെ മനുഷ്യത്വമില്ലായ്മ, ഗ്രൂപ്പ് കളി. നിഗുഢ രഹസ്യങ്ങളെ ആരും ചോദ്യം ചെയ്യാറില്ല. ഇവരുടെ മേലാളന്മാർക്ക് പുരോഹിതനും അദ്ദേത്തിൻറെ ശിങ്കിടികളും പറയുന്നതാണ് വേദവാക്യം.ഈ ദുരവസ്ഥക്ക് ഒരു മാറ്റമുാകുമോ?
ഈ ഗ്രൂപ്പ് കളി മല്ലനും വില്ലനുമൊക്ക കുട്ടികളുടെ വിവാഹത്തിന് തുരങ്കം വെക്കുന്ന ഈ സാത്താൻറെ സന്തതികളെ സമൂഹം തിരിച്ചറിയണം. ഇതറിഞ്ഞവരാണ് വികസിത രാജ്യങ്ങൾ. കേരളത്തിലേതുപോലെ പൗരോഹിത്യം വരുത്തിവെച്ച വിനകൾ അറിഞ്ഞുകൊാണ് ദേവാലയങ്ങൾ ഉപേക്ഷിച്ചത്.ആത്മാവിൻറെ ആഴത്തിൽ സഞ്ചരിക്കുന്നവരുടെ ബോധമനസ്സിൽ മതങ്ങളെ വരിഞ്ഞുമുറുക്കാൻ അനുവദിക്കില്ല. അവിടെ മാമോദിസ, കുമ്പസാരം ഒന്നുമില്ല.വിവാഹത്തിന് ഒരു പുരോഹിതൻറെ ആവശ്യമില്ല. ഒരു വ്യക്തി മരിച്ചാൽ ദേവാലയ ശവക്കല്ലറ ആവശ്യമില്ല. എന്തിനും സർക്കാർ സംവിധാനങ്ങളു്. ദേവാലയത്തിൽ പോകുന്നവർക്കാണ് ഇതൊക്കെ ആവശ്യമായിട്ടുള്ളത്. ദരിദ്ര രാജ്യങ്ങളിലാണ് മതങ്ങൾ മനുഷ്യരെ പല പേരുകളിൽ മതത്തിൻറെ പരീക്ഷണ ശാലയിൽ പരീക്ഷണവസ്തുക്കളാക്കുന്നത്.ജ്ഞാനികൾ, വിവേകികൾ, ശാസ്ത്രജർ മതത്തേക്കാൾ മനുഷ്യനെ തിരിച്ചറിയുന്നു. മനുഷ്യ നന്മയാഗ്രഹിക്കാത്ത ഈ ഭീകര സ്വഭാവമുള്ളവർ ദേവാലയങ്ങളിൽ അനുനിമിഷം വളർന്നുകൊിരിക്കുന്നു. വിശുദ്ധ പിതാക്കന്മാരുടെ പാതയിൽ നിന്ന് പല പുരോഹിതരും മാറി സഞ്ചരിക്കുന്നു. ദേവാലയത്തിൽ സ്നേഹത്തെപ്പറ്റി പെരുമ്പറ കൊട്ടി പ്രസംഗിക്കും. ഒടുവിൽ പ്രവർത്തിയില്ലാത്ത പ്രസംഗമായി മാറുന്നു. പലരും വളർന്നു വരുന്ന കുട്ടികളുടെ ഭാവിയെ ഓർത്താണ് പ്രാർത്ഥിക്കാൻ പോകുന്നത്. വിവാഹ പ്രായമാകുന്ന കുട്ടികൾക്ക് ഇവർ ഒരു പാരയെന്നു പലരും തിരിച്ചറിയുന്നു.പല മാതാപിതാക്കളും മാമോനെ സേവിച്ചു കഴിയുന്ന പുരോഹിതരിൽ നിന്ന് വിശുദ്ധ കുർബാന കൈക്കൊള്ളാറില്ല. ഇത്തരത്തിലുള്ള പുരോഹിതർ ഏത് സഭക്കാണെങ്കിലും ആപത്താണ്.ഇവർക്ക്വേുന്ന ആത്മീയ ജ്ഞാനം, പരിവർത്തനം മാസത്തിലൊരിക്കൽ നടത്തിയില്ലെങ്കിൽ പാശ്ചാത്യർ വിൽക്കുന്നതുപോലെ ദേവാലയങ്ങൾ വിറ്റ് കാശ് വാങ്ങേ~ിവരും.ദൈവത്തെയറിയാൻആഡംബര ദേവാലയങ്ങൾ ആവശ്യമാണോയെന്ന് പാശ്ചാത്യർ ചോദിക്കുന്ന ചോദ്യം അതിവിദൂരമല്ല. ഇന്ന് വിദേശത്തുള്ള പ്രമുഖ ദേവാലയങ്ങൾ സഞ്ചാരികളുടെ സന്ദർശന കേന്ദ്രങ്ങളാണ്.
ഇന്നത്തെ രാഷ്ട്രിയക്കാരെപോലെ പല പുരോഹിതരും എങ്ങനെ സമ്പത്തുാക്കാം സുഖം സുരക്ഷിതത്വം കെത്താമെന്ന ചിന്തയിലാണ്. യേശുവിന് വേി ജീവിക്കുന്നുവെന്ന് പറയുകയും ജീവിതത്തിൽ അത് കാണാതിരിക്കുകയും ചെയ്യുന്നത് എന്തൊരു വിരോദാഭാസമാണ്. ഭൗതികതയും ആത്മീയതും തമ്മിലുള്ള വേർതിരിവ് യഥാർത്ഥ വിശ്വാസികൾ ഇന്ന് നേരിടുന്ന പ്രശ്നമാണ്. ഒരു ഇടവക പുരോഹിതൻ ആവശ്യപ്പെടുന്ന പണം