LIMA WORLD LIBRARY

കോടതി അംഗീകരിച്ചു; ബില്‍ഗേറ്റ്‌സും മെലിന്‍ഡയും ഔദ്യോഗികമായി വേര്‍പിരിഞ്ഞു

ഇരുവരുടെയും വിവാഹ മോചന ഹര്‍ജി വാഷിങ്ടണ്‍ കിംഗ് കൗണ്ടി കോടതി അംഗീകരിച്ചതോടെയാണ് 27 വര്‍ഷം നീണ്ട വിവാഹ ജീവിതം  അവസാനിപ്പിച്ചത്. ഇരുവരും വേര്‍പിരിയാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

Bill gates and Melinda get divorced officially
Author
Washington D.C., First Published Aug 3, 2021, 5:28 PM IST
  • Facebook
  • Twitter
  • Whatsapp

വാഷിങ്ടണ്‍: ലോകത്തിലെ ശതകോടീശ്വരന്മാരിലൊരാളായ ബില്‍ ഗേറ്റ്‌സും അദ്ദേഹത്തിന്റെ ഭാര്യ മെലിന്‍ഡ യും ഔദ്യോഗികമായി വേര്‍പിരിഞ്ഞു. ഇരുവരുടെയും വിവാഹ മോചന ഹര്‍ജി വാഷിങ്ടണ്‍ കിംഗ് കൗണ്ടി കോടതി അംഗീകരിച്ചതോടെയാണ് 27 വര്‍ഷം നീണ്ട വിവാഹ ജീവിതം  അവസാനിപ്പിച്ചത്. ഇരുവരും വേര്‍പിരിയാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. വിവാഹ മോചന ഉടമ്പടി പ്രകാരം സ്വത്തുക്കള്‍ വീതം വെക്കാനും കോടതി നിര്‍ദേശിച്ചു. സ്വത്ത് വീതം വെക്കുന്നതിന്റെ വിശദാംശങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല.

ബ്ലും ബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് 146 ശതകോടി ഡോളറാണ് ബില്‍ ഗേറ്റ്‌സിന്റെ ആസ്തി. ഇത് തുല്യമായി വീതം വെക്കാനാണ് സാധ്യത. കഴിഞ്ഞ മെയിലാണ് ഇരുവരും വിവാഹ മോചന വാര്‍ത്ത പുറത്തുവിട്ടത്. ഇരുവരും ആരംഭിച്ച ചാരിറ്റി സംഘടനയായ ബില്‍-മെലിന്‍ഡ ഫൗണ്ടേഷന്‍ പ്രവര്‍ത്തനം തുടരുമെന്നും അറിയിച്ചിരുന്നു. ട്രസ്റ്റിയിലെ മറ്റൊരംഗമായ വാറന്‍ ബഫറ്റ് ഒഴിവായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് LIMA അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px