വരുന്നു ഞങ്ങൾ കർഷക അതിജീവന രണാങ്കണത്തിൽ

Facebook
Twitter
WhatsApp
Email

ജന്മഭൂമി…പുണ്യഭൂമി..
ഈ മണ്ണിൽ ജനിച്ച.. മക്കൾ…. ഞങ്ങൾ…
ഞങ്ങൾ തൻ…ചോര…നീരു…നിശ്വാസങ്ങൾ…
തേങ്ങലായ്… തെന്നലായ്… അലിഞ്ഞലിഞ്ഞ് ചേർന്ന്…
തുടിച്ചു നിൽക്കുമീ മണ്ണിൽ സത്യത്തിനായ്..നീതിക്കായ്…
ജീവിക്കാനായ്..പോരാടും..കർഷക..ജനകോടികൾ..ഞങ്ങൾ..
ഞങ്ങൾ തൻ ചുടുചോര വീണ മണ്ണിൽ ചോരനീരാക്കി…
മണ്ണിൽ പണിയെടുക്കും… നെറ്റിയിൽ വിയർപ്പൊഴുക്കി…
മണ്ണിനെ പൊന്നാക്കി വിളവെടുക്കും കർഷകർ ഞങ്ങൾ…
ഈ മണ്ണിൽ കിളിർത്ത നിത്യദേശസ്നേഹികൾ ഞങ്ങൾ…
ഉപജീവനത്തിനായ്…നിരായുധ..സഹന സമര വീര്യ..
രണാങ്കണത്തിൽ… അണി അണിയായ്..നിര നിരയായ്..
എത്തും ഞങ്ങളെ ദേശദ്രോഹികളായ് മുദ്രയടിക്കും…
സർക്കാരിൽ പിണിയാളുകളെ നിങ്ങളല്ലൊ ദേശദ്രോഹികൾ
കോർപ്പറേറ്റ് പിണിയാളന്മാരായ്… കിങ്കരന്മാരായ്…
പ്രവർത്തിക്കും.. അടിച്ചേൽപ്പിക്കും കാർഷികബില്ലുകൾ
കർഷകരാം ഞങ്ങളെ…നൂലാമാലകളാൽ.. കെട്ടിയിടും..
വരിഞ്ഞുമുറുക്കും…നെഞ്ചത്തടിക്കും…കൊള്ളയടിക്കും…
കാർഷിക ഒളിയന്പു ബില്ലുകൾ പിച്ചിചീന്തു… സർക്കാരെ
ഭൂരിപക്ഷ മതവർഗ്ഗീയ തീവ്രവിഷം… വിതറി…
വോട്ടുപിടിച്ച.. ജനാധിപത്യ വിരുദ്ധസർക്കാരെ…
മുട്ടുമടക്കില്ല…മണ്ണിൽ..വിരിഞ്ഞ…തീയിൽ..കുരുത്ത…
ഞങ്ങൾ…വെയിലത്തു..വാടില്ലൊരിക്കലും…
ദേശഭക്തരാമീ..ലക്ഷങ്ങൾ…കർഷക ലക്ഷങ്ങൾ…
രാജ്യത്തിനായ് അന്നം വിളയിക്കുമീ കൈകൾ…
ചുരുട്ടി….വിളിക്കും ഞങ്ങൾ… ജയ്കിസാൻ… ജയ്ജവാൻ
രാജ്യം കാക്കും ജവാനോടൊപ്പം മുഴക്കും..ജയ്ജവാൻ ജയ് കിസാൻ
നിരായുധരാം…രണപോരാളികൾ തൻ പാഥകൾ തടയും…
സമരം നിർവീര്യമാക്കാൻ…അടവു…..നയവുമായ്…
തുഗ്ലലക്ക് ഭരണ സംസ്കാരവുമായ് കോർപ്പറേറ്റ്..
കുത്തകകൾക്കെന്നും..വാരിക്കോരി.. കൊടുക്കും…
കുട പിടിക്കും..ദരിദ്രലക്ഷങ്ങൾ തൻ നെഞ്ചത്തടിക്കും
തലതിരിഞ്ഞ സർക്കാരെ..കർഷക ബില്ലുകൾ..
തുണ്ടു തുണ്ടാക്കി കശക്കി കശക്കി എറിയു..
ദേശ സ്നേഹികളാം ഈ മണ്ണിൽ മക്കളാം ഞങ്ങൾ..
പൊരുതും ജീവിക്കാനായ് സത്യ..നീതി ധർമ്മങ്ങൾക്കായ്..
അന്ത്യം വരെ….ജയിക്കും വരെ…പൊരുതും…
ചോര നീരാക്കി ഞങ്ങൾ ഉരുവാക്കു.. മീ ഉല്പന്നം
ചൊളു വിലക്കടിച്ചെടുക്കുമീ.. കൊള്ള നീതിവിരുദ്ധ
കർഷക നെഞ്ചിൽ തറക്കും… വയറ്റത്തടിക്കുമീ…
തേൻ മധുവിൽ പൊതിഞ്ഞൊരാ ബില്ലുകളാം കൂരന്പുകൾ
ഭാരതാംബ തിൻ നെഞ്ചിൽ ആൂഴത്തിൽ ആൽമാവിൽ..
തറക്കും… ഭാരതമക്കളെ… ഉണരൂ…. ഉണർത്തെഴുന്നേൽക്കൂ…
അന്നം തരും കർഷകർക്കൊപ്പം. ഭാരതമക്കളൊപ്പം…
ജയ്… ജയ്… ഭാരത്… ജയ്… ജയ്… ജവാൻ… ജയ്കിസാൻ…
കളപ്പുരകൾ…അറപ്പുരകൾ… വിളകൾ.. കൈയ്യേറാൻ..
കുത്തകകൾക്ക് തീറെഴുതും സർക്കാരെ ലംഘിക്കും
ഞങ്ങളാ കാട്ടുനിയമം കട്ടായമീ വിയർപ്പു വീണ മണ്ണ്
ചോരനീരാക്കിയ ഈ ജന കോടി കർഷകർ ഞങ്ങൾ
ജനജനഗണ..പാടി..മൂവർണ്ണ കൊടിയേന്തി..വരുന്നു ഞങ്ങൾ..
വരുന്നു ഞങ്ങൾ കർഷക നീതി സമര രണാങ്കണത്തിൽ….

എ.സി. ജോർജ്ജ്

കടപ്പാട് ദീപിക

About The Author

Leave a Reply

Your email address will not be published. Required fields are marked *