LIMA WORLD LIBRARY

സ്വാതന്ത്ര്യപ്പുലരി’- സിജിത അനിൽ പാലാ

ഭാരതമേ നിൻ മിഴികളിലിന്നും
ഒരു ദിനമാദിനം തെളിയുകയായ്
പുലരി പ്രഭയിൽ സ്വതന്ത്ര്യത്തിൻ
ചിറകടിനാദമുയർന്ന ദിനം.
        (ഭാരതമേ… )
നിണമാർന്ന മണ്ണിൻ നനവിൽ
അടിമകളുടമകളായ ദിനം
ഉയർന്നുപൊങ്ങിയ മറ്റൊലിയിൽ
സ്വതന്ത്രഭാരത ചരിത്രമെഴുതി.
    ( ഭാരതമേ… )
തകർത്തെറിഞ്ഞൊരു ചങ്ങലയിൽ
സ്വാതന്ത്ര്യത്തിൻ കൊടികളുയർന്നു
ഭാരതമേ നിൻ മിഴിയഴകിൽ
മഹിത ചരിതസ്മരണകളെഴുതി.
        (ഭാരതമേ..)
സിജിത അനിൽ പാലാ

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px