LIMA WORLD LIBRARY

ഇന്ത്യയില്‍ വാക്സിനെടുത്തവര്‍ക്ക് ഇപ്പോൾ യുഎഇ പ്രവേശനമില്ല; അന്വേഷണങ്ങൾക്ക് മറുപടി നൽകി വിമാനക്കമ്പനികള്‍

ദുബായ്: യുഎഇ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള യാത്രാവിലക്കിൽ ഇളവ് പ്രഖ്യാപിച്ചതെങ്കിലും പ്രതിസന്ധി തുടരുന്നു. ഇന്ത്യയിൽ നിന്ന് കൊവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർക്ക് യുഎഇയിലേക്ക് പ്രവേശിക്കാൻ കഴിയില്ലെന്നാണ് രാജ്യത്തെ വിമാനകമ്പനികൾ വ്യക്തമാക്കിയിട്ടുള്ളത്. അതേ സമയം യുഎഇ ഈ തീരുമാനത്തിൽ ഏത് സമയവും മാറ്റം വരുത്തിയേക്കാമെന്നാണ് യുഎഇ വിമാന കമ്പനികളായ എമിറേറ്റ്സും ഇത്തിഹാദും വ്യക്തമാക്കുന്നത്.

 

പാകിസ്താനിൽ നിന്നും ശ്രീലങ്കയിൽ നിന്നുമുള്ള പ്രവാസികളുൽ സിനോഫാം, അസ്ട്രാസെനേക്ക, മോഡേണ, സ്പുട്നിക്, ഫൈസർ എന്നീ വാക്സിനുകൾ എടുത്തവർക്കും നിലവിൽ യുഎഇയിലേക്ക് പ്രവേശനം അനുവദിക്കില്ല. കഴിഞ്ഞ ആഴ്ച മുതലാണ് ഇന്ത്യയടക്കം ആറ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് ഭാഗികമായി നിബന്ധനകളോടെ യുഎഇ പ്രവേശനം അനുവദിച്ചത്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ഔദ്യോഗിക വെബ്സൈറ്റിലെ അപ്ഡേറ്റുകൾ പരിശോധിക്കാനാണ് കമ്പനികൾ ആവശ്യപ്പെടുന്നത്.

 

photo-2021-07

യുഎഇയിൽ കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചിട്ടുള്ള യുഎഇ താമസ വിസയുള്ളവർക്ക് മാത്രമാണ് പ്രവേശനാനുമതിയുള്ളതെന്നാണ് വിമാന കമ്പനികൾ നൽകുന്ന അറിയിപ്പ്. യുഎഇയിൽ വെച്ച് തന്നെ രണ്ട് ഡോസ് കൊവിഡ് വാക്സിനും സ്വീകരിച്ച് യുഎഇയിലെ അംഗീകൃത ആരോഗ്യ സ്ഥാപനങ്ങൾ നൽകിയ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്ക് മാത്രമാണ് നിലവിൽ പ്രവേശനാനുമതി നൽകുന്നത്.

ഇന്ത്യയിൽ കൊവിഷീൽഡ് വാക്സിൻ സ്വീകരിച്ച താമസ വിസയുള്ള നിരവധി പേർ ഇക്കാര്യത്തിൽ സംശയവുമായി രംഗത്തെത്തിയതോടെയാണ് വിമാനക്കമ്പനികൾ തന്നെ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിട്ടുള്ളത്. സോഷ്യൽ മീഡിയ വഴി നിരവധി പേരാണ് വിമാനകമ്പനികളോട് സംശയങ്ങളുന്നയിക്കുന്നത്.അതേ സമയം യുഎഇയില്‍ നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഷോപ്പിങ് മാളുകളിലും ഹോട്ടലുകളിലും, ഭക്ഷണശാലകളിലും ഉള്‍പ്പെടെ ഇനി കൂടുതല്‍ പേര്‍ക്ക് പ്രവേശിക്കാൻ കഴിയുമെന്നാണ് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്സ് മാനേജ്‍മെന്റ് കമ്മിറ്റിയാണ് രാജ്യത്ത് ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യത്തെ ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍, സിനിമാ തീയറ്ററുകള്‍, ഭക്ഷണ ശാലകള്‍ എന്നിവിടങ്ങളില്‍ 80 ശതമാനം പേർക്ക് പ്രവേശനം അനുവദിക്കാം. അതേസമയം റസ്റ്റോറന്റുകളിലും കഫേകളിലും ഒരു ടേബിളില്‍ ഇരിക്കാവുന്നവരുടെ പരമാവധി എണ്ണം 10 ആക്കി ഉയർത്തിയിട്ടുണ്ട്. എന്നാല്‍ റസ്റ്റോറന്റുകളില്‍ എത്തുന്നവർ ഭക്ഷണം കഴിക്കുന്ന സമയം ഒഴികെ മറ്റ് സമയങ്ങളില്‍ മാസ്‍ക് ധരിക്കണമെന്നും നിര്‍ദേശമുണ്ട്. പരിപാടികളില്‍ ആകെ ശേഷിയുടെ 60 ശതമാനം ആളുകള്‍ക്ക് പ്രവേശനം അനുവദിക്കാം. ഇവിടെയും മാസ്‍ക് ധരിക്കുകയും സാമൂഹിക അകലം ഉറപ്പുവരുത്തുകയും വേണം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px