ഒരംഗം കൊടുത്തില്ലെങ്കിൽ, അവരുടെ തെറ്റുകളെ ചോദ്യം ചെയ്യുന്നുവെങ്കിൽ അവരെ ഒറ്റപ്പെടുത്തുന്നത് ആഴമേറിയ തലത്തിൽ സഭാ നേതൃത്വം പരിശോധിക്കേതാണ്. ആത്മീയ മൂല്യങ്ങളെ കാറ്റിൽ പറത്തി സമ്പത്തുാക്കുന്നതിലാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. യേശുവിനെ അനുകരിക്കാൻ എത്ര പുരോഹിതർക്ക് കഴിയുന്നു? പുരോഹിതന് ശമ്പളം മറ്റ് എല്ലാം ആനുകൂല്യങ്ങൾ കൊടുക്കുമ്പോൾ അതെ ഇടവകയിലെ പാവപ്പെട്ടവൻറെ ദുഃഖ ദുരിതങ്ങൾ കാണാൻ കണ്ണില്ലാത്തത് എന്തുകൊാണ്? വിശ്വാസികളെ ഭീതിയുടെ നിഴലിൽ നിർത്തി നിക്ഷിപ്ത താല്പര്യങ്ങൾ സംരക്ഷിക്കാനാണോ ദേവാലയങ്ങളിൽ ഗ്രൂപ്പുകൾ വളർത്തുന്നത്? മനസാക്ഷി നഷ്ടപ്പെട്ടവർ മൗനികളാകും. അതിൽ വാലാട്ടികളുമു്.പ്രതികരണ ശേഷിയുള്ളവർ പ്രതികരിക്കും. യാഥാർഥ്യങ്ങൾക്ക് നേരെ എല്ലാവരും കണ്ണടക്കില്ല. അവർ യേശുവിൻറെ പക്ഷക്കാരാണ്.അല്ലാതെ പുരോഹിതന് ആമീൻ പറയുന്നവരല്ല. തെറ്റുകൾ ചുികാണിക്കുന്നവരെ ശത്രുക്കളായി കാണുന്നതും അവരെപ്പറ്റി പരദൂഷണം പറയുന്നതും അപരിഷ്കൃതമാണ്. ആത്മീയ ജീവിതത്തെ നേരായ പാതയിൽ നടത്താതെ തെറ്റായ പാതയിലാണ് ഈ സമർപ്പണ ബോധമില്ലാത്തവർ നടത്തുന്നതെന്ന് സഭയുടെ നേതൃത്വസ്ഥാനത്തുള്ളവർ മനസ്സിലാക്കുക. ഇത് ദൈവീകതയുടെ പാതയിൽ ജീവിക്കുന്ന പുരോഹിതർക്ക് അപമാനം കൂടിയാണ്.
മാമോനെ സേവിക്കുന്ന ഈ കൂട്ടരെ യേശുവിൻറെ പേരിൽ കൊടുക്കുന്ന കുർബാനയെന്ന വിശുദ്ധ കൂദാശ ഒഴുവാക്കി യേശുവിനെപോലെ വെള്ളത്തിൽ മുക്കി സ്നാനപ്പെടുത്തി രക്ഷയിലേക്ക് മടക്കി കൊുവരികയാണ് വേത്. സഭയുടെ മാത്രമല്ല യേശുവിൻറെ പ്രതിച്ഛായ നഷ്ടപ്പെടുത്തുന്ന ആത്മാവിൻറെ പ്രേരണകൾ ഇല്ലാത്തവരെ പുറത്താക്കുകയാണ് വേത്. ഇല്ലെങ്കിൽ വെള്ളപുതച്ച ശവക്കല്ലറകൾ എന്ന് വിളിക്കേിവരും.സർക്കാർ കൈക്കൂലി പോലെ പുരോഹിതന് കൈമടക്ക് കൊടുത്തില്ലെങ്കിൽ ആമീൻ പറഞ്ഞില്ലെങ്കിൽ നിന്ദ്യമായ സമീപനങ്ങളാണ് പല വിശ്വാസികളും നേരിടുന്നത്. സാധാരണ കുവരുന്നത് ഇതൊന്നും നേതൃത്വത്തിലുള്ളവരുടെ ചെവിയിൽ ആരും എത്തിക്കാറില്ല. അവരൊട്ട് തിരക്കാറുമില്ല. പുരോഹിതരുടെ അവിശുദ്ധ കൂട്ടുകെട്ടുകൾ, ഗ്രൂപ്പ് കളി, ജഡിക മോഹങ്ങൾ അവസാനിപ്പിക്കാൻ സഭകൾക്ക് നേതൃത്വം കൊടുക്കുന്നവർ തയ്യാറാകണം. യഥാർത്ഥ ക്രിസ്തുവിശ്വാസിയിൽ ആത്മാവു്. അത് പരിശുദ്ധമാണ്. അവർ അസൂയ, പരദൂഷണം, വെറുപ്പ് വളർത്താറില്ല. വിശ്വാസികളെ പണത്തിൻറെ വലുപ്പം നോക്കി ജഡിക ഉയർച്ചയുടെ ഉറവിടമാക്കി ഉഴുതുമറിക്കാതിരിക്കുക. ദേവാലയങ്ങളെ രാഷ്ട്രീയ പക്ഷ പരീക്ഷണശാലയാക്കി മലിനമാക്കാതിരിക്കുക.

About The Author

Leave a Reply

Your email address will not be published. Required fields are marked *