LIMA WORLD LIBRARY

കാളയുടെ ആക്രമണത്തിൽ മുഖം തകർന്നു; ശസ്ത്രക്രിയയിലൂടെ പുതിയ മുഖം

കാളയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് യുവാവിന്റെ മുഖം തകർന്നു. 11 മാസത്തിന് ശേഷം ശസ്ത്രക്രിയയിലൂടെ പുതിയ മുഖം വീണ്ടെടുത്ത് യുവാവ്. കർണി ബിഷ്ണോയി എന്ന യുവാവിന്റേതാണ് വിചിത്രകഥ.

2020 സെപ്തംബറിലായിരുന്നു അപകടം നടന്നത്. രാജസ്ഥാനിലെ ബിക്കാനോർ സ്വദേശിയായ കർണിയെ തന്റെ കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് കാള ആക്രമിച്ചത്. ഒരുകൂട്ടം കാള നേരെ വരികയായിരുന്നു. ഇവർക്ക് കടന്നുപോകാനായി കർണി കാറിന്റെ വേഗത കുറച്ചു. സൈഡ് വിൻഡോ തുറന്നുവച്ചിരിക്കുകയായിരുന്നു.

ഇതിനിടയിൽ ഒരു കാള കാറിനടുത്തേക്ക് പാഞ്ഞെത്തുകയും കർണിയെ ആക്രമിക്കുകയുമായിരുന്നു. മുഖത്തിന്റെയും തലയുടെയും വലതുവശം മുഴുവൻ തകർന്ന ബിഷ്ണോയിയുടെയും ഒരു കണ്ണും നഷ്ടപ്പെട്ടു. നിരവധി ശസ്ത്രക്രിയകൾ നടത്തിയ ശേഷമാണ് ഇപ്പോ കർണിക്ക് മുഖം തിരിച്ചുകിട്ടിയിരിക്കുന്നത്. ചികിൽസ ഇപ്പോഴും പൂർണമായിട്ടില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